
കാപ്പിക്ക് 7000, ഒരു കിലോ പഴത്തിന് 3335, ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം, നട്ടം തിരിഞ്ഞ് കിം ജോങ് ഉന്‍
പ്യോങ് യാങ്: ഉത്തര കൊറിയയില്‍ വന്‍ പ്രതിസന്ധി. ഭക്ഷ്യക്ഷാമം കാരണം അവശ്യ വസ്തുക്കളുടെ ഫലം കുതിച്ച് കയറുകയാണ്. രാജ്യത്തെ പ്രതിസന്ധി കിം ജോങ് ഉന്നിനെ പോലും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ക്ഷാമത്തിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് കിം അറിയിച്ച് കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ നിന്ന് വേണ്ടത്ര നേട്ടം ഇത്തവണ ഉത്തര കൊറിയക്ക് ഉണ്ടായിട്ടില്ല. ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടം കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായിട്ടുണ്ട്. അതാണ് ഭക്ഷ്യക്ഷാമത്തിന് കാരണം.
അതേസമയം അവശ്യ സാധനങ്ങളുടെ വില കേട്ടാല്‍ അമ്പരന്ന് പോകും. ആ തരത്തിലാണ് വില. ഒരു കിലോ വാഴപ്പഴം വില്‍ക്കുന്നത് 45 ഡോളറനാണ്. ഏകദേശം 3335 രൂപ വരും ഇത്. ഒരു പാക്കറ്റ് ബ്ലാക് ടീ വില്‍ക്കുന്നത് 70 ഡോളറിനാണ്. ഇത് 5190 രൂപയോളം വരും. ഒരു പാക്കറ്റ് കാപ്പി വില്‍ക്കുന്നത് നൂറ് ഡോളറിനാണ്. ഇതിന് 7414 രൂപ വരും. ഭക്ഷ്യക്ഷാമം എത്രയും വേഗം പരിഹരിക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കിം ജോങ് ഉന്‍ ആവശ്യപ്പെട്ടത്. ഉപരോധങ്ങള്‍ അടക്കം ഉത്തര കൊറിയ നേരിടുന്നതിനാല്‍ വലിയ ക്ഷാമം തന്നെയാണ് രാജ്യം നേരിടുന്നത്.
എട്ടര ലക്ഷത്തോളം ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കുറവാണ് ഉത്തര കൊറിയ നേരിടുന്നത്. ചൈനയില്‍ നിന്നുള്ള സഹായങ്ങളൊന്നും ഇപ്പോള്‍ ഉത്തര കൊറിയക്ക് ലഭിക്കുന്നില്ല. കൊവിഡ് കാരണം അടച്ച് പൂട്ടിയ അവസ്ഥയിലാണ് രാജ്യം. മറ്റ് രാജ്യങ്ങളുടെ സഹായവും സ്വീകരിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറായിട്ടില്ല. രാജ്യത്ത് കൊവിഡ് കേസുകളൊന്നും തന്നെ ഇല്ലെന്നാണ് കിമ്മിന്റെ നിലപാട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 28.75 മില്യണില്‍ നിന്ന് 2.71 മില്യണായിട്ടാണ് കുറഞ്ഞിരിക്കുന്നത്.
Recommended Video
അതേസമയം രാജ്യത്തെ സാഹചര്യം എന്താണെന്ന് പോലും വിദേശ രാജ്യങ്ങള്‍ക്ക് വ്യക്തമല്ല. വളം നിര്‍മാണത്തിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കിം. രാജ്യത്ത് ഉല്‍പ്പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം എന്നിവയ്ക്കായി ചൈനയെയാണ് ഉത്തര കൊറിയ ആശ്രയിക്കാറുള്ളത്. മറ്റ് രാജ്യങ്ങളുമായി ഉത്തര കൊറിയക്ക് വലിയ ബന്ധങ്ങളില്ല. കൊവിഡിനെ തുടര്‍ന്ന് ചൈന പ്രതിസന്ധിയിലായപ്പോള്‍ ഉത്തര കൊറിയ കടുത്ത പ്രതിസന്ധിയിലേക്കാണ് വീണത്. 1990കളിലും ഭക്ഷ്യക്ഷാമം ഉത്തര കൊറിയയില്‍ ഉണ്ടായിരുന്നു. അന്ന് ആയിരത്തോളം പേരാണ് മരിച്ചത്.