പീഡിപ്പിച്ച സഹോദരനെ 15കാരിയും 11 കാരിയും ചേര്‍ന്ന് വെടിവച്ച് കൊന്നു
ടലഹാസി: ശാരീരിക പീഡനത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്ന സഹോദരനെ സഹോദരിമാര്‍ വെടിവച്ച് കൊന്നു. 15 ഉം 11 വയസുള്ള പെണ്‍കുട്ടികളാണ് 16കാരാനായ സഹോദരനെ കൊന്നത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി കൊളംബിയയിലാണ് സംഭവ നടക്കുന്നത്. സംഭവ ദിവസം 16കാരനായ സഹോദരന്‍ 15 കാരിയെ മര്‍ദ്ദിച്ച് അവശയാക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. പെണ്‍കുട്ടി ഉറക്കമായപ്പോള്‍ 11 കാരിയായ അനിയത്തിയാണ് വാതില്‍ തുറന്ന് കൊടുത്തത്. പിന്നീട് ഇരുവരും ചേര്‍ന്ന് മാതാപിതാക്കളുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്ക് കൈക്കലാക്കി.

തുടര്‍ന്ന് സഹോദരന് നേരെ വെടിയുതിര്‍ത്തു. 15കാരിയാണ് വെടിയുതിര്‍ത്തത്. കുട്ടികളുടെ മാതാപിതാക്കള്‍ ഈ സമയം യാത്രയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായ പെണ്‍കുട്ടികളെ ചൊവ്വാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്.
കൊലപാതം ചെയ്ത 15കാരി കുറ്റം സമ്മതിച്ചു. കുട്ടിയ്ക്ക് യാതൊരു മനസ്താപവും ഇല്ലെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം സഹോദരന്‍ പീഡിപ്പിച്ചിരുന്നതായും ഇക്കാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളെ സുരക്ഷിതമല്ലാതെ താമസിപ്പിച്ചതിനും അവഗണിച്ചതിനും മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് 20,000 ഡോളര്‍ ജാമ്യത്തുക കെട്ടിവച്ച് ഇവര്‍ പുറത്തിറങ്ങി. വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് വയസുള്ള മറ്റൊരുകുട്ടിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു.












Click it and Unblock the Notifications