ഞാനായിരുന്നു പ്രസിഡന്‍റെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു: കാബൂൾ ആക്രമണത്തിൽ പ്രതികരിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: കാബൂളിൽ രക്ഷാദൌത്യം പുരോഗമിക്കുന്നതിനിടെ ഭീകരാക്രമണമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനായിരുന്നു യുഎസ് പ്രസിഡന്റെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു. ഞാനായിരുന്നു പ്രസിഡന്റെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിനിടെയാണ് ധീരരായ അമേരിക്കൻ സൈനികർ ക്ക് ജീവൻ നഷ്ടമായത്. രാജ്യത്തിന് വേണ്ടിയാണ് അവർ ജീവത്യാഗം ചെയ്തത്. അമേരിക്കയുടെ ധീരന്മാരായണ് അവർ മരിച്ചത്. അവരുടെ സ്മരണയെ രാഷ്ട്രം എന്നും ബഹുമാനിക്കും- ട്രംപ് പറഞ്ഞു. ഈ ദുരന്തം സംഭവിക്കാൻ അനുവദിക്കരുതായിരുന്നു എന്നത് നമ്മുടെ ദുഃഖത്തിന്റെ ആഴം വർധിപ്പിക്കുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ളതാക്കി തീർക്കുന്നു. താലിബാൻ ശത്രുക്കളാണ്. താലിബാൻ നേതാക്കളുമാണ് ഞാൻ ഇടപഴകിയിട്ടുണ്ട്. നമ്മളുമായി വർഷങ്ങളായി പോരാടുന്നവരാണ് അവർ. ഇപ്പോൾ നമ്മളെ സംരക്ഷിക്കാൻ അവരെയാണോ ഉപയോഗിക്കുന്നത്? യുഎസ് സൈനികർ ഉൾപ്പെടെ നൂറിലധികം പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇതൊരു തുടക്കം മാത്രമാണെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ കള്ളനെന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന് യുഎസ് സെനറ്റിൽ ശക്തമായ സ്വാധീനമുണ്ടെന്നും ആരോപിച്ചു. ഇതിന് പുറമേ സെനറ്റിലും കോൺഗ്രസിലും ഗനിയ്ക്ക് ആളുകളുണ്ടായിരുന്നുവെന്നും ട്രംപ് പറയുന്നു. ഗനിക്ക് അഫ്ഗാന് മേൽ നിയന്ത്രണങ്ങളില്ലായിരുന്നുവെങ്കിലും യുഎസ് സെനറ്റിൽ ശക്തമായ സ്വാധീനമുണ്ടെന്നുള്ളത് ഭീകരമാ അവസ്ഥയാണെന്നും ട്രംപ് വിശേഷിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തിനുണ്ടായ മൂന്ന് സ്ഫോടനങ്ങളിലായി 110 പേരാണ് കൊല്ലപ്പെട്ടത്. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു നീക്കം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടയായ ഐസിസിന്റെ അഫ്ഗാൻ ഘടകം ഐസിസ് ഖൊറാസൻ രംഗത്തെത്തിയിട്ടുള്ളത്.
വ്യാഴാഴ്ച കാബൂളിൽ ഉണ്ടായ മൂന്ന് സ്ഫോടനങ്ങളിൽ 103 പേർ മരിക്കുകയും 143 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തിരക്കേറിയ കാബൂൾ വിമാനത്താവളത്തിന് പുറത്ത് നിന്ന് നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂൾ എയർപോർട്ട് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 12 മറൈൻ ഉദ്യോഗസ്ഥർക്കും ഒരു നേവി മെഡിസിനും ഉൾപ്പെടെ പതിമൂന്ന് യുഎസ് സൈനികരും ഉൾപ്പെടുന്നുണ്ട്. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിടാൻ ആളുകൾ കാബൂൾ വിമാനത്താവളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലായിരുന്നു സ്ഫോടനമുണ്ടായത്.












Click it and Unblock the Notifications