കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരി ഒന്ന് മുതല്‍ കോണ്ടം സൗജന്യം; പുതിയ പ്രഖ്യാപനം നടപ്പിലാക്കി, ഈ പ്രായക്കാര്‍ക്ക് മാത്രം

Google Oneindia Malayalam News

ലൈംഗിക രോഗങ്ങള്‍ തടയുന്നതിന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സുരക്ഷ മാര്‍ഗമാണ് കോണ്ടം. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ അടക്കം ഏറ്റവും അധികം പേര്‍ നാണത്തോടെയും പേടിയോടും കൂടിയാണ് ഒരു മെഡിക്കല്‍ ഷോപ്പില്‍ പോയി കോണ്ടം വാങ്ങുന്നത്. കാരണം, മറ്റൊന്നുമല്ല, കോണ്ടം വാങ്ങുമ്പോള്‍ മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന തുറിച്ചു നോട്ടമാണ് കാര്യം. അതുകൊണ്ട് വിവാഹം കഴിച്ചവര്‍ പോലും ഒരു കടയില്‍ പോയി കോണ്ടം വാങ്ങാന്‍ മടിക്കുന്നു.

1

എന്നാല്‍ അടുത്തിടെയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സ് ആ തീരുമാനം പ്രഖ്യാപിച്ചത്. 18 മുതല്‍ 25 വയസ് വരെ പ്രായമുള്ള ആളുകള്‍ക്ക് കോണ്ടം സൗജന്യമായി നല്‍കുമെന്നായിരുന്നു ഫ്രാന്‍സിന്റെ തീരുമാനം. അനാവശ്യ ഗര്‍ഭധാരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഫ്രാന്‍സ് ഇങ്ങനെ ഒരു നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.

2

ജനുവരി ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് ഫ്രാന്‍സ് പ്രഖ്യാപിച്ചത്. എല്ലാ ഫാര്‍മസികളിലും ജനുവരി ഒന്ന് മുതല്‍ 18 വയസ് മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്ക് കോണ്ടം സൗജന്യമായിരിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ജനുവരി ഒന്ന് മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് ഫ്രാന്‍സ്.

3

ചൈനയില്‍ വിപ്ലവം വരും, ഇസ്രലേയും ഇറാനും തമ്മില്‍ യുദ്ധം; ഏഷ്യയിലെ മാറ്റം പ്രവചിച്ച് ജ്യോതിഷിചൈനയില്‍ വിപ്ലവം വരും, ഇസ്രലേയും ഇറാനും തമ്മില്‍ യുദ്ധം; ഏഷ്യയിലെ മാറ്റം പ്രവചിച്ച് ജ്യോതിഷി

18 മുതല്‍ 25 വയസ് വരെ പ്രായമുള്ള എല്ലാവര്‍ക്കും കോണ്ടം സൗജന്യമായി നല്‍കും. ഇതിലൂടെ ലൈംഗിക രോഗത്തെ ചെറുക്കാനാകുമെന്നാണ് ഫ്രാന്‍സ് കരുതുന്നത്. ഫ്രാന്‍സില്‍ 25 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ഗര്‍ഭ നിരോധന ഗുളികകള്‍ സൗജന്യമാണ്. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ തന്നെ യുവതികള്‍ക്ക് ഗുളികകള്‍ ലഭിക്കും.

4

'ഇവിടെ രഹസ്യമായി നടക്കുന്ന ചില കാര്യങ്ങൾ ഒമർ സിനിമയിൽ കാണിച്ചിട്ടുണ്ട്', ഒമറിനെ പിന്തുണച്ച് ദിയ സന'ഇവിടെ രഹസ്യമായി നടക്കുന്ന ചില കാര്യങ്ങൾ ഒമർ സിനിമയിൽ കാണിച്ചിട്ടുണ്ട്', ഒമറിനെ പിന്തുണച്ച് ദിയ സന

ആഗോളതലത്തില്‍ യുവാക്കള്‍ക്കിടെയില്‍ ലൈംഗിക രോഗങ്ങള്‍ വ്യാപകമാകുകയാണ്. ഈയൊരു സാഹതര്യത്തിലാണ് ഫ്രാന്‍സ് നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. ആരോഗ്യകരമായി വേണം യുവാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍. ഇക്കാര്യം സ്വയം ഉരപ്പുവരുത്താന്‍ അവര്‍ക്ക് സാധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

5

'ബിഗ് ബോസ് കിരീടം നേടുന്നതിനേക്കാൾ വലിയ കാര്യം'; തമിഴ് പറഞ്ഞ് കത്തി കയറി റോബിൻ, വൈറൽ'ബിഗ് ബോസ് കിരീടം നേടുന്നതിനേക്കാൾ വലിയ കാര്യം'; തമിഴ് പറഞ്ഞ് കത്തി കയറി റോബിൻ, വൈറൽ

പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് പ്രകാരം 2020ലും 21ലും ഫ്രാന്‍സില്‍ ലൈംഗിക രോഗങ്ങളുടെ തോത് മുപ്പത് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാന്‍സ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്. ജനുവരി ഒന്ന് മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കിയതോടെ കോണ്ടം വാങ്ങുന്നതിനുള്ള ചെലവ് യുവാക്കള്‍ക്ക് ലാഭിക്കാം.

6

അതേസമയം, എക്സ് റേറ്റഡ് സിനിമാ പ്രേമികള്‍ക്കിടയില്‍ കോണ്ടം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും എച്ച്ഐവി പടരുന്നത് തടയുന്നതിനുമുള്ള ഒരു കാമ്പെയ്നിന്റെ ഭാഗമായി, ഫ്രഞ്ച് സര്‍ക്കാര്‍ 1998-ല്‍ അഞ്ച് ഹ്രസ്വ ലൈംഗിക ചിത്രങ്ങള്‍ കമ്മീഷന്‍ ചെയ്തിരുന്നു. അഞ്ച് മുതല്‍ എട്ട് മിനിറ്റ് വരെയുള്ള ഓരോ ചിത്രത്തിലും വ്യത്യസ്തമായ ഒരു സാഹചര്യം ഉണ്ടായിരുന്നു..

English summary
France implements the distribution of free condoms at the beginning of the new year 2023
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X