• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസാ നടപടിയില്‍ വീണ്ടും ഇളവുമായി ജര്‍മ്മനി; ഇന്ത്യക്കാര്‍ക്ക് മാത്രമുള്ള ഇളവുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ബെര്‍ലിന്‍: സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് ജര്‍മനി. നേരത്തെ വിസയുടെ അപേക്ഷാ നിരക്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ വി എഫ് എസ് ഗ്ലോബല്‍ നടത്തുന്ന രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും.

മാത്രമല്ല അപേക്ഷകരുടെ വീടിന് അടുത്തുള്ള അപേക്ഷാ കേന്ദ്രം പൂര്‍ണമായി ബുക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ടെങ്കില്‍, ലഭ്യമായ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ക്കായി അവര്‍ക്ക് മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ സാധ്യത പരിശോധിക്കാം. ഇത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നത് എളുപ്പമാക്കും.

1

180 ദിവസത്തിനുള്ളില്‍ പരമാവധി 90 ദിവസത്തേക്ക് ജര്‍മ്മനിയും മറ്റ് ഷെങ്കന്‍ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതാണ് ഹ്രസ്വകാല ഷെങ്കന്‍ വിസ. ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലിച്ചെന്‍സ്‌റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഷെങ്കന്‍ രാജ്യങ്ങള്‍.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

2

യാത്രക്കാരന്റെ പാസ്പോര്‍ട്ടില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിന്റെ രൂപത്തിലാണ് ഈ വിസ നല്‍കുക. അതേസമയം വിദ്യാര്‍ത്ഥി, തൊഴില്‍, ഫാമിലി റീയൂണിയന്‍ വിസകള്‍ പോലുള്ള ദേശീയ വിസകള്‍ക്കുള്ള അപേക്ഷകള്‍ക്ക് ഇളവ് ബാധകമല്ല എന്നും എംബസി വ്യക്തമാക്കി. ജര്‍മ്മന്‍ ഷെങ്കന്‍ വിസയ്ക്ക് മുതിര്‍ന്നവര്‍ക്ക് 80 യൂറോയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 40 യൂറോയും, വര്‍ക്ക് പെര്‍മിറ്റിന് 75 യൂറോയാണ് നിരക്ക്.

തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍

3

ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വിസ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം ജര്‍മ്മനിയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 214 ശതമാനം വര്‍ധനവുണ്ടായതായി ജര്‍മ്മന്‍ നാഷണല്‍ ടൂറിസ്റ്റ് ഓഫീസ് (ജിഎന്‍ടിഒ) അറിയിച്ചു. ഇന്ത്യക്കാരുടെ യൂറോപ്യന്‍ യാത്രകളില്‍ 9 ശതമാനവും ജര്‍മനിയിലേക്കാണ്. ഇതില്‍ 55 ശതമാനം ഇന്ത്യക്കാര്‍ വിനോദത്തിനും 38 ശതമാനം ബിസിനസിനുമായാണ് ജര്‍മ്മനി സന്ദര്‍ശിക്കുന്നത്.

4

ഒക്ടോബര്‍ ആദ്യമാണ് ദീര്‍ഘകാല ദേശീയ വിസകള്‍ക്കും ഹ്രസ്വകാല ടൂറിസ്റ്റ് വീസകള്‍ക്കുമുള്ള പ്രോസസ്സിങ് ഫീ കുറയ്ക്കുന്നു എന്ന് ജര്‍മന്‍ എംബസി അറിയിച്ചത്. അതേസമയം ജര്‍മന്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അടുത്തിടെ എടുത്ത രണ്ട് ഫോട്ടോകളും സാധുവായ പാസ്പോര്‍ട്ടിനുമൊപ്പമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

English summary
Germany has announced more concessions for Indians applying for tourist visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X