പുതിയ പരീക്ഷണവുമായി ഫേസ്ബുക്ക്; ചില ഞരമ്പുരോഗികൾ പെടും, നഗ്നതയെ നഗ്നതകൊണ്ട് നേരിടും!

  • Posted By: Desk
Subscribe to Oneindia Malayalam

വാഷിങ്ടൺ: പ്രതികാരത്തോടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ പരീക്ഷണവുമായി ഫേസ്ബുക്ക്. എന്നാൽ ഫേസ്ബുക്കിന്റെ രീതി കുറച്ച് കടന്നു പോയോ എന്ന സംശയം മാത്രമേ ഉള്ളൂ. അശ്ലീല ചിത്രങ്ങളെ അശ്ലീല ചിത്രങ്ങള്‍ കൊണ്ട് നേരിടാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്. ഇതാനിയി സ്വന്തം നഗ്‌ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി കമ്പനിയ്ക്ക് അയച്ചുനല്‍കാനാണ് ഫേസ്ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

പിണറായി ചെയ്തത് ഒരു മുഖ്യമന്ത്രിയും ചെയ്യാത്തത്; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല!

ഇത്തരം ചിത്രങ്ങള്‍ ലഭിക്കുന്നതിലൂടെ ഫേസ്ബുക്കിന് ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നുമാണ് കമ്പനിയുടെ വാദം. കമിതാക്കളും സുഹൃത്തുക്കളും വഴക്കിട്ട് പിരിയുമ്പോൾ ഫേസ്ബുക്കിലൂടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായ വാർത്തകൾ വരാറുണ്ട്. വ്യാപക പരാതികളാണ് ഇതിനെ തുടർന്ന് ഉയരുന്നത്. ഇത് തടയാനാണ് പുതിയ നീക്കവുമായി ഫേസ്ബുക്ക് രംഗത്ത് എത്തിയിരിക്കുന്നത്.

ആദ്യം ഓസ്ട്രേലിയയിൽ...

ആദ്യം ഓസ്ട്രേലിയയിൽ...

ഓസ്ട്രേലിയയിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് സുരക്ഷ ഏജൻസിയുമായി കഴിഞ്ഞ ദിവസം കരാർ രൂപീകരിച്ച് കഴിഞ്ഞതായും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് 'ഫെയ്ക്ക് ബുക്ക്' ആയി മറിയെന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്.

എത്രത്തോളം പ്രായോഗികം

എത്രത്തോളം പ്രായോഗികം

എന്നാൽ സ്വന്തം നഗ്ന ഫാട്ടോ മെസഞ്ചർ ആപ്പ് വഴി കമ്പനിക്ക് അയച്ചുകൊടുക്കേണ്ടി വരും എന്നതാണ് പ്രധാനപ്പെട്ട വിഷയം. ഇത്തരം ചിത്രങ്ങള്‍ ലഭിക്കുന്നതിലൂടെ ഫേസ്ബുക്കിന് ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നുമാണ് കമ്പനിയുടെ വാദം. ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടതുണ്ട്.

270 മില്ല്യൺ ഫേക്ക് അക്കൗണ്ടുകൾ

270 മില്ല്യൺ ഫേക്ക് അക്കൗണ്ടുകൾ

270 മില്ല്യൺ ഫേക്ക് അക്കൗണ്ടുകൾ ഫേസ്ബുക്കിൽ ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം മുൻ വർഷത്തേതിനേക്കാൾ ആകെ രണ്ടു മുതൽ നാല് ശതമാനം വരെ മാത്രം വർധിച്ചപ്പോൾ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ എഴ് ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഇത് അതിശയപ്പെടുത്തുന്നതും അതേപോലെ ഭയക്കേണ്ടതുമാണ്. ഫെയ്ക്ക് അക്കൗണ്ടുകൾ വച്ച് പെൺകുട്ടികളെ ചാറ്റ് ചെയ്യുന്നതും ചീറ്റ് ചെയ്യുന്നതും പതിവാണ്. ഇതിന് തടയിടാനും പുതിയ പരീക്ഷണത്തിന് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ശരാശരി 130 സുഹൃത്തുക്കൾ

ശരാശരി 130 സുഹൃത്തുക്കൾ

ഫേസ്ബുക്കിൽ ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ്. ഹാർവാർഡ് സർവ്വകലാശാല വിദ്യാർത്ഥികൾ ആയ മാർക്ക് സക്കർബർഗും, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ്‌ ഈ വെബ്സൈറ്റ് ആരംഭിച്ചത്‌. സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് ഫേസ്‌ബുക്ക്. 2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2015 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച 118 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. എന്തെങ്കിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ ഇത്രയും ആൾക്കാർ നിമിഷങ്ങൾക്കകം പോസ്റ്റ് കാണും എന്നതുകൊണ്ട് തന്നെ വൻ സുരക്ഷ സംവിധാനങ്ങൾ ഒരുക്കേണ്ടതായുണ്ട്.

വ്യാജ അക്കൗണ്ടുകൾ രൂപീകരിക്കാനാകില്ല

വ്യാജ അക്കൗണ്ടുകൾ രൂപീകരിക്കാനാകില്ല

ഇനി മുതൽ വ്യാജ അക്കൗണ്ട് രൂപീകരിക്കാൻ സാധിക്കാത്ത വിധമായിരിക്കും അടുത്ത അപ്ഡേഷൻ എന്നും സൂചനയുണ്ട്. കർശന പരിശോധനകൾക്ക് വിധേയമാക്കാനും ഉപയോക്താക്കൾ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിനു നൽകുന്ന വിവരങ്ങൾ വ്യാജമാണെങ്കിൽ അത് കണ്ടെത്തി നപടികൾ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക് അധികൃതർ.

ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങളും ദോഷങ്ങളും

ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റുകൾ വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്. മുറിഞ്ഞു പോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാൻ ഫേസ്‌ബുക്കിന് സാധിക്കാറുണ്ട്. അതേസമയം കുടുംബ ബന്ധങ്ങൾ തകരാനും ചിലപ്പോഴൊക്കെ ഫേസ്ബുക്ക് ഇടയായിട്ടുണ്ട്. ദാമ്പത്യബന്ധത്തിലെ അവിശ്വസ്ത, വിവാഹമോചനം തുടങ്ങിയവക്ക് ഫേസ്‌ബുക്ക് കാരണമാകുന്നുവെന്ന നിലയിലുള്ള വാർത്തകളും ഉണ്ട്.

ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ്

ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ്

ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സോഷ്യൽ നെറ്റ്വർക്കിംഗ് ഉപയോക്താക്കൾക്ക് സ്വന്തം ഭാഷയിൽ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയിൽ രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും സോഷ്യലാണ് ഫേസ്ബുക്ക് അതുകൊണ്ട് തന്നെ ആരെയും ഇകഴ്ത്താനും പുകഴ്ത്താനും ഫേസ്ബുക്കിന് സാധിക്കും.

English summary
In March, a private Facebook group of Marines with nearly 30,000 members was outed for hosting hundreds, potentially thousands, of explicit photos of female Marines and veteran service members without their consent. Only men were invited to join the group, called United Marines, and members were implored to share more photos of women, encouraged by lewd comments.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്