റൊട്ടി പരത്തിയത് ശരിയായില്ല, അച്ഛന്‍ മകളെ കൊന്നു
ലാഹോര്‍: ഭക്ഷണം ശരിയായില്ലെന്ന് പറഞ്ഞ് അച്ഛന്‍ മകളെ കൊലപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന കൊല നടക്കുന്നത് പാകിസ്താനിലാണ്. റൊട്ടി ഉണ്ടാക്കിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം നടന്നത്. കഴിക്കാന്‍ ഉണ്ടാക്കിയ റൊട്ടി വൃത്താകൃതിയില്‍ ആയില്ലെന്നു പറഞ്ഞാണ് മകളെ സ്വന്തം അച്ഛന്‍ കൊലപ്പെടുത്തുന്നത്.
പാകിസ്താന്‍ അസീം പാര്‍ക്ക് മേഖലയിലെ കുടുംബത്തിലാണ് കൊല നടക്കുന്നത്. അച്ഛന്‍ മാത്രമല്ല, പെണ്‍കുട്ടിയുടെ സഹോദരനും കൊലയ്ക്കു പിന്നില്‍ ഉണ്ടായിരുന്നു. അച്ഛന്‍ ഖാലിദും സഹോദരന്‍ അബുവും ചേര്‍ന്ന് പതിമൂന്നുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. പതിമൂന്നു വയസുകാരി അനീക്വയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മര്‍ദ്ദനത്തില്‍ പെണ്‍കുട്ടി മരിക്കുകയും, അബദ്ധം പറ്റിയതറിഞ്ഞ പിതാവും മകനും ആരും അറിയാതെ മൃതദേഹം നശിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇരുവരും ചേര്‍ന്ന് അടുത്തുള്ള സെമിത്തേരിയില്‍ മൃതദേഹം വലിച്ചെറിഞ്ഞെന്നാണ് എസ്.പി മുഹമ്മദ് നവീദ് വ്യക്തമാക്കിയത്.
അമ്മ കൊന്നുവെന്ന് പിന്നീട് വരുത്തി തീര്‍ക്കുകയാണ് ചെയ്തത്. സംശയം തോന്നിയ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം അറിയുന്നത്.












Click it and Unblock the Notifications