10 വര്‍ഷത്തിനിടെ 150 ബലാത്സംഗം.. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരത്തിന് 18 വര്‍ഷം തടവ്!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരത്തിന് ബലാത്സംഗക്കുറ്റത്തിന് തടവ് ശിക്ഷ. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിരുന്ന ഫാസ്റ്റ് ബൗളര്‍ ഡിയോണ്‍ തല്‍ജാര്‍ദിനാണ് കോടതി കഠിനമായ ശിക്ഷ വിധിച്ചത്. 2002 മുതല്‍ 2012 വരെയുള്ള 10 വര്‍ഷങ്ങളിലായി ഇയാള്‍ കുറഞ്ഞത് 150 തവണയെങ്കിലും ലൈംഗിക അതിക്രമം നടത്തി എന്ന് പരാതിക്കാരിയായ യുവതി കോടതിയില്‍ പറഞ്ഞു.

rapre

1993 മുതല്‍ 2000 വരെ ഏഴ് വര്‍ഷക്കാലം തല്‍ജാര്‍ദ് ദക്ഷിണാഫ്രിക്കയിലെ ബോര്‍ഡര്‍ ക്ലബിന് വേണ്ടിയാണ് കളിച്ചത്. പിന്നീട് 2000ല്‍ ഇയാള്‍ ദക്ഷിണാഫ്രിക്ക വിട്ടു. ഇംഗ്ലണ്ടിലെത്തിയ തല്‍ജാര്‍ദ് 2002 മുതല്‍ ബോള്‍ട്ടനിലെ ടോംഗ് ക്രിക്കറ്റ് ക്ലബ്ബ്, ബറിയിലെ അണ്‍സ്വോര്‍ത്ത് ക്രിക്കറ്റ് ക്ലബ്ബ്, ഓള്‍ധാമിലെ റോയ്‌ട്ടോണ്‍ ക്രിക്കറ്റ് ക്ലബ് എന്നിവയ്ക്ക് വേണ്ടി കളിച്ചു. മാനഭംഗത്തിനും സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസുകളുള്ളത്.

പത്ത് വര്‍ഷത്തിനിടെ 150 ഓളം ലൈംഗികാതിക്രമങ്ങള്‍ ഇയാള്‍ നടത്തിയെന്നാണ് പരാതി. നിങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇവിടെ വന്നു. അവിടെയും ഇവിടെയുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു - ശിക്ഷ വിധിച്ച ശേഷം ജഡ്ജി തല്‍ജാര്‍ദിനോട് പറഞ്ഞു. തല്‍ജാര്‍ദ് പീഡിപ്പിച്ച യുവതിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. തല്‍ജാര്‍ദിന്റെ ഇപ്പോഴത്തെ കാമുകിയായ ജാക്വിലിന്‍ കോസ്റ്റലോ അടക്കമുള്ളവര്‍ ചേര്‍ന്ന് കേസിന്റെ ആവശ്യങ്ങള്‍ക്കായി ഫണ്ട് പിരിവ് തുടങ്ങിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Former first-class cricketer Dion Taljard jailed for rape

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്