കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയിലെ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കടലില്‍ ഒഴുക്കി, എന്തിനാണെന്നോ

  • By Meera Balan
Google Oneindia Malayalam News

ഗാസ: വിദേശ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ളവ ചെയ്യാന്‍ ഈജിപ്തും ഇസ്രയേലും അനുവദിയ്ക്കാത്ത സാഹര്യത്തില്‍ ഗാസയിലിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഡിപ്‌ളോമ സര്‍ട്ടിഫിക്കറ്റുകള്‍ കടലില്‍ ഒഴുക്കി . ഇസ്രയേലിന്റെ ഉപരോധവും റാഫ അതിര്‍ത്തി തുറന്ന് നല്‍കാത്തതുമാണ് ഗാസയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമാകുന്നത് .

വിദേശ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിയ്ക്കുന്നവരാണ് ഗാസയിലെ വിദ്യാര്‍ഥികളില്‍ വലിയൊരു ശതമാനവും . സ്വന്തം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊലും ഇസ്രയേല്‍ ആക്രമണത്തില്‍ നിലം പൊത്തുമ്പോള്‍ വിദേശ വിദ്യാഭ്യാസമാണ് പലര്‍ക്കും പ്രതീക്ഷ നല്‍കുന്നത് . എന്നാല്‍ ഗാസയില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍ റാഫ അതിര്‍ത്തി തുറന്ന് കൊടുക്കണം . അല്ലാത്ത പക്ഷം ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിയ്ക്കണം .

Gaza

ആയിരക്കണക്കിന് പേരാണ് ഗാസയില്‍ നിന്നും ചികിത്സയ്ക്കായി പോലും വിദേശ രാജ്യങ്ങളിലേയ്ക്ക് പോകാന്‍ അവസരം കാത്തിരിയ്ക്കുന്നത് . ഈ സാഹചര്യത്തിലാണ് ലോക ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ ഗാസയിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രതീകാത്മകമായി കടലില്‍ ഒഴുക്കിയത് .25000 ത്തോളം പേരാണ് ഗാസയില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ അവസരം കാത്തിരിയ്ക്കുന്നത് .

English summary
Many university students in the besieged Gaza Strip have thrown their diplomas into the Mediterranean Sea to protest the ongoing Israeli siege on the Palestinian territory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X