ദുബായ്: പെങ്ങളേ എന്ന് വിളിച്ച് 17കാരിയായ വിദ്യാര്‍ഥിനിയെ ചുംബിച്ച അധ്യാപകന്‍ അറസ്റ്റില്‍
ദുബായ്: സ്‌പെഷ്യല്‍ ക്ളസിന്റെ പേരും പറഞ്ഞ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകന്‍ വിചാരണ നേരിടുന്നു. 17കാരിയായ കനേഡിയന്‍ വിദ്യാര്‍ഥിനിയോടാണ് അധ്യാപകന്‍ മോശമായി പെരുമാറിയത്. സ്‌കൂളിലെ പതിവ് ക്ളാസിന് പുറമെയാണ് പെണ്‍കുട്ടിയ്ക്ക് അധ്യാപകന്‍ പ്രത്യേക ക്ളാസ് എടുത്തത്.
ക്ളാസ് അവസാനിയ്ക്കുന്നതിന് മുമ്പ് അധ്യാപകന്‍ പെണ്‍കുട്ടിയുടെ അടുത്തെത്തുകയും മൊബൈലില്‍ ചില ചിത്രങ്ങള്‍ കാട്ടുകയും ചെയ്തു. മറ്റു ചില വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് അധ്യാപകന്‍ കാട്ടിയത്. പെണ്‍കുട്ടിയ്‌ക്കൊപ്പവും ചിത്രമെടുക്കണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി സമ്മതിയ്ക്കുകയും ചെയ്തു.

സെല്‍ഫി പകര്‍ത്തുന്നതിനിടെ നീ എന്റെ സഹോദരിയെപ്പോലെയാണെന്ന് പറഞ്ഞ് കുട്ടിയുടെ കവിളില്‍ ചുംബിയ്ക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി രജിസ്റ്ററില്‍ ഒപ്പുവച്ച് ശേഷം പുറത്തേയ്ക്ക് പോകാനൊരുങ്ങി. ഇതിനിടെ കുട്ടിയെ കടന്ന് പിടിയ്ക്കാനും അധ്യാപകന്‍ ശ്രമം നടത്തി. ഇതൊക്കെ തമാശയല്ലേ എന്ന് പറയുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയാണ് സംഭവം സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംഭവം പുറത്താരോടും പറയരുതെന്ന് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍. അധ്യാപകന്‍ തമാശ കാട്ടിയതെന്നാണ് സ്‌കൂള്‍ അധികൃതരും പറഞ്ഞത്. ഒടുവില്‍ കുട്ടിയുടെ കുടുംബം നിയമപരമായി മുന്നോട്ട് പോവുകയായിരുന്നു. അധ്യാപകന് ജാമ്യം പോലും കോടതി നിഷേധിച്ചു. കേസ് ഡിസംബര്‍ 20ലേയ്ക്ക് മാറ്റി.












Click it and Unblock the Notifications