ഒമൈക്രോണ്‍; ആഗോള രാജ്യങ്ങള്‍ക്ക് ഭീഷണി, നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജി7
ലണ്ടന്‍: ആഗോള മനുഷ്യരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ് ഒമൈക്രോണെന്ന് ജി 7 രാജ്യങ്ങള്‍. ഇതിന്റെ തീവ്ര വ്യാപനത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് രാജ്യങ്ങള്‍ തമ്മില്‍ ഒറ്റക്കെട്ടായി ഇതിനെ ചെറുത്ത് തോല്പ്പിക്കണമെന്നാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒമെക്രോൺ രോഗി എറണാകുളത്ത് നല്ലപോലെ കറങ്ങി: റൂട്ട്മാപ്പ് രേഖ പുറത്തുവിട്ട് ജില്ലാ ഭരണകൂടം
കേസുകള്‍ ദിനംപ്രതി വര്‍ധിപ്പിക്കുന്നതില്‍ അഗാധമായ ആശങ്കയുണ്ടെന്നും ഈ സംഭവവികാസങ്ങള്‍ ആഗോള പൊതുജനാരോഗ്യത്തിന് നിലവിലെ ഏറ്റവും വലിയ ഭീഷണിയായി കാണണമെന്നും ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് തലവനായ ബ്രിട്ടന് പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും, നിരീക്ഷണങ്ങളും വിവരങ്ങള്‍ പങ്കുവെക്കുന്നതും എന്നത്തേക്കാളും പ്രധാനമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ ബ്രിട്ടനില്‍ ചേര്‍ന്ന അവസാന യോഗത്തിന്റെ അടുത്ത ദിവസം തന്നെ രോഗം സ്ഥിരീകരിച്ചവരുടെ വര്‍ധിക്കുകയും വ്യാഴാഴ്ച റെക്കോര്‍ഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
ഒമൈക്രോണിനെ തടയാന്‍ മരുന്നുണ്ടെന്ന് ആസ്ട്രാസെനെക്ക, ഇവുഷെല്‍ഡ് കോക്ടെയില്‍ പ്രതീക്ഷ

രോഗ വ്യാപനത്തെ ചെറുക്കുന്നതിനായി രോഗ നിര്‍ണയം, ജനിതക പരിശോധന, വാക്സിന്, ചികിത്സ എന്നിവ വര്‍ധിപ്പിക്കാന്‍ മന്ത്രിമാര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യോഗം ആവശ്യപ്പെട്ടു. ഇതിന് പുറമെ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

ഒമൈക്രോണിന്റെ തീവ്ര വ്യാപന ശേഷി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടുന്നതിനും ഭാവിയിലെ ആരോഗ്യ മേഖല സുരക്ഷിതമാക്കുന്നതിനും മുമ്പ് ജി7 ജി20 യോഗങ്ങളിലെടുത്ത പ്രഖ്യാപനങ്ങള്‍ മുന്നോട്ട് കൊണ്ട്പോകുന്നതിന് എല്ലാ രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് യോഗം അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള വിവര കൈമാറ്റത്തിലൂടെ അതിവേഗം വളരുന്ന ഒമൈക്രോണ്‍ വകഭേദത്തോട് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നിര്‍ണായകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വടകര താലൂക്ക് ഓഫീസില്‍ തീപ്പിടിത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, വന്‍ നാശനഷ്ടം

കോവാക്സിനുള്ള പിന്തുണ, വാക്സിന് പുറത്തിറക്കുന്നതിനുള്ള ആഗോള ശ്രമങ്ങളോടുള്ള പ്രതിബദ്ധത, പാന്ഡെമിക്കുകളിലെ വാക്സിനുകള്‍, തെറാപ്പിറ്റിക്സ്, ഡയഗ്നോസ്റ്റിക്സ് എന്നിവയുടെ ത്വരിതഗതിയിലുള്ള വികസനത്തിനുള്ള പിന്തുണ മന്ത്രിമാര്‍ ആവര്‍ത്തിച്ചു. മന്ത്രിമാര്‍ പുതിയ ജര്‍മ്മന്‍ ആരോഗ്യ മന്ത്രിയെ സ്വാഗതം ചെയ്യുകയും ജി7 പ്രസിഡന്‍സി ഏറ്റെടുക്കുമ്പോള്‍ ജര്‍മ്മനിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തു. ഒമൈക്രോണ്‍ രാജ്യങ്ങളാകെ പടര്‍ന്ന പിടിച്ച്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് അധികൃതര്‍ രാജ്യങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം.