Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനിതകമാറ്റം വന്ന വൈറസ്; ആശങ്ക വേണ്ട, വാക്സിനുകളിൽ എളുപ്പത്തിൽ മാറ്റം വരുത്താനാകുമെന്ന് വിദഗ്ദർ

ദില്ലി; ജനികമാറ്റം വന്ന വൈറസുകൾ കണ്ടെത്തിയതോടെ ലോകം വീണ്ടും ആശങ്കയിലാണ്.നിലവിലെ വാക്സിനുകൾ പുതിയ വൈറസുകളെ പ്രതിരോധിക്കാൻ പ്രാപ്തമാണോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങൾ.എന്നാൽ ഇത് സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

വാക്സിനുകൾ പുതിയ വൈറസിനെതിരെ ഫലപ്രദമാകുമെന്നും വകദേഭം സംഭവിച്ച വൈറസുകളെ പ്രതിരോധിക്കുന്നതിന് വാക്സിനുകളുകൾ കൂടുതൽ അനുയോജ്യമാക്കാൻ മിനിറ്റുകൾ മാത്രം മതിയെന്നും
പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ പെരെൽ‌മാൻ സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസറും വാക്സിനുകൾക്ക് ശക്തി പകരുന്ന മെസഞ്ചർ ആർ‌എൻ‌എ സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തക്കാരിൽ ഒരാളുമായ ഡ്രൂ വീസ്മാൻ പറഞ്ഞു.

coronavirus32-159

ബ്രിട്ടനിൽ ജനിതമാറ്റം വന്ന കൊവിഡ് ആശങ്കപരത്തുന്നതിനിടയിലാണ് വിദഗ്ദരുടെ വിശദീകരണം.യുകെയിലായിരുന്നു ആദ്യം ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയത്.ഇവ പഴയ വൈറസിനെക്കാൾ വേഗത്തിൽ വ്യാപന ശേഷിയുള്ളവയാണ്. പിന്നാലെ ലണ്ടനിലും വടക്ക് പടിഞ്ഞാറൻ മേഖലയിലും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ രണ്ട്പേരിലാണ് കഴിഞ്ഞ ദിവസം മറ്റൊരു കൊവിഡ് വകഭേദം കൂടി കണ്ടെത്തിയത്.ഇവ യുകെയിൽ ആദ്യം കണ്ടെത്തിയവയെക്കാൾ അപകടകരമാം വിധത്തിൽ വ്യാപിക്കുന്നവയാണെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

അതേസമയം ഭീതി പരത്തേണ്ട സാഹചര്യമില്ലെന്ന് ആവർത്തിക്കുകയാണ് വിദഗ്ദർ. എല്ലാ വൈറസുകളും പരിവർത്തനം ചെയ്യും. എന്നാൽ ഇപ്പോഴത്തെ വൈറസുകളുടെ ജനിതക ഘടനയിൽ വളരെ വേഗത്തിൽ മാറ്റം വന്നിട്ടില്ല. മാത്രമല്ല ജനിതക മാറ്റം സംഭവിച്ച വൈറസുകൾ കൂടുതൽ അപകടകാരികളാണെന്നത് സംബന്ധിച്ച് യാതൊരു തെളിവും ഇല്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെതിരേ ബയോണ്‍ടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന് നേരത്തേ കമ്പനി വ്യക്തമാക്കിയിരുന്നു. പ്രത്യേക ആവശ്യമുണ്ടെങ്കിൽ ആറ് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ കൂടുതൽ അനുയോജ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വകഭേദത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മറ്റൊരു വാക്സിൻ കമ്പനിയായ മൊഡേണയും ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. പരീക്ഷണഘട്ടത്തിൽ ​സാർസ്​ കൊവിഡിന്റെ വിവിധ വ​കഭേദങ്ങളിൽ വാക്​സിൻ പരീക്ഷിച്ചിരുന്നുവെന്നും ഈ പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്നുമായിരുന്നു മൊഡേണ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+