കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയ സുന്ദരിക്ക് തടവ് ശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ഇസ്താംബുള്‍: തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ മിസ് തുര്‍ക്കിയും അറിയപ്പെടുന്ന മോഡലുമായ മെര്‍വ് ബുയുക്‌സര്‍കിന് 14 മാസം തടവു ശിക്ഷ വിധിച്ചു. ഇന്‍സ്റ്റഗ്രാമില്‍ എര്‍ദോഗനെ അപമാനിക്കുന്ന തരത്തില്‍ കവിതയെഴുതിയെന്ന കേസില്‍ ഇസ്താംബുള്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

അതേസമയം, അഞ്ചു വര്‍ഷത്തേക്കു തെറ്റ് ആവര്‍ത്തിക്കില്ലെന്ന മെര്‍വിന്റെ ഉറപ്പിന്‍മേല്‍ വിധി തത്കാലത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റില്‍ എര്‍ദോഗന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം സെലിബ്രിറ്റികളും സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഏതാണ്ട് 2,000ത്തോളം പേരെ അപകീര്‍ത്തി കേസില്‍ വിചാരണ ചെയ്തിട്ടുണ്ട്.

mervebyksara

ഇന്‍സ്റ്റഗ്രാമില്‍ എര്‍ദോഗനെ അപമാനിക്കുന്ന തരത്തില്‍ കവിതയെഴുതിയെന്നും ദേശീയ ഗാനത്തില്‍നിന്നുള്ള ഭാഗങ്ങള്‍ കവിതയില്‍ ഉദ്ധരിച്ചെന്നും കാട്ടിയാണ് കോടതി മോഡലിന് തടവുശിക്ഷ വിധിച്ചത്. എന്നാല്‍, തന്റെ കക്ഷി ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വിധിയില്‍ അപ്പീല്‍ പോകുമെന്നും മോഡലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

2006ലാണ് മെര്‍വ് ബുയുക്‌സര്‍ക് മിസ് തുര്‍ക്കി പട്ടം ചൂടിയത്. ഇവരുടെ വിചാരണ തുര്‍ക്കിയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തുര്‍ക്കിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന രീതിയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായി.

English summary
Ex-Miss Turkey sentenced for insulting President Erdogan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X