കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളോയിഡിന്റെ മരണത്തില്‍ അറസ്റ്റില്ല, അന്വേഷണം മാത്രം, നീതി വേണമെന്ന് സഹോദരന്‍, ട്രംപിന് ബ്ലോക്ക്!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്തവര്‍ഗക്കാരന്റെ മരണത്തില്‍ പ്രതിഷേധം അലയടിക്കുന്നു. ഇതുവരെ സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് ഇവിടം കൊണ്ട് അവസാനിക്കണം. മരിച്ച് കൊണ്ടേയിരിക്കുക എന്നത് കറുത്ത വര്‍ഗക്കാര്‍ക്ക് വിധിച്ചിട്ടുള്ളതല്ലെന്നും എന്‍എഎസിപി മിനിയോപോളിസ് ഘടകം പ്രസിഡന്റ് ലെസ്ലി റെഡ്മണ്ട് പറഞ്ഞു. ഈ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ഫിലോനീസ് ഫ്‌ളോയിഡ് ആവശ്യപ്പെട്ടു. ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരനാണ് ഫിലോനീസ്. ഇവരെ വിചാരണ ചെയ്ത് തൂക്കിലേറ്റണമെന്നും ഫിലോനീസ് ആവശ്യപ്പെട്ടു.

1

ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരി ബ്രിഡ്ജറ്റ് ഫ്‌ളോയിഡും വൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. അവരെ ജയിലില്‍ അടയ്ക്കണമെന്നും, തന്റെ സഹോദരനെ അവര്‍ കൊന്നു കളഞ്ഞെന്നും ബ്രിഡ്ജറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫ്‌ളോയിഡ് ക്രൂരമായ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴുത്തിന് മേല്‍ കാല്‍ അമര്‍ത്തി വെച്ച പോലീസുകാരന്‍ അഞ്ച് മിനുട്ടോളം കാലെടുത്തില്ല. ശ്വാസം കിട്ടാതെയാണ് ഇയാള്‍ പിടഞ്ഞ് മരിച്ചത്. തനിക്ക് ശ്വസിക്കാനാവുന്നില്ലെന്ന് ഫ്‌ളോയിഡ് വിളിച്ച് പറയുന്നുണ്ടായിരുന്നു. പതിയെ ഇയാളുടെ കണ്ണുകള്‍ അടയുന്നതും വീഡിയോയില്‍ ഉണ്ട്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരോട് യാതൊരു പ്രകോപനവും നടത്താതെയാണ് ഫ്‌ളോയിഡ് അറസ്റ്റ് വരിച്ചത്.

മിനിയോപോളിസ് മേയര്‍ ജേക്കബ് ഫ്‌റേയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ ഘാതകര്‍ എന്തുകൊണ്ടാണ് ജയിലിലാവാത്തതെന്നും ഫ്‌റേ ചോദിച്ചു. നമ്മളില്‍ ആരാണെങ്കിലും ഇപ്പോള്‍ ജയിലിലായേനേ. പോലീസുകാര്‍ക്ക് പ്രത്യേക നിയമമുണ്ടോ എന്നും ഇയാള്‍ ചോദിച്ചു. അതേസമയം നാല് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിട്ടുണ്ട്. എന്നാല്‍ ഇത് വെറും നടപടി മാത്രമാണെന്ന് ആരോപണമുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം എന്തുകൊണ്ട് ചുമത്തിയില്ലെന്നാണ് ചോദ്യം. മിനസോട്ട ക്രിമിനല്‍ വിഭാഗവും എഫ്ബിഐയും ചേര്‍ന്നാണ് ഈ കേസ് അന്വേഷിക്കുന്നത്.

ഇതിനിടെ ട്രംപിന്റെ ഒരു ട്വീറ്റ് പരിധി ലംഘിച്ചതായി ട്വിറ്റര്‍ തന്നെ പറഞ്ഞു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് കുറ്റം. പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഈ ഗുണ്ടകള്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മകളെ അനാദരിക്കുകയാണ്. ഞാന്‍ ഇത് അനുവദിക്കില്ല. ഗവര്‍ണര്‍ ടിം വാല്‍സുമായി ഞാന്‍ സംസാരിച്ചു. സൈന്യം ഉടന്‍ തന്നെ മിനിയോപോളീസില്‍ എത്തും. ഈ അക്രമികള്‍ കൊള്ള ആരംഭിക്കുകയാണെങ്കില്‍, ആ നിമിഷം വെടിവെപ്പുണ്ടാവുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ ട്വീറ്റാണ് വിവാദമായത്. ട്വിറ്ററിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാണ് പരാതി. എന്നാല്‍ ഈ ട്വീറ്റ് ഒഴിവാക്കിയിട്ടില്ല.

ചൈനീസ് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ യുഎസ്... ഇനി വിസ നല്‍കി, കളി കാര്യമാക്കി യുഎസ്, ഉപരോധം!!ചൈനീസ് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ യുഎസ്... ഇനി വിസ നല്‍കി, കളി കാര്യമാക്കി യുഎസ്, ഉപരോധം!!

English summary
george floyd murder different organisations wants us officers to be charged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X