കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന പാക്കിസ്ഥാനെ പുറകില്‍ നിന്ന് കുത്തി... പാക്കിസ്ഥാന് രാജ്യാന്തര സാമ്പത്തിക വിലക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: പാക്കിസ്ഥാനിന്‍റെ തീവ്രവാദ മൃദു സമീപനത്തിന് രഹസ്യ പിന്തുണ നല്‍കുകയും ആഗോള രാജ്യങ്ങള്‍ തീവ്രവാദത്തിന്‍റെ പേരില്‍ പാക്കിസ്ഥാന് മേല്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ നയം മൃദുപ്പെടുത്തുകയും ചെയ്ത ചൈനയാണ് അവസാന നിമിഷം പാക്കിസ്ഥാന്‍റെ കാലുവാരിയിരിക്കുന്നത്. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തികൊണ്ടുള്ള നടപടിക്കാണ് ചൈന ഇപ്പോള്‍ പിന്തുണ നല്‍കിയിരിക്കുന്നത്.

chinapak

ദുബായിലേക്ക് മലയാളി യുവതികളെ കടത്തി പെൺവാണിഭം; ലിസിക്കും സുരേഷിനും 10 വർഷം തടവ്...ദുബായിലേക്ക് മലയാളി യുവതികളെ കടത്തി പെൺവാണിഭം; ലിസിക്കും സുരേഷിനും 10 വർഷം തടവ്...

പാക്കിസ്ഥാനെ തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച പാരീസില്‍ നടന്ന റിവ്യൂ മീറ്റിങ്ങില്‍ പാക്കിസ്ഥാനെതിരെ ചൈന വോട്ട് ചെയ്യുകയായിരുന്നു. യുഎസ്, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളാണു പട്ടികയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താൻ സമ്മര്‍ദ്ദം ചെലുത്തിയ പ്രധാന രാജ്യങ്ങള്‍. ആദ്യം ചൈന നീക്കത്തെ എതിര്‍ത്തിരുന്നെങ്കിലും മറ്റ് രാജ്യങ്ങളുടെ സമ്മര്‍ദ്ദം ഏറിയതോടെ നിലപാടില്‍ നിന്ന് വ്യതിചലിക്കുകയായിരുന്നു.

പുതിയ തിരുമാനത്തോ പാക്കിസ്ഥാന് രാജ്യാന്തര തലത്തില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കില്ല. രാജ്യാന്ത്ര വിപണിയില്‍ നിന്ന് കടമെടുക്കുന്നതിന് ഉള്‍പ്പെടെ ഇതോടെ നിയന്ത്രണം വരും. പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇത്തരം ഒരു നീക്കം ഉണ്ടായിരിക്കുന്നത് എന്നതിനാല്‍ ഭരണകക്ഷിക്കും ഇക്കാര്യത്തില്‍ വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മുന്‍പും ഇത്തരത്തില്‍ ചൈനക്ക് മേല്‍ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ ആ സമയങ്ങളില്‍ ഹാഫിസ് സയിദ് ഉള്‍പ്പെടെയുള്ള ആഗോള ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചായിരുന്നു പാക്കിസ്ഥാന്‍ ആഗോള രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിച്ചത്.

ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്

30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ...30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ...

English summary
Pakistan will be placed back onto an international terrorism-financing watch list from June, according to a person with direct knowledge of the matter, a move that may hinder the country’s access to financial markets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X