കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെല്ലോ വെസ്റ്റ് മൂവ്‌; ഫ്രാൻസിൽ പ്രതിഷേധം ആളി കത്തുന്നു... തെരുവിലിറങ്ങിയത് 31000 പേർ!

Google Oneindia Malayalam News

പാരീസ്: യെല്ലോ വെസ്റ്റ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമാകുന്നു. ഫ്രാന്‍സിലെ ഇന്ധനവില വര്‍ധന റദ്ദാക്കിയിട്ടും പ്രതിഷേധം തുടരുകയാണ്. പാരീസിലെ ചാംസ് എലിസീസ് ഏരിയയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായി. 700 പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

<strong>അറുപതിയെട്ടാമത് ലോക സുന്ദരിപട്ടം മെക്സിക്കോയിലേക്ക്; വനേസ പോന്‍സി ഡി ലിയോണ്‍ 'ലോകസുന്ദരി'</strong>അറുപതിയെട്ടാമത് ലോക സുന്ദരിപട്ടം മെക്സിക്കോയിലേക്ക്; വനേസ പോന്‍സി ഡി ലിയോണ്‍ 'ലോകസുന്ദരി'

പ്രക്ഷോപകരിൽ നിന്ന് ചുറ്റിക, ബേസ്‌ബോള്‍ ബാറ്റ്, മെറ്റല്‍ ബോള്‍ എന്നിവ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഫ്രാന്‍സ് പത്തുവര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് വേദിയാകുകയാണ്. നേരത്തെ പെട്രോള്‍ വില വര്‍ധിച്ചതിനെതിരെയാണ് രാജ്യത്താകമനാം പ്രക്ഷോഭം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇന്ധനത്തിന് അധികമായി ഏര്‍പ്പെടുത്തിയ നികുതി സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നിട്ടും പ്രക്ഷോഭം തുടരുകയാണ്.

paris-yellow-vest

പ്രക്ഷോഭ മുന്നറിയിപ്പിനെതുടര്‍ന്ന് ഈഫല്‍ ടവറക്കം പാരീസിലെ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. പാരീസിലെ പ്രശസ്തമായ ആര്‍ക് ഡെ ട്രയംഫ് പ്രതിമ പ്രക്ഷോഭകാരികള്‍ വികൃതമാക്കിയിരുന്നു. പ്രക്ഷോഭം മൂന്നാഴ്ചക്കിടെയുള്ള ഏറ്റവും അക്രമാസക്തമായ സാഹചര്യത്തിലേക്കാണ് ശനിയാഴ്ച എത്തിയത്. സാമ്പത്തികമേഖലകിലുള്ള നികുതി കുറക്കുക, ജോലികളില്‍ വേതനം വര്‍ധിപ്പിക്കുക, ഇന്ധനവില കുറയ്ക്കുക, പെന്‍ഷന്‍ തുക ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകാരികള്‍ മുന്നോട്ട് വെയ്ക്കുന്നത്.

English summary
France civil unrest: Tear gas, mass arrests as Paris hit by 31,000 'yellow vest' protestors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X