Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സില്‍ വ്യോമയാന പ്രതിസന്ധി; വിമാന സര്‍വീസുകള്‍ സ്തംഭിച്ചു, 700ലേറെ വിമാനങ്ങള്‍ തിരിച്ചിറക്കി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ എല്ലാ വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയിലെ പ്രശ്‌നങ്ങളാണ് സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഏവിയേഷന്‍ ബോഡിയിലാണ് സാങ്കേതിക പ്രശ്‌നമെന്നാണ് സൂചന. എല്ലാ സര്‍വീസുകളും തിരിച്ചിറക്കിയെന്നാണ് അധികൃതര്‍ പറയുന്നത്.

ആരംഭിക്കാനിരുന്ന സര്‍വീസുകളും തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം വിചാരിച്ചതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളത്. വിമാന സര്‍വീസുകള്‍ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കുന്ന സംവിധാനത്തിലാണ് തകരാറുള്ളത്. ഇതേ തുടര്‍ന്ന് എല്ലാ വിമാനങ്ങളും തിരിച്ചിറക്കി.

1

മുമ്പൊന്നും ഉണ്ടാവാത്ത തരത്തിലുള്ള തടസ്സങ്ങളാണ് നേരിട്ടിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. യുഎസ്സിലുള്ളതോ പുറത്തോ ഉള്ള നാനൂറിലേറെ വിമാനങ്ങള്‍ തടസ്സപ്പെട്ടതായി വിമാന ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്‌ളൈറ്റ് അവേര്‍ പറയുന്നു.

യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്എഎ) കാര്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ് ഫ്‌ളൈറ്റ് അവേര്‍ പറയുന്നത്. പൈലറ്റുമാര്‍ക്കും, വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്കും, അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയോ, എയര്‍പോര്‍ട്ട് ഫെസിലിറ്റി സര്‍വീസസിലെ മാറ്റങ്ങളെ കുറിച്ച് അറിയിക്കുന്നതോ എഫ്എഎയാണ്. ഇവര്‍ നിലവില അവസ്ഥ എന്താണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. നിലവില്‍ സാങ്കേതിക പ്രശ്‌നം എന്ന് മാത്രമാണ് പറയുന്നത്.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

അതേസമയം 760 വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത് ഫ്‌ളൈറ്റ് അവേര്‍ പറയുന്നു. വിമാന സ്റ്റാഫുകള്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറുന്ന സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്ന് എഫ്എഎയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനം തിരിച്ചെത്തുക എന്നതിന് കൃത്യമായ വിവരം നല്‍കാനാവില്ലെന്ന് നോട്ടീസ് ടു എയര്‍ മിഷന്‍സ്(നോട്ടാം) അറിയിച്ചു.

നിരവധി യാത്രക്കാര്‍ പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ നേരിടുന്നതായി അറിയിച്ചിട്ടുണ്ട്. ഹവായ് മുതല്‍ വാഷിംഗ്ടണ്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ വിമാനങ്ങള്‍ പലതും മണിക്കൂറുകള്‍ വൈകിയിരിക്കുന്നതായിട്ടാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ടെക്‌സസ് മുതല്‍ പെനിസില്‍വാനിയ വരെയുള്ള വിമാനത്താവളങ്ങളിലെ അധികൃതര്‍ വിമാനങ്ങള്‍ തടസ്സപ്പെട്ടതായി അറിയിച്ചു. തീര്‍ത്തും ഞെട്ടിക്കുന്നതും, മുമ്പ് കേള്‍ക്കുക പോലും ചെയ്യാത്ത കാര്യമാണെന്ന് ഏവിയേഷന്‍ വിദഗ്ധന്‍ പര്‍വേസ് ദമാനിയ പറഞ്ഞു.

ഇതിന് മുമ്പ് ഒരു രാജ്യത്തെ വിമാന സര്‍വീസുകള്‍ മുഴുവന്‍ തടസ്സപ്പെട്ട സംഭവം ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണത്തിന്റെ സമയത്തുണ്ടാവാം. എന്നാല്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ ഇടവരുത്തുമെന്നും ദമാനിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+