നാല് അല്ല, 38 സൈനികര്‍: ഗാല്‍വാന്‍ താഴ്വരയില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്ത്
ദില്ലി : 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വവരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ചൈനയുടെ 42 സൈനികരെ നഷ്ടപ്പെട്ടതായി ഒസ്‌ട്രേലിയന്‍ പത്രമായ ദി ക്ലാക്‌സണിന്റെ റിപ്പോര്‍ട്ട് . ചൈന അംഗീകരിച്ചതിന്റെ ഒമ്പത് ഇരട്ടിയോളം മരണനിരക്ക് ഉണ്ടാകുമെന്നാണ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ നാല് സൈനികര്‍ മരിച്ചുവനെമ്മാണ് സംഭവത്തിന് പിന്നാലെ ചൈന അവകാശപ്പെട്ടത് . എന്നാല്‍ സോഷ്യല്‍ മീഡിയ ഗവേഷകരുടെ ഒരു സംഘം ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവില്‍ തയ്യാറാക്കിയ ഗാല്‍വാന്‍ ഡീകോഡഡ് എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഇപ്പോള്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത് .
Recommended Video

ജൂണ്‍ 15 - 16 സംഘര്‍ഷത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അതിവേഗം ഒഴുകുന്ന ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 38 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂജ്യത്തിന് താഴെയുള്ള താപനിലയിലും ഇരുട്ടിലും പട്ടാളക്കാര്‍ നദി മുറിച്ചുകടക്കുകയായിരുന്നു. ചൈന സ്ഥിരീകരിച്ച നാല് സൈനികരില്‍ ഒരാള്‍ മാത്രമാണ് മരിച്ചത് - ജൂനിയര്‍ സര്‍ജന്റ് വാങ് ഷുറാന്‍- മുങ്ങിമരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു .
അന്നത്തെ ആ രാത്രിയില്‍ വാങിനൊപ്പം കുറഞ്ഞത് 38 പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരും നദിയില്‍ ഒലിച്ചുപോയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം, അന്ന് ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും ആള്‍നാശം സംഭവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 5 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 11 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് . ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു കേണല്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു .
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം നിലയുറപ്പിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി ബ്രിഗേഡിയര്‍- കേണല്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില് ല. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിനോടുള്ള ചേര്‍ന്നുള്ള ഗാല്‍വാനിലെ പട്രോള്‍ പോയിന്റ് 14, ഹോട്ട്‌സ്പ്രിങ്‌സിലെ പി പി 15, 17 , പാന്‍ഗോങ് തടാകത്തോട് ചേര്‍ന്നുല്‌ള നാലാം മലനിര എന്നിവിടങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത് .












Click it and Unblock the Notifications