ഡ്രൈവറായി, ക്ലീനറായി.. മരിക്കുമ്പോള്‍ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാള്‍, അറിയാമോ ജഗ്തിയാനിയെക്കുറിച്ച്
എല്ലാവരേയും ഭ്രമിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് യു എ ഇ. ബിസിനസുകാര്‍ക്കും കോടീശ്വരന്മാര്ക്കും ഏറെ പ്രിയപ്പെട്ട ഇടം. ദേശ-ഭാഷ വ്യത്യാസമില്ലാതെ ലോകത്തിലെ മിക്ക കോടീശ്വരന്മാരും അവരുടെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തത് യു എ ഇയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച ബിസിനസ് ടൈക്കൂണ്‍ മിക്കി ജഗ്തിയാനിയും യു എ ഇയില്‍ ആണ് തന്റെ ജീവിതം പാകപ്പെടുത്തിയത്.
71 കാരനായ മിക്കി ജഗ്തിയാനി ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് അന്തരിക്കുന്നത്. മരണപ്പെടുമ്പോള്‍ യു എ ഇയിലെ ഏറ്റവും കോടീശ്വരനായ ഇന്ത്യക്കാരന് എന്ന നേട്ടം മിക്കി ജഗ്തിയാനിയുടെ പേരിലായിരുന്നു. യു എ ഇയില്‍ ഉടനീളം വിപുലമായ ബിസിനസ് ശൃംഖല അദ്ദേഹം സ്ഥാപിച്ചിരുന്നു. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് അദ്ദേഹം അന്തരിക്കുന്നത്.

സമ്പന്നതയുടെ ഉന്നതിയില്‍ ജീവിതാവസാനം വരെ അദ്ദേഹം വിരാജിച്ചെങ്കിലും ഒട്ടും എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്റെ കുട്ടിക്കാലവും യൗവനവും. നിത്യവൃത്തിക്കായി ടാക്സി ഓടിക്കുകയും ഹോട്ടലുകള്‍ വൃത്തിയാക്കുകയും ചെയ്തിട്ടുള്ള ആളാണ് മിക്കി ജഗ്തിയാനി എന്ന് പലര്‍ക്കും അറിയില്ല. ജഗ്തിയാനി ജനിച്ചത് കുവൈറ്റില്‍ ആണെങ്കിലും ഇന്ത്യയില്‍ ആണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ചെന്നൈയിലെയും മുംബൈയിലെയും സ്കൂളുകളില്‍ പഠിച്ച ശേഷം യുകെയിലെ ലണ്ടനിലെ ഒരു അക്കൗണ്ടിംഗ് സ്കൂളില്‍ ചേര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പെട്ടെന്നുള്ള മരണം വലിയ ആഘാതമായി. അങ്ങനെയാണ് ലണ്ടനില്‍ ടാക്സി ഡ്രൈവറായും ഹോട്ടല്‍ ക്ലീനറായും അദ്ദേഹം ജോലി ചെയ്തത്.
തന്റെ സഹോദരന്റെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ വളര്‍ച്ച ആരംഭിച്ചത്. കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റോറില്‍ നിന്ന് പതിയെ അദ്ദേഹം ബിസിനസ് ശൃംഖല വികസിപ്പിച്ചു. 10 വര്‍ഷത്തിനുള്ളില്‍ നഗരത്തിന് ചുറ്റും 6 ഔട്ട്ലെറ്റുകള് അദ്ദേഹം സ്ഥാപിച്ചു. അതില്‍ നിന്ന് തന്റെ ബിസിനസ് പാടവം കൊണ്ട് 20 രാജ്യങ്ങളിലായി 6000 ഔട്ട്ലെറ്റുകള് പ്രവര്‍ത്തിപ്പിക്കുന്ന നിലയിലേക്ക് അദ്ദേഹം വളരെ പെട്ടെന്നാണ് എത്തിയത്.
വൈകാതെ അദ്ദേഹം ദുബായില്‍ സ്ഥിരതാമസമാക്കി. 2008-ല്‍ ഫോര്‍ബ്സിന്റെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടുകയും ശതകോടീശ്വരന്‍ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു. മരിക്കുന്നത് വരെ ദുബായില്‍ സ്ഥിരതാമസമാക്കിയ ഏറ്റവും ധനികനായ ഇന്ത്യന്‍ വ്യവസായികളില്‍ ഒരാളായിരുന്നു മിക്കി ജഗ്തിയാനി ഏകദേശം 5.2 ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ ഏകദേശം 43,194 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.
1973ല്‍ ബഹ്റൈനില്‍ ഒറ്റ സ്റ്റോറില്‍ ആരംഭിച്ച മിക്കിയുടെ ബിസിനസ്് പാടവമാണ് ഇന്ന് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും 21 രാജ്യങ്ങളിലായി നിരവധി സ്റ്റോറുകളുള്ള ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിനെ വികസിപ്പിച്ചെടുത്തത്. നിലവില്‍ മലയാളികള്‍ ഉള്‍പ്പടെ 45000 ലധികം ജീവനക്കാരാണ് ഈ കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications