കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ 'ഡിസ് ലൈക്ക്' ബട്ടണ്‍ ഏര്‍പ്പെടുത്തിയേക്കും

  • By Meera Balan
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്കില്‍ 'ഡിസ് ലൈക്ക് 'ബട്ടണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിയ്ക്കുന്നതായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏറെ നാളായി പല ഉപഭോക്താക്കളും ആവശ്യപ്പെടുന്നതാണ് ഡിസ് ലൈക്ക് ബട്ടണ്‍. എന്നാല്‍ ഇത്തരമൊരും സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പരസ്പരം അപമാനിയ്ക്കുന്നതിന് വേണ്ടി ഡിസ് ലൈക്ക് ബട്ടണ്‍ ഉപയോഗിയ്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുവെന്നും സക്കര്‍ബര്‍ഗ് പറയുന്നു. കാലിഫോര്‍ണിയയില്‍ ഒരു സംവാദ സദസില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് സക്കര്‍ബര്‍ഗ് ഡിസ് ലൈക്ക് ഓപ്ഷനെപ്പറ്റി പറഞ്ഞത്.

വ്യാജ പോസ്റ്റുകള്‍, വൈറലാവുന്ന പോസ്റ്റുകള്‍ എന്നിവയൊക്കെ ഡിസ് ലൈക്ക് ചെയ്യാന്‍ പലരും ആഗ്രഹിയ്ക്കുന്നുണ്ട്. അതിനാല്‍ തന്നെ ഫേസ് ബുക്ക് ഉപഭോക്താക്കളില്‍ നിന്ന് ഏറ്റവും അധികം ഉയര്‍ന്ന് കേള്‍ക്കുന്ന ആവശ്യവും ഡിസലൈക്ക് ഓപ്ഷന്‍ തന്നെയാണ് .

Face Book

ആളുകളെയോ അവരുടെ പോസ്റ്റുകളെയൊ വ്യക്തിപരമായി അപമാനിയ്ക്കാതെ ഡിസ് ലൈക്ക് ചെയ്യുന്നതിനുള്ള മാര്‍ഗത്തെപ്പറ്റിയാണ് ഫേസ്ബുക്ക് ആലോചിയ്ക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ദുഖവാര്‍ത്തകള്‍ക്ക് ലൈക്ക് നല്‍കാന്‍ കഴിയില്ല അത്തരം സംഭവങ്ങളിലും അര്‍ഹമായ പരിഹാരം ആവശ്യമാണ് സക്കര്‍ബര്‍ഗ് പറയുന്നു . പ്രതിദിനം 4.5 ബില്യണ്‍ ലൈക്കുകളാണ് ഫേസ് ബുക്കില്‍ ഉണ്ടാകുന്നത് .

English summary
Facebook is thinking about introducing a dislike button, founder and CEO Mark Zuckerberg has said, but is worried that introducing it would become a way of 'demeaning' people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X