സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത്
ഫെബ്രുവരിയിൽ സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരത്തിൽ ഉൾപ്പെടുത്തിയത് 19 ടൺ സ്വർണം. ജനുവരിയിൽ വാങ്ങിയതിനേക്കാൾ കൂടുതലാണെങ്കിലും 2025-ലെ പ്രതിമാസ ശരാശരിയെക്കാൾ കുറവാണിത്. 26 ടൺ ആയിരുന്നു കഴിഞ്ഞ വർഷത്തെ ശരാശരി. ഈ വർഷം ഇതുവരെ 25 ടൺ മാത്രമാണ് കേന്ദ്രബാങ്കുകൾ വാങ്ങിയത്, കഴിഞ്ഞ വർഷ0 50 ടണ്‍ ആയിരുന്നു കേന്ദ്രബാങ്കുകൾ ശേഖരത്തിൽ ഉൾപ്പെടുത്തിയത്.
നാഷണൽ ബാങ്ക് ഓഫ് പോളണ്ട് ഈ മാസം 20 ടൺ സ്വർണ്ണം വാങ്ങി. ഇതോടെ അവരുടെ ശേഖരം 570 ടണ്ണായി (ആകെ കരുതൽ ശേഖരത്തിന്റെ 31%). തങ്ങൾ ഈ വർഷം 700 ടൺ ലക്ഷ്യം വെക്കുന്നതായി ഗവർണർ ആദം ഗ്ലാപിൻസ്കി പറഞ്ഞു.പ്രതിരോധ ചെലവിനായി സ്വർണശേഖരം വിറ്റ് 13 ബില്യൺ യുഎസ് ഡോളർ സമാഹരിച്ച് ലാഭം നേടി തിരിച്ചുവാങ്ങുക എന്നൊരു നിർദ്ദേശവും ഗ്ലാപിൻസ്കി മുന്നോട്ട് വെച്ചിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഉസ്ബെക്കിസ്ഥാൻ 8 ടൺ സ്വർണ്ണം വാങ്ങി, ആകെ ശേഖരം 407 ടണ്ണാക്കി (മൊത്തം 88%). ഈ വർഷം ഇതുവരെ അവർ 16 ടൺ സ്വർണമാണ് വാങ്ങിയത്.

ബാങ്ക് നെഗാര മലേഷ്യ ഫെബ്രുവരിയിൽ വാങ്ങിയത് 2 ടൺ സ്വർണമാണ്. ഈ വർഷം ആകെ 5 ടൺ. ചെക്ക് നാഷണൽ ബാങ്കിന്റെ സ്ഥിരമായ വാങ്ങലുകൾ ശേഖരം 75 ടണ്ണാക്കി (മൊത്തം 7%).
പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടർച്ചയായ 16-ാമത്തെ മാസവും സ്വർണ വാങ്ങൽ തുടർന്നു. ചൈനയുടെ സ്വർണ ശേഖരം നിലവിൽ 2,308 ടണ്ണായി (മൊത്തം 10%) ഉയർന്നു.
ഫെബ്രുവരിയിൽ തുർക്കിയുടേയും (8 ടൺ) റഷ്യയുടേയും (6 ടൺ) ആണ് സ്വർണ്ണ ശേഖരത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ലിക്വിഡിറ്റി, വിദേശനാണ്യ പ്രവർത്തനങ്ങൾക്കായി തുർക്കി 50 ടൺ സ്വർണ്ണം ഉപയോഗിച്ചിരുന്നു.ഇവയിലേറെയും സ്വർണ്ണ-കറൻസി സ്വാപ് ഫ്യൂച്ചറുകളാണെന്നും . കാലാവധി തീരുമ്പോൾ സ്വർണ്ണം ശേഖരത്തിലേക്ക് ഇവ തിരികെ എത്തുനെന്നും ഗവർണർ ഫാത്തിഹ് കരാഹാൻ പറഞ്ഞു.
ആഫ്രിക്കൻ സെൻട്രൽ ബാങ്കുകളും കരുതൽ ശേഖരം വൈവിധ്യവത്കരിക്കാൻ സ്വർണം വാങ്ങുന്നുണ്ട്. ബാങ്ക് ഓഫ് ഉഗാണ്ട രണ്ട് വർഷം മുൻപാണ് ഇത്തരത്തിൽ വാങ്ങിത്തുടങ്ങിയത്. ഇപ്പോഴും വാങ്ങൽ സജീവമാണ്.
മാർച്ചിനും ജൂണിനും ഇടയിൽ 100 കിലോഗ്രാം സ്വർണ്ണം പ്രാദേശിക ഉത്പാദകരിൽ നിന്ന് വാങ്ങാനാണ് ഉഗാണ്ട ലക്ഷ്യം വെയ്ക്കുന്നത്. കരുതൽ ശേഖരം വർദ്ധിപ്പിച്ച് ആഗോള സാമ്പത്തിക വിപണിയിലെ അപകടസാധ്യതകളെ തടയാനാണ് നീക്കം.
കെനിയയുടെ ഗവർണർ കാമവു തഗ്ഗെ ഫെബ്രുവരി ആദ്യം സമാനമായ താൽപ്പര്യങ്ങൾ സൂചിപ്പിച്ചത്, ആഫ്രിക്കൻ ബാങ്കുകൾ സ്വർണ്ണത്തെ തന്ത്രപരമായ ഉപാധിയായി കാണുന്നു എന്ന പ്രവണതയ്ക്ക് അടിവരയിടുന്നു.
പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ചൈന, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം സ്ഥിരമായി വാങ്ങുന്നത് സ്വർണ വില ഇനിയും ഉയർന്ന് തന്നെ നിൽക്കും എന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. . തെക്കുകിഴക്കൻ ഏഷ്യൻ, ആഫ്രിക്കൻ ബാങ്കുകളുടെ പ കടന്നുവരവ്, വളർന്നുവരുന്ന വിപണികളിൽ സ്വർണ്ണത്തിന്റെ പ്രാധാന്യം കൂടുതൽ എടുത്തുകാട്ടുന്നുണ്ട്.
-
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications