• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുബായില്‍ വന്‍ കവര്‍ച്ച; ഇന്ത്യക്കാരനെ കൊള്ളയടിച്ചത് ബാങ്കിലേക്കുള്ള വഴി, ഒറ്റിയത് കൂടെയുള്ള വ്യക്തി

ദുബായ്: യുഎഇയില്‍ സെയില്‍സ്മാനായ ഇന്ത്യാക്കാരനെ തട്ടിക്കൊണ്ടുപോയി ബാഗിലുണ്ടായിരുന്ന പണം കവര്‍ന്നു. ഇന്ത്യക്കാര്‍ തന്നെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നു. രണ്ടേകാല്‍ ലക്ഷം ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. രണ്ട് ഇന്ത്യക്കാരും ഒരു സ്വദേശിയുമാണ് അറസ്റ്റിലായത്. ഒരു പാകിസ്താന്‍കാരനെ കൂടി പിടികൂടാനുണ്ട്. ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോകുന്ന വേളയിലാണ് ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപയോത്. പ്രതികള്‍ നേരത്തെ ആസൂത്രണം ചെയ്ത സംഭവമാണിതെന്ന് സംശയിക്കുന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെ....

ബാങ്കിലേക്ക് പോകുന്ന വഴി

ബാങ്കിലേക്ക് പോകുന്ന വഴി

ഷാര്‍ജയിലെ ബാങ്കിലേക്ക് പോകുകയായിരുന്നു ഇന്ത്യക്കാരനായ സെയില്‍സ്മാന്‍. കമ്പനിയിലെ പണം ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു ഉദ്ദേശം. ഓഫീസില്‍ നിന്ന് ഫ്‌ളാറ്റിലെത്തി അല്‍പ്പനേരം വിശ്രമിച്ച ശേഷമാണ് ബാങ്കിലേക്ക് പുറപ്പെട്ടതെന്നും സെയില്‍സ്മാന്റെ പരാതിയില്‍ പറയുന്നു.

ചിലര്‍ കാര്‍ തടഞ്ഞു

ചിലര്‍ കാര്‍ തടഞ്ഞു

പാതിവഴിയില്‍ എത്തിയപ്പോഴാണ് നാല് പേര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞത്. 32കാരനായ ഇന്ത്യന്‍ സെയില്‍സ്മാനാണ് ആക്രമണത്തിന് ഇരയായതെന്ന് പോലീസ് സൂചിപ്പിച്ചു. 220000 ദിര്‍ഹമടങ്ങിയ ബാഗുമായിട്ടാണ് സെയില്‍സ്മാന്‍ ബാങ്കിലേക്ക് പോയത്. പെട്ടെന്നാണ് ചിലര്‍ കാര്‍ തടഞ്ഞത്.

പോലീസ് എന്ന വ്യാജേന.. മര്‍ദ്ദനം

പോലീസ് എന്ന വ്യാജേന.. മര്‍ദ്ദനം

ശേഷം സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്നും അവര്‍ പറഞ്ഞുവത്രെ. പോലീസുകാരാണെങ്കില്‍ ഐഡി കാണിക്കാന്‍ സെയില്‍സ്മാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മര്‍ദ്ദനമായിരുന്നു ഫലം. മുഖത്ത് ക്രൂരമായി മര്‍ദ്ദിച്ചു. ശേഷം മൊബൈല്‍ ഫോണും ഐഡിയും പിടിച്ചുവാങ്ങുകയും ചെയ്തു.

ചിലര്‍ ഫോണില്‍ നിര്‍ദേശം നല്‍കി

ചിലര്‍ ഫോണില്‍ നിര്‍ദേശം നല്‍കി

ഈ സമയം സംഘത്തിന് ചിലര്‍ ഫോണ്‍ ചെയ്തിരുന്നു. ഫോണ്‍ ചെയ്ത വ്യക്തികള്‍ ഷാര്‍ജയിലുള്ളവരാണെന്ന് കരുതുന്നു. അവര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാറിലുള്ളവര്‍ തന്നെ കൊണ്ടുപോയത്. ഷാര്‍ജയില്‍ എത്തിയപ്പോള്‍ തന്നെ കാറില്‍ നിന്ന് പുറത്തേക്ക് തള്ളി.

ആദ്യം സ്വദേശി പിടിയില്‍

ആദ്യം സ്വദേശി പിടിയില്‍

തന്റെ ബാഗ് ഒരാള്‍ തട്ടിപ്പറിച്ചു. ശേഷം അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ കയറി സംഘം രക്ഷപ്പെട്ടു. സ്വദേശിയായ യുവാവാണ് കാര്‍ ഓടിച്ചത്. പിന്നീട് സെയില്‍സ്മാര്‍ അല്‍ ഖുസൈസ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആദ്യം സ്വദേശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

വിവരം കൈമാറിയത് ഫ്‌ളാറ്റിലെ വ്യക്തി

വിവരം കൈമാറിയത് ഫ്‌ളാറ്റിലെ വ്യക്തി

സെയില്‍സ്മാന്റെ ഫ്‌ളാറ്റിലെ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം കവര്‍ച്ച പദ്ധതിയിട്ടത്. സെയില്‍സ്മാന്‍ പണവുമായി ബാങ്കിലേക്ക് പോകുന്നുണ്ടെന്നും ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയെന്നും കൂടെ താമസിക്കുന്ന വ്യക്തിയാണ് അക്രമികള്‍ക്ക് വിവരം കൈമാറിയത്.

രണ്ട് ഇന്ത്യക്കാരും പാകിസ്താനിയും

രണ്ട് ഇന്ത്യക്കാരും പാകിസ്താനിയും

ഫ്‌ളാറ്റിലുള്ള വ്യക്തിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പിന്നീട് രണ്ട് ഇന്ത്യക്കാരെയും അറസ്റ്റ് ചെയ്തു. പാകിസ്താന്‍കാരന്‍ രക്ഷപ്പെട്ടു. ഇയാളെ പിടിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

മൂവരും കുറ്റം നിഷേധിച്ചു

മൂവരും കുറ്റം നിഷേധിച്ചു

ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തുക, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പ്രതികളെയും ദുബായ് ഫസ്റ്റ് കോടതിയില്‍ ഹാജരാക്കി. മൂവരും കുറ്റം നിഷേധിച്ചു. തട്ടിയെടുത്ത പണം തന്റെ കുടുംബം പരാതിക്കാരനെ തിരിച്ചേല്‍പ്പിച്ചതാണെന്ന് സ്വദേശി കോടതിയില്‍ പറഞ്ഞു.

 സ്വദേശി രക്ഷപ്പെട്ടേക്കാം

സ്വദേശി രക്ഷപ്പെട്ടേക്കാം

നഷ്ടപ്പെട്ടുവെന്ന് പറയപ്പെടുന്ന പണം പരാതിക്കാരന് ലഭിച്ചിട്ടുണ്ട്. തനിക്കെതിരായ പരാതി അയാള്‍ പിന്‍വലിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നും സ്വദേശിയായ യുവാവ് പറഞ്ഞു. സ്വന്തമായി കമ്പനികള്‍ നടത്തുന്നയാളാണ് താനെന്നും ഇയാള്‍ ബോധിപ്പിച്ചു. കേസ് അടുത്ത മാസം 19ലേക്ക് മാറ്റി.

ഖത്തറിന് കഷ്ടകാലം; സമ്പത്തില്‍ ഇടിവ്!! ലോക സമ്പന്നരുടെ പട്ടികയില്‍ ഖത്തറിനെ പിന്നിലാക്കി മക്കാവുഖത്തറിന് കഷ്ടകാലം; സമ്പത്തില്‍ ഇടിവ്!! ലോക സമ്പന്നരുടെ പട്ടികയില്‍ ഖത്തറിനെ പിന്നിലാക്കി മക്കാവു

മോദി സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ പീഡനം; യുവതിയുടെ പരാതി, മന്ത്രിയും സ്റ്റേഷനില്‍മോദി സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ പീഡനം; യുവതിയുടെ പരാതി, മന്ത്രിയും സ്റ്റേഷനില്‍

English summary
Four men pose as cops, rob Dh220,000 from salesman in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X