യുക്രൈന് യുദ്ധം; റഷ്യയുടെ അംഗത്വം റദ്ദാക്കി ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ്
ടാസ്ക് ഫോഴ്സിന്റെ നടപടികള്‍ യുക്രൈന് സ്വാഗതം ചെയ്തു. റഷ്യക്കെതിരെ കൂടുതല്‍ കടുത്ത നടപടിക്കായി എഫ്എടിഎഫില്‍ സമ്മര്‍ദം ചെലുത്തുമെന്ന് യുക്രൈന് വ്യക്തമാക്കി.
ലണ്ടന്‍: യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. സംഘടനയുടെ തത്വങ്ങളെ ലംഘിക്കുന്നതാണ് റഷ്യയുടെ നടപടികളെന്ന് ടാസ്ക് ഫോഴ്സ് വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേടുകള്‍, തീവ്രവാദത്തിനുള്ള ഫിനാന്‍സിങ് എന്നിവ ഇല്ലാതാക്കാന്‍ വേണ്ടി സ്ഥാപിതമായതാണ് ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ്. നേരത്തെ പാകിസ്താനെ അടക്കം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എഫ്എടിഎഫ് ആണ്.
ടാസ്ക് ഫോഴ്സിന്റെ നിയമങ്ങള്‍ എല്ലാ രാജ്യങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഇവര്‍ പരിശോധിക്കാറുണ്ട്.

പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ അവര്‍ക്ക് ആഗോള തലത്തില്‍ നിന്ന് ഫണ്ട് വരുന്നത് ഇല്ലാതായിരുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ സുരക്ഷയും, സമാധാനവും പുലര്ത്തപ്പെടുമെന്ന ടാസ്ക് ഫോഴ്സിന്റെ തത്വങ്ങളെ ദുര്‍ബലമാക്കുന്നതാണ് റഷ്യന്‍ സര്‍ക്കാരിന്റെ നടപടികള്‍. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. അത് ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന കാര്യമാണ്.
അന്താരാഷ്ട്ര സഹകരണത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും കടുത്ത ലംഘനമാണ് കാണാന്‍ കഴിയുന്നത്. ഇതെല്ലാം ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ പരസ്പരം പാലിക്കപ്പെടുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ റഷ്യ അതെല്ലാം അട്ടിമറിച്ചെന്നും എഫ്എടിഎഫ് പറഞ്ഞു.
അതേസമയം ടാസ്ക് ഫോഴ്സിന്റെ നടപടികള്‍ യുക്രൈന് സ്വാഗതം ചെയ്തു. റഷ്യക്കെതിരെ കൂടുതല്‍ കടുത്ത നടപടിക്കായി എഫ്എടിഎഫില്‍ സമ്മര്‍ദം ചെലുത്തുമെന്ന് യുക്രൈന് വ്യക്തമാക്കി. റഷ്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും, ഉപരോധം ഏര്‍പ്പെടുത്താനുമാണ് ടാസ്ക് ഫോഴ്സിനോട് ആവശ്യപ്പെടുകയെന്ന് യുക്രൈന് പറഞ്ഞു.
ഇപ്പോഴത്തെ നടപടികള്‍ ഒട്ടും പര്യാപ്തമല്ല. എന്നാല്‍ ശരിയായ ദിശയിലുള്ള നടപടിയാണെന്ന് യുക്രൈന് ധനകാര്യ മന്ത്രി സെര്‍ഗി മാര്‍ചെങ്കോ പറഞ്ഞു. യുക്രൈന് തുടര്‍ച്ചയായി റഷ്യക്കെതിരെ നടപടി ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം.
യുക്രൈനിലെ യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ഈ വിലക്ക് വന്നിരിക്കുന്നത്. അതേസമയം അംഗത്വത്തിന് സസ്പെന്ഷന് നേരിട്ടെങ്കിലും, റഷ്യ ഇപ്പോഴും എഫ്എടിഎഫിലെ അംഗമാണ്. അതേസമയം ദക്ഷിണാഫ്രിക്കയെ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ടാസ്ക് ഫോഴ്സ്.
തീവ്രവാദ ഫണ്ടിംഗും, സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാണിച്ചാണ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം മൊറോക്കോയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 39 രാജ്യങ്ങള്‍ അടങ്ങിയാണ് എഫ്എടിഎഫ്. അമേരിക്ക, ഇന്ത്യ, ചൈന, സൗദി അറേബ്യ തുടങ്ങിയ പ്രമുഖര്‍ ഇതില്‍ അംഗങ്ങളാണ്. യുക്രൈന് പക്ഷേ അംഗമല്ല.
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ













Click it and Unblock the Notifications