കടല്‍ക്കൊല കേസ്; നാവികർക്കെതിരായ നടപടികൾ അവസാനിപ്പിച്ച് ഇറ്റലി
ദില്ലി; കടല്‍ക്കൊല കേസിൽ നാവികർക്കെതിരായ കേസുകൾ അവസാനിപ്പിച്ച് ഇറ്റലിയും. നാവികരായ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇരുവർക്കുമെതിരെ മതിയായ തെളിവില്ലെന്ന് പ്രോസിക്യൂഷൻ റോമിലെ കോടിതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. നേരത്തേ ഇന്ത്യയിലും നാവികർക്കെതിരായ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു.
കേസ് അവസാനിപ്പിക്കാനുള്ള കോടതിതിരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും വർഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തിൽ നാവികരുടെ കുടുംബത്തിനൊപ്പം തന്നെ ഭരണകുടം ഉണ്ടായിരിന്നുവെന്നും പ്രതിരോധ മന്ത്രി ലോറെൻസോ ഗ്വെറിനി പറഞ്ഞു.

2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യതൊഴിലാളികളായ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. നീണ്ടകര സ്വദേശികളായിരുന്നു ഇരുവരും. ഇറ്റലിയിൽ നാവികരെ വിചാരണ ചെയ്യാമെന്ന യുണൈറ്റഡ് നാഷണൽ ട്രൈബ്യൂണൽ തീരുമാനത്തെത്തുടർന്നായിരുന്നു ഈ വർഷം ആദ്യം നാവികർക്കെതിരായ വിചാരണ അവസാനിപ്പിക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന്
മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നൽകിയാൽ മാത്രമേ ക്രിമിനൽ നടപടികൾ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിച്ചു. തുടർന്ന് തുടക ഇറ്റലി കൈമാറിയതോടെ നടപടികൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
നാല് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രണ്ട് കോടി ബോട്ട് ഉടമയ്ക്കും നൽകാനും കോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications