അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റപത്രം: ആസൂത്രിത നീക്കമെന്ന് ട്രംപ്
ന്യൂയോർക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റപത്രം. വൈറ്റ്ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷ രേഖകള്‍ സൂക്ഷിച്ചതിനാണ് ഇത്തവണത്തെ നടപടി. ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഈ വിവരം ആദ്യമായി പങ്കുവെച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തന്റെ ശ്രമത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
" തനിക്കെതിരെ കുറ്റപത്രം ചുമത്തിയതായി അഴിമതിക്കാരനായ ബൈഡൻ ഭരണം എന്റെ അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്, " ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടാണ് ഇത്തരമൊരു കേസ്. സുരക്ഷ രേഖകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു സിറ്റിംഗ് അല്ലെങ്കിൽ മുൻ പ്രസിഡന്റ് ആരോപണം നേരിടുന്ന ആദ്യ കേസായും ഇന്നത്തെ കോടതി നടപടി മാറി.

കേസുമായി ബന്ധപ്പെട്ട് തന്നെ ചൊവ്വാഴ്ച മിയാമിയിലെ കോടതിയിലേക്ക് വിളിപ്പിച്ചതായും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഒരു മുൻ പ്രസിഡന്റിന് ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നീങ്ങുന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിനെതിരെ കുറ്റപത്രം ചുമത്തിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ന്യൂയോർക്ക് ടൈംസ് ഉള്‍പ്പടേയുള്ള അന്തർദേശീയ മാധ്യമങ്ങള്‍ ട്രംപിനെതിരെ കുറ്റപത്രം ചുമത്തിയെന്ന വാർത്ത സ്രോതസ്സുകളുടെ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ, ഒരു കോളമിസ്റ്റിനെ ലൈംഗികമായി അപമാനിച്ച കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ ട്രംപിനോട് കോടതി അഞ്ച് മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടു. നിരവധി സ്ത്രീകള്‍ പലതവണയായി ട്രംപിനെതിരെ കടുത്ത പീഡന ആരോപണങങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു കേസില്‍ ട്രംപ് ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ്.
വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതിക്കെതിരെ രൂക്ഷവിമർശനമായിരുന്നു ട്രംപ് നടത്തിയത്. ഈ സ്ത്രീ ആരാണെന്ന് തനിക്ക് അറിയുക പോലുമില്ല. ഞാന്‍ വേട്ടയാടലിന്റെ ഇരയാണ്. എന്നാല്‍ ട്രംപ് ലൈംഗിക ചൂഷണം നടത്തിയതായി തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. ലൈംഗിക പീഡന കേസ്, മാനനഷ്ടക്കേസ് എന്നിങ്ങനെ രണ്ടു കേസുകളാണ് ട്രംപിനെതിരെയുണ്ടായിരുന്നത്.
1996ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാന്‍ഹട്ടനിലെ ആഡംബര സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തന്നെ പൊതുമധ്യത്തില്‍ ട്രംപ് അപമാനിച്ചുവെന്നും കോളമിസ്റ്റ് ആരോപിച്ചിരുന്നു.
-
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications