ഇര്‍മ ഫ്ലോറിഡ തീരത്തേയ്ക്ക്: ഭീതിയോടെ യുഎസ് ജനത, ശക്തിയാര്‍ജ്ജിക്കുമെന്ന് മുന്നറിയിപ്പ്

  • Written By:
Subscribe to Oneindia Malayalam

മിയാമി: കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അല്‍പ്പസമയെ കൊണ്ട് അമേരിക്കന്‍ തീരത്തെത്തും. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗതയില്‍ മുന്നേറുന്ന ഇര്‍മ കീസ് ദ്വീപസമൂഹത്തില്‍ നിന്നാണ് ഫ്ലോറിഡയിലേയ്ക്ക് പ്രവേശിക്കുക. കരീബിയന്‍ ദ്വീപിന് പുറമേ ക്യൂബയിലും നാശനഷ്ടങ്ങള്‍ക്കിടയാക്കിയ കാറ്റിന്‍റെ ശക്തി കുറഞ്ഞിരുന്നുവെങ്കിലും അമേരിക്കന്‍ തീരത്ത് എത്തുന്നതോടെ ഇര്‍മ ശക്തിയോടെ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ പ്രവചനം.

ഫ്ളോറിഡയില്‍ ഞായറാഴ്ച ശക്തമായി കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതോടെ കഴിഞ്ഞ ദിവസം ഫ്ളോറിഡയില്‍ നിന്ന് 50 ലക്ഷത്തോളം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ഫ്ലോറിഡയ്ക്ക് സമീപത്തുള്ള ജോര്‍ജിയ, വിര്‍ജീനിയ, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന എന്നിവിടങ്ങളില്‍ നിന്നും ജനങ്ങള്‍ കൂട്ടമായി പലായനം ചെയ്യുകയാണ്.

കരീബിയയില്‍ 24 മരണം

കരീബീയന്‍ ദ്വീപുകളിലും ക്യൂബയിലുമായി ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 24 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെല്ലാം പുറമേ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുക്കങ്ങള്‍ ന
ടത്തിക്കൊണ്ടിരിക്കുകയാണ് ഫ്ലോറിഡയിലും മറ്റ് സംസ്ഥാനങ്ങളിലും.

കൂട്ടപ്പലായനം... ഒഴിപ്പിക്കല്‍..

ഇര്‍മ അമേരിക്കന്‍ തീരത്തേയ്ക്ക് എത്തുന്നതോടെ ശക്തിയാര്‍ജ്ജിക്കുമെന്ന മുന്നറിപ്പുണ്ടായതോടെ ഫ്ലോറിഡയില്‍ നിന്ന് 56 ലക്ഷം പേരെ ഒഴിപ്പിച്ചതായി ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് ഇപ്പോള്‍ ഫ്ലോറിഡ സാക്ഷ്യം വഹിക്കുന്നത്.

താല്‍ക്കാലിക ആശ്വാസം എങ്കിലും


ശനിയാഴ്ച പുലര്‍ച്ചെ ക്യൂബെയുടെ വടക്കന്‍ തീരത്തെത്തിയതോടെ ഇര്‍മയുടെ വേഗത മണിക്കൂറില്‍ 245 കിലോമീറ്ററായി കുറഞ്ഞതോടെ കാറ്റഗറി നാലിലേയ്ക്ക് തരം താഴ്ന്നിരുന്നു. കരീബീയന്‍ ദ്വീപുകളിലും ക്യൂബയിലും ഇര്‍മ നാശം വിതച്ചതോടെ ഫ്ലോറിഡ‍ തീരത്തേയ്ക്കെത്തുന്ന കാറ്റിന്‍റെ നീക്കത്തെ ആശങ്കയോടെ തന്നെയാണ് കാലാവസ്ഥാ നിരീക്ഷര്‍ കാണുന്നത്. യുഎസ് തീരത്തേയ്ക്ക് നീങ്ങുന്ന ഇര്‍മയുടെ സാറ്റലൈറ്റ് ദൃശ്യവും യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ടിരുന്നു.

കരീബിയന്‍ ദ്വീപുകളില്‍ നിന്ന് ക്യൂബയിലേയ്ക്ക്

കരീബീയന്‍ ദ്വീപുകളിലും ക്യൂബയിലും വന്‍ നാശത്തിനിടയാക്കിയ ഇര്‍മ നിലവില്‍ ക്യൂബയിലാണുള്ളത്. ഇര്‍മയുടെ ആക്രമണത്തോടെ 24 പേരാണ് കരീബിയന്‍ ദ്വീപില്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടത്. ഹെയ്ത്തി, വിനോദ സഞ്ചാര കേന്ദ്രമായ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ്, ബാര്‍ബുഡ, യുഎസ് വിര്‍ജിന്‍ ദ്വീപ്, പ്യൂട്ടോറിക്കാ എന്നിവിടങ്ങളിലും ഇര്‍മയുടെ പ്രഹരമേറ്റിരുന്നു. ദ്വീപുരാഷ്ട്രമായ ബാര്‍ബുഡ പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണുള്ളതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

പിറവി കേപ് വെര്‍ദില്‍


അറ്റ്ലാന്‍റിക്കിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപത്തുനിന്നാണ് ഇര്‍മ രൂപം കൊള്ളുന്നത്. ഇതേ പ്രദേശത്തുനിന്ന് രൂപമെടുത്ത ഹ്യൂഗോ, ഫ്ലോയ്ഡ്, ഐവാന്‍ എന്നിവയും ശക്തിയറിയിച്ചിരുന്നു. പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്നതിനനുസരിച്ച് ഇര്‍മയുടെ ശക്തി വര്‍ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hurricane Irma began its destructive barrage on Florida on Saturday, with brutal leading winds flattening trees and knocking out power across the southern tip of the state in what residents feared were the opening blows of a historically devastating storm.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്