എകെ 47 ന്റെ പിതാവ് ഇനി ഓര്‍മ
മോസ്‌കോ: ലോകത്ത് ഏറ്റവും അധികം ആളുകളെ കൊന്നൊടുക്കിയ തോക്ക് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്ന മാത്രമായിരിക്കും... ഓവ്‌ട്ടോമാറ്റ് കലാഷ്‌നിക്കോവ് 47 എന്ന എകെ 47.
ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന യന്ത്രത്തോക്ക് ലോകത്തിന് സമ്മനിച്ച(?) മിഖായേല്‍ കാലാഷ് നിക്കോവ് അന്തരിച്ചു. ഡിസംബര്‍ 23 ന് തന്റെ 94-ാം വയസ്സില്‍ ആയിരുന്നും മിഖായേല്‍ കലാഷ്‌നിക്കോവിന്റെ മരണം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി ആശുപത്രിയില്‍ ആയിരുന്നു.

ലോകത്ത് ഇതുവരെ ഏതാണ്ട് 10 കോടിയോളം എകെ 47 റൈഫിളുകളാണ് വില്‍ക്കപ്പെട്ടിട്ടുള്ളത്. തന്റെ കണ്ടു പിടിത്തത്തില്‍ ഒരുപക്ഷേ ദു:ഖിതനായിരുന്നു കലാഷ് നിക്കോവ്. തോക്ക് കണ്ടുപിടിച്ചതിന് പകരം പുല്ലുവെട്ടുന്ന യന്ത്രം നിര്‍മ്മിക്കുയായിരുന്നു നല്ലതെന്ന് പോലും അദ്ദേഹം ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി.
വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ സൈനികര്‍ തങ്ങളുടെ തോക്കുകള്‍ വലിച്ചെറിഞ്ഞ് മരിച്ചുകിടക്കുന്ന വിയറ്റ്‌നാം സൈനികരില്‍ നിന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളും എടുക്കുമായിരുന്നത്രെ. തന്റെ തോക്കിന്റെ 60 വാര്‍ഷികത്തില്‍ കലാഷ്‌നിക്കോവ് തന്നെയാണ് ഈ കഥ വെളിപ്പെടുത്തിയത്.
1919 ല്‍ സൈബീരിയയില്‍ ആയിരുന്നു കലാഷ് നിക്കോവിന്റെ ജനനം. ഒരു റെയില്‍വേ ക്ലര്‍ക്ക് ആയി ജീവിതം തുടങ്ങിയ കലാഷ് നിക്കോവ് 1938 ല്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്നു. പട്ടാളക്കാരനായ ഒരു സുഹൃത്തിന് വേണ്ടിയാണ് എകെ 47 എന്ന് ലോകമറിയുന്ന യന്ത്രത്തോക്കിന് കലാഷ്‌നിക്കോവ് രൂപരേഖയുണ്ടായിക്കിയത്.
1947 ല്‍ ആണ് തോക്ക് നിര്‍മിക്കുന്നത്. ഇത് ഉടന്‍ തന്നെ റഷ്യന്‍ സൈന്യം ഏറ്റെടുക്കുകയും ചെയ്തു. തന്റെ തോക്ക് ഉണ്ടാക്കിയ ആയുധ കമ്പനിയില്‍ 80-ാം വയസ്സുവരെ ഒരു ഡിസൈനറായി കലാഷ്‌നിക്കോവ് ജോലി ചെയ്തു.
കൃഷിപ്പണിക്കുള്ള യന്ത്രങ്ങള്‍ ഉണ്ടാക്കുന്നതില്‍ ആയിരുന്നത്രെ കലാഷ് നിക്കോവിന് ഏറെ താത്പര്യം. തന്നെ ഒരു തോക്ക് നിര്‍മാതാവാക്കിയതിന് കലാഷ് നിക്കോവ് കുറ്റം പറയുന്നത് ഹിറ്റ്‌ലറുടെ ജര്‍മനിയെയാണ്. രണ്ടാം ലോക മഹായുദ്ധമായിരുന്നു യഥാര്‍ത്ഥത്തില്‍ കലാഷ്‌നിക്കോവിനെക്കൊണ്ട് എകെ 47 നിര്‍മിപ്പിച്ചത്.












Click it and Unblock the Notifications