കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവും, ഇന്ത്യക്ക് യുഎസ്സ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കര്‍ഷക സമരത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎസ് കോണ്‍ഗ്രസ്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് കര്‍ഷക സമരത്തിലെ നടപടികളെന്ന് യുഎസ് കോണ്‍ഗ്രസിന്റെ നോണ്‍ പാര്‍ട്ടിസാന്‍ ആന്‍ഡ് ഓട്ടോണമസ് റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈഡന്‍ ഭരണകൂടത്തിന് ഇന്ത്യയുമായുള്ള ബന്ധം വലിയ വെല്ലുവിളിയാവും കര്‍ഷക സമരത്തിലെത്തുന്നും റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയും ഇന്തോ-പസഫിക് നയത്തിലെ പ്രധാന കക്ഷിയായി ഇന്ത്യയെയാണ് കാണുന്നത്. ചൈനയ്‌ക്കെതിരെ നടപടിയുമായി പോകുമ്പോഴും ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ നേരെ യുഎസ്സിന് കണ്ണടയ്ക്കാനാവില്ലെന്നാണ് വ്യക്തമാകുന്നത്.

1

ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ യുഎസ്സിലെ നേതാക്കള്‍ക്കിടയില്‍ വലിയ രോഷമുണ്ട്. ഇന്ത്യ കര്‍ഷക സമരത്തെ കൈകാര്യം ചെയ്ത രീതി ഏകാധിപത്യത്തെ സൂചിപ്പിക്കുന്നതാണെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. യുഎസ് പാര്‍ലമെന്റില്‍ ഈ വിഷയം വലിയ താല്‍പര്യമുണ്ടാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അംഗം പറയുന്നു. ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന ഏകാധിപത്യവും, എതിര്‍പ്പറിയിക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതിയില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതാണ് സിആര്‍എസ്സിന്റെ റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യയുമായുള്ള നയരൂപീകരണത്തില്‍ ജനാധിപത്യത്തിന്റെ ഇടിവും, മനുഷ്യാവകാശ ലംഘനവും സ്വാധീനം ചെലുത്തും. ഇതൊക്കെ മറന്ന് ഒരു ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുമാക്കുക ബൈഡന് മുന്നിലെ വെല്ലുവിളിയാണ്. ക്വാഡ് ഉച്ചകോടിക്ക് മുമ്പാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുവരെ ബൈഡന്റെ നയങ്ങള്‍ കര്‍ഷക സമരത്തിനെതിരെ വരുന്നതല്ല. മോദി സര്‍ക്കാര്‍ കര്‍ഷക സമരത്തെ നേരിട്ടതിനെ കുറിച്ചും ബൈഡന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. എന്നാല്‍ സമ്മര്‍ദം ശക്തമായത് കൊണ്ട് ബൈഡന് അധിക കാലം മിണ്ടാതിരിക്കാനും സാധിക്കില്ല.

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂർണം- ചിത്രങ്ങൾ

അതേസമയം റിപ്പോര്‍ട്ട് ഇന്ത്യയെ അധികം ബാധിക്കില്ലെന്നാണ് സൂചന. നേരത്തെ സൗദി അറേബ്യക്കെതിരെ ജമാല്‍ ഖഷോഗി വധത്തില്‍ റിപ്പോര്‍ട്ട് വന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ചയായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയും ഈ റിപ്പോര്‍ട്ട് ഗൗരവത്തോടെ കാണില്ല. നേരത്തെ ട്രംപ് ഭരണകൂടം കര്‍ഷക സമരത്തില്‍ യാതൊരു എതിര്‍പ്പുകളും മോദിയെ അറിയിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മിണ്ടാതിരിക്കുകയാണ് ട്രംപ് ഭരണകൂടം. എന്നാല്‍ ആഗോള തലത്തില്‍ ഇന്ത്യയിലെ കര്‍ഷക സമരം വലിയ വിഷയമായി കൊണ്ടിരിക്കുകയാണ്. അത് മോദിക്ക് വലിയ വെല്ലുവിളിയാവും.

അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

English summary
farmers protest have serious impact in relation warns us congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X