• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി കിരീടവകാശിക്ക് ഇറാനില്‍ നിന്ന് കത്ത്; അത്യപൂര്‍വം!! അഹ്മദി നജാദ് വക... വാനോളം പുകഴ്ത്തല്‍

ടെഹ്‌റാന്‍/റിയാദ്: വളരെ അപൂര്‍വമായ ഒരു സംഭവത്തിനാണ് പശ്ചിമേഷ്യ സാക്ഷിയായിരിക്കുന്നത്. ഇറാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കത്ത് വന്നിരിക്കുന്നു. ശത്രുപക്ഷത്ത് നില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കത്തിടപാട്. അയച്ചത് ആര് എന്നറിയുമ്പോഴാണ് കൂടുതല്‍ കൗതുകം. ഇറാന്റെ മുന്‍ പ്രസിഡന്റ് അഹ്മദി നജാദാണ് കത്തയച്ചിരിക്കുന്നത്.

cmsvideo
  Former Iranian president Ahmadinejad sent a letter to Saudi Arabia's Prince | Oneindia Malayalam

  മൂന്ന് കത്ത് അദ്ദേഹം തയ്യാറാക്കി. അതിലൊന്നാണ് സൗദി അറേബ്യയിലെ കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന് അയച്ചിരിക്കുന്നത്. ബിന്‍ സല്‍മാനെ വാനോളം പുകഴ്ത്തിയാണ് കത്തിലെ വാക്കുകള്‍. ഒരു ആവശ്യമാണ് കത്തിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ....

  നജാദ് വീണ്ടും

  നജാദ് വീണ്ടും

  നജാദ് വീണ്ടും ഇറാന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന സൂചനകള്‍ അടുത്തിടെയുണ്ടായിരുന്നു. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം പൊതുരംഗത്ത് അത്ര സജീവമല്ലായിരുന്നു അദ്ദേഹം. പക്ഷേ, ഈ അടുത്ത കാലത്തായി ചില പ്രതികരണങ്ങളും പ്രസംഗങ്ങളും നജാദ് നടത്തുന്നു. ഇതാണ് രാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തുമെന്ന തോന്നലുണ്ടാകാന്‍ കാരണം.

  നജാദിന് എളുപ്പമല്ല

  നജാദിന് എളുപ്പമല്ല

  എന്നാല്‍ ഇറാനിലെ മതപുരോഹിത വിഭാഗത്തിന് അത്ര താല്‍പ്പര്യം നജാദിനോടില്ല. ആയത്തുല്ല അലി ഖാംനഇക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ തന്നെ ഇറാനിലെ രാഷ്ട്രീയത്തില്‍ വീണ്ടുമെത്താനും പ്രസിഡന്റ് പദവി അലങ്കരിക്കാനും നജാദിന് എളുപ്പത്തില്‍ സാധിക്കില്ല. പക്ഷേ അദ്ദേഹത്തിന്റെ ഇടപെടല്‍ ചര്‍ച്ചയായിട്ടുണ്ട്.

  ഹിറ്റ്‌ലര്‍ പരാമര്‍ശം

  ഹിറ്റ്‌ലര്‍ പരാമര്‍ശം

  ഇറാനും സൗദി അറേബ്യയും തമ്മിലുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഷിയാക്കളുടെ ആത്മീയ നേതാവായ ആയത്തുല്ല അലി ഖാംനഇ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ക്രൂരനായ നേതാവ് എന്നാണ് അടുത്തിടെ പരാമര്‍ശിച്ചത്. അപക്വമതിയാണ് എന്നും പറഞ്ഞു. ഖാംനഇ ഹിറ്റ്‌ലര്‍ ആണ് എന്നാണ് ബിന്‍ സല്‍മാന്‍ മറുപടി നല്‍കിയത്.

  കത്തിലെ വിഷയം

  കത്തിലെ വിഷയം

  ഈ പശ്ചാത്തലത്തിലാണ് നജാദ് സൗദി കിരീടവകാശിക്ക് കത്തയച്ചിരിക്കുന്നത്. യമനിലെ യുദ്ധമാണ് കത്തിലെ വിഷയം. ബിന്‍ സല്‍മാന് പുറമെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്, യമനിലെ ഹൂത്തി വിമതര്‍ എന്നിവര്‍ക്കും നജാദ് കത്തയച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുകയാണ് നജാദിന്റെ ലക്ഷ്യം.

  ബിന്‍ സല്‍മാനെ പുകഴ്ത്തി

  ബിന്‍ സല്‍മാനെ പുകഴ്ത്തി

  കത്തിന്റെ പകര്‍പ്പ് ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ചു. ബിന്‍ സല്‍മാനാണ് യമന്‍ യുദ്ധത്തിന് കാരണമെന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ നജാദിന്റെ കത്തില്‍ ഇങ്ങനെ ഒരു പരാമര്‍ശവും ഇല്ലെന്ന് മാത്രമല്ല, ബിന്‍ സല്‍മാനെ പുകഴ്ത്തുകയും ചെയ്യുന്നു.

  നജാദിന്റെ വാക്കുകള്‍

  നജാദിന്റെ വാക്കുകള്‍

  യമനിലെ നിരപരാധികളും സാധാരണക്കാരും കൊല്ലപ്പെടുന്നതിലും പരിക്കേല്‍ക്കുന്നതിലും താങ്കള്‍ ഒരിക്കലും സന്തോഷവാനായിരിക്കില്ല. അവിടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്ന് കൊണ്ടിരിക്കുന്നു. വികസിക്കുന്നതിന് പകരം മേഖലയിലെ വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. സമാധാന പുനസ്ഥാപനത്തിന് താങ്കളെ സ്വാഗതം ചെയ്യുന്നു... നജാദിന്റെ കത്തില്‍ പറയുന്നു.

  നിങ്ങളുടെ സഹോദരന്‍ നജാദ്

  നിങ്ങളുടെ സഹോദരന്‍ നജാദ്

  നിങ്ങളുടെ സഹോദരന്‍ മഹ്മൂദ് അഹ്മദി നജാദ് എന്ന് സൂചിപ്പിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. സൗദി അറേബ്യയോ ഐക്യരാഷ്ട്രസഭയോ ഇതുവരെ നജാദിന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ല. ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തിക്കും നജാദ് കത്തയച്ചിട്ടുണ്ട്.

  മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍

  മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍

  യമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്നാണ് നജാദിന്റെ കത്തിലെ ഉള്ളടക്കം. അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കണമെന്നും നജാദ് ആവശ്യപ്പെടുന്നു. എന്നാല്‍ നജാദിന്റെ ഇടപെടല്‍ കാര്യമാക്കേണ്ടതില്ലെന്നാണ് ഇറാന്റെ പ്രതികരണം.

  സാധാരണ പൗരന്‍ മാത്രം

  സാധാരണ പൗരന്‍ മാത്രം

  പ്രസിഡന്റ് പദവി ഒഴിഞ്ഞ നജാദ് ഇറാനിലെ മറ്റു വ്യക്തികളെ പോലുള്ള ഒരു പൗരന്‍ മാത്രമണ്. സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ നജാദിന്റെ കത്തിന് പ്രസക്തിയില്ലെന്നാണ് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി അലി റസ മിര്‍ യൂസഫി പറയുന്നത്.

  നജാദിന് ആരാധകര്‍ ഏറെ

  നജാദിന് ആരാധകര്‍ ഏറെ

  ഇറാനിലെ മറ്റു മുന്‍ പ്രസിഡന്റുമാരെ പോലെ അല്ല നജാദ്. അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നിട്ടില്ല. മറ്റു പല മുന്‍ പ്രസിഡന്റുമാരും പദവി കഴിഞ്ഞ ശേഷം സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജയിലായിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഇറാനില്‍ ചുറ്റിക്കറങ്ങി പ്രസംഗിക്കുന്ന നജാദിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒട്ടേറെ പേര്‍ തടച്ചുകൂടാറുമുണ്ട്.

  യമന്‍ യുദ്ധം ഇങ്ങനെ

  യമന്‍ യുദ്ധം ഇങ്ങനെ

  2015ലാണ് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെടുന്നത്. യമനിലെ ഭരണകൂടത്തെ അട്ടിമറിച്ച് ഹൂത്തി വിമതര്‍ ഭരണം പിടിച്ചതോടെ ആയിരുന്നു ഇത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹൂത്തികളെ പരാജയപ്പെടുത്താന്‍ സഖ്യസേനക്ക് സാധിച്ചിട്ടില്ല. ഹൂത്തികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട് എന്നാണ് സൗദിയുടെ ആരോപണം. ഇറാന്‍ ഇത് നിഷേധിക്കുന്നു.

  'വേദനിപ്പിക്കാനായി ചെയ്തതല്ല..മറുപടി കൊടുക്കുക മാത്രമായിരുന്നു'; ക്ഷമ ചോദിച്ച് അഹാന കൃഷ്ണ..!!

  വിരമിക്കാനിരിക്കെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ സിബിഐ ഡയറക്ടര്‍; ചരിത്രം വളച്ചൊടിച്ചു

  English summary
  Former Iranian president Ahmadinejad sent a letter to Saudi Arabia's Crown Prince Mohammed bin Salman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more