കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകം? കാറില്‍ നിര്‍ണായക തെളിവ്... വളര്‍ത്തച്ഛന്‍ കീഴടങ്ങി

വീടിനു സമീപത്തുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

  • By Manu
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ വളര്‍ത്തു മകള്‍ മകള്‍ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ടു കുട്ടിയുടെ വളര്‍ത്തച്ഛനായ വെസ്‌ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ദില്ലിയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യ... കാരണം ക്രൂര പീഡനം, നടുക്കുന്ന വിവരങ്ങള്‍ദില്ലിയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യ... കാരണം ക്രൂര പീഡനം, നടുക്കുന്ന വിവരങ്ങള്‍

ദിലീപിന്‍റെ സുരക്ഷ... ഞെട്ടിക്കുന്ന വിവരങ്ങള്‍, അവര്‍ താരത്തെ നേരില്‍ കണ്ടു, പക്ഷെ ലക്ഷ്യം മറ്റൊന്ന്ദിലീപിന്‍റെ സുരക്ഷ... ഞെട്ടിക്കുന്ന വിവരങ്ങള്‍, അവര്‍ താരത്തെ നേരില്‍ കണ്ടു, പക്ഷെ ലക്ഷ്യം മറ്റൊന്ന്

15 ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കഴിഞ്ഞ വീടിനു സമീപത്തുള്ള കലുങ്കില്‍ നിന്നും കണ്ടെത്തിയിരുന്ന. ഇതു ഷെറിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കൊലപാതകം ?

കൊലപാതകം ?

ഷെറിന്‍ മരിച്ചതല്ല മറിച്ച് കൊല ചെയ്യപ്പെട്ടതാണന്ന തരത്തിലുള്ള സൂചനകള്‍ പോലീസിനു ലഭിച്ചതായാണ് വിവരം. ഇതു സാധൂകരിക്കുന്ന ചില തെളിവുകളും പോലീസിനു ലഭിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറിനുള്ളിലെ തെളിവ്

കാറിനുള്ളിലെ തെളിവ്

വെസ്‌ലിയുടെ കാറില്‍ നിന്നും ലഭിച്ച നിര്‍ണായക തെളിവാണ് ഷെറിന്റേത് കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലേക്കു പോലീസിനെ എത്തിച്ചത്. കാറില്‍ കാണപ്പെട്ട ഡിഎന്‍എ സാമ്പിളുകള്‍ ഷെറിന്റേതു തന്നെയാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വെസ്‌ലി കീഴടങ്ങി

വെസ്‌ലി കീഴടങ്ങി

സംഭവവുമായി ബന്ധപ്പെട്ടു വെസ്‌ലി പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. അഭിഭാഷകര്‍ക്കൊപ്പമാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. കുട്ടിയെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് നിലവില്‍ വെസ്‌ലിക്കെതിരേ ചുമത്തിയിരിക്കുന്നത്.

മൊഴിയില്‍ വൈരുദ്ധ്യം

മൊഴിയില്‍ വൈരുദ്ധ്യം

നേരത്തേ കുട്ടിയെ കാണാതായപ്പോള്‍ നല്‍കിയ മൊഴിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മൊഴിയാണ് വെസ്‌ലി സ്‌റ്റേഷനില്‍ കീഴടങ്ങിയപ്പോള്‍ പോലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയിലെ ഈ വൈരുദ്ധ്യം തന്നെയാണ് കൊലപാതകമെന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

ആദ്യത്തെ മൊഴി

ആദ്യത്തെ മൊഴി

പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു മകളെ തനിച്ച് വീടിന്റെ ഉദ്യാനത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നും ഇതിനു ശേഷമാണ് കാണാതായത് എന്നുമായിരുന്നു വെസ്‌ലിയുടെ ആദ്യത്തെ മൊഴി. എന്നാല്‍ ഇയാളുടെ രണ്ടാമത്തെ മൊഴിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ജാമ്യത്തില്‍ വിട്ടു

ജാമ്യത്തില്‍ വിട്ടു

ഷെറിനെ കാണാതായ ദിവസം തന്നെ വെസ്‌ലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

English summary
Father Of Missing 3-Year-Old Sherin Mathews Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X