കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂൾ സ്ഫോടനം: 80 പേർ കൊല്ലപ്പെട്ടു, 350 പേർക്ക് പരിക്ക്, അഫ്ഗാനിസ്താൻ തിരിച്ചടിയ്ക്കും!!

Google Oneindia Malayalam News

കാബൂൾ: അഫ്ഗഗാനിസ്ഥാനിലെ . കാബൂളിലുണ്ടായ സ്ഫോടനത്തിൽ 80 പേര്‍ കൊല്ലപ്പെട്ടു. 350 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എംബസിയ്ക്ക് സമീപത്താണ് ആക്രമണമുണ്ടായതെങ്കിലും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റിൽ അറിയിച്ചു.

എംബസി ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാൻ സര്‍ക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് അഫ്ഗാൻ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ എംബസിയിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയാണ് സ്ഫോടനം നടന്നിട്ടുള്ളത്. ഇവിടെ നിന്ന് ഏറെ അകലെയല്ലാതെയാണ് അഫ്ഗാന്‍ പ്രസിഡൻറിൻറെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യക്കാര്‍ സുരക്ഷിതർ

സ്ഫോടനത്തിൽ ഇന്ത്യന്‍ എംബസിയുടെ വാതിലുകളും ജനലുകളും തകര്‍ന്നിട്ടുണ്ട്. അഫ്ഗാന്‍റെ നയതന്ത്ര കേന്ദ്രമായ കാബൂളിലാണ് ആക്രമണം. ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. എന്നാൽ ആക്രമികളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് വാര്‍ത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

50 പേര്‍ കൊല്ലപ്പെട്ടു !!

50 പേര്‍ കൊല്ലപ്പെട്ടു !!

കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ 50 പേർ കൊല്ലപ്പെട്ടതായി ഫ്രഞ്ച് വാർത്താ ഏജന്‍സി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും സ്ഫോടനത്തിൽ തകർച്ച സംഭവിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ കാബൂളിൽ സ്ഫോടനത്തെത്തുടർന്ന് പുകപടലങ്ങൾ ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ ആര്

ആക്രമണത്തിന് പിന്നിൽ ആര്

ബുധനാഴ്ച ഇന്ത്യൻ എംബസിയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. ആക്രമണത്തിന് പിന്നില്‍ അഫ്ഗാനിസ്ഥാനിൽ സ്വാധീനമുള്ള താലിബനാവാനുള്ള സാധ്യതയും ഏറെയാ

ഐസിസിനുള്ള പങ്ക്!!

അടുത്തകാലത്ത് അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം അവകാശപ്പെട്ട് ഐസിസ് രംഗത്തെത്താറുണ്ടെങ്കിലും ഇത്തവണ ഭീകരസംഘനകൾ രംഗത്തെത്തിയിട്ടില്ല. മെയ് മൂന്നിന് എട്ട് പേരുടെ മരണത്തിനിടയാക്കിയ നേറ്റാ വാഹന വ്യൂഹത്തിന് നേരെയുണ്ടായ
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അഫ്ഗാനെ ലക്ഷ്യം വച്ച്

അഫ്ഗാനെ ലക്ഷ്യം വച്ച്

അഫ്ഗാനിസ്താനെ ലക്ഷ്യം വച്ച് നയതന്ത്രപ്രദേശമായ കാബൂളിലുണ്ടാവുന്ന വലിയ സ്ഫോടനത്തിനാണ് അഫ്ഗാൻ സാക്ഷ്യം വഹിച്ചിട്ടുള്ളത്. 2017ൽ മൂന്നിട്ടങ്ങളിലായുണ്ടായ ആക്രമണങ്ങളിലും വളരെയധികം പേർ കൊല്ലപ്പെട്ടിരുന്നു.

English summary
Explosion near Indian embassy in Kabul, all officials safe, say sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X