അധ്യാപികയുടെ 'തനിനിറം' ക്യാമറയില്‍, സ്കൂള്‍ അധികൃതര്‍ ഞെട്ടലില്‍, പണിപോയ അധ്യാപിക...
അബുദാബി: 11കാരിയായ വിദ്യാര്‍ഥിനിയെ ക്ളാസ് മുറിയില്‍ മര്‍ദ്ദിച്ച അധ്യാപികയെ സ്‌കൂള്‍ പുറത്താക്കി. അറബ് യുവതിയായ അധ്യാപികയെയാണ് സ്‌കൂള്‍ പുറത്താക്കിയത്. അധ്യാപിക കുട്ടിയെ മര്‍ദ്ദിയ്ക്കുന്നത് സ്‌കൂളിലെ സുരക്ഷ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.
ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയെയാണ് പുറത്താക്കിയത്. ഫെബ്രുവരിയിലാണ് ഇവര്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചത്. കഌസ് മുറിയില്‍ ഇവര്‍ കുട്ടിയെ തല്ലുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു.

സംഭവത്തെപ്പറ്റി സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലും അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. കൈകളിലും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വിദ്യാര്‍ഥിനിയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. അധ്യാപികയെ പുറത്താക്കണമെന്ന് വിദ്യാര്‍ഥിനിയുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ അധ്യാപികയ്‌ക്കെതിരെ നിയമപരമായ നടപടിയും ഉണ്ടാകും. ഇത്തരം അധ്യാപകരുമായി യാതൊരു വിധ ബന്ധവും തുടരാന്‍ തങ്ങള്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് സ്‌കൂള്‍ മേധാവി മഹ്‌സിന്‍ യൂസുഫ് പറഞ്ഞു.












Click it and Unblock the Notifications