കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ തിളങ്ങുന്നു; അമേരിക്കയും യൂറോപ്പും തകരുന്നു... ചുവടുമാറ്റി ബിന്‍ സല്‍മാന്‍

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക കുതിപ്പ് തുടരുന്നു. കൊവിഡിന് മുമ്പ് ഭേദപ്പെട്ട നിലയിലായിരുന്നു സൗദി. എന്നാല്‍ കൊവിഡ് വ്യാപന സാഹചര്യത്തില്‍ രണ്ടു വര്‍ഷം പാടേ തകര്‍ന്നു. കൊവിഡ് അകലുമ്പോള്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ സാധിച്ച ഏതാനും ചില രാജ്യങ്ങളില്‍ സൗദിയുമുണ്ട്. ഈ വര്‍ഷം അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയില്‍ സൗദിയുമുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പറയുന്നു.

അമേരിക്കക്കും യൂറോപ്പിനും എത്രയോ മുന്നില്‍ അതിവേഗമാണ് സൗദി കുതിക്കുന്നത്. പ്രവാസികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ സൗദിയില്‍ നിന്നുള്ള പുതിയ വിവരം ആശാവഹമാണ്. എന്നാല്‍ അമേരിക്കയുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലായത് ആശങ്കയ്ക്ക് ഇടനല്‍കുകയും ചെയ്യുന്നു...

1

സൗദിയുടെ സാമ്പത്തിക രംഗം അതിവേഗം കുതിക്കുന്നുവെന്നാണ് ഐഎംഎഫ് പറയുന്നത്. എണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് സൗദിക്ക് ആശ്വാസം നല്‍കുന്നത്. ഈ വര്‍ഷം അതിവേഗം കുതിക്കുന്ന സാമ്പത്തിക രംഗം സൗദിയുടേതാണെന്നും ഐഎംഎഫ് സാക്ഷ്യപ്പെടുത്തുന്നു. ഈ വര്‍ഷം സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധനവുണ്ടാകും.

2

ജിഡിപി 7.6 ശതമാനമായി ഉയരുമെന്നാണ് സൗദിയെ കുറിച്ചുള്ള ഐഎംഎഫിന്റെ നിരീക്ഷണം. കൊവിഡ് കാലത്ത് വളര്‍ച്ച 3.4 ശതമാനമായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. രണ്ടു ഘടകങ്ങളാണ് സൗദിക്ക് ഗുണമായത്. ബിസിനസിന് അനുകൂലമായ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ സൗദി നടപ്പാക്കുന്നുണ്ട്. ഇതാണ് ഒരു ഘടകം. മറ്റൊന്ന് എണ്ണവില ഉയര്‍ന്നതും ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചതുമാണ്.

ദിലീപിന് ജഡ്ജിയുമായി ബന്ധം; 'തേടിയ വള്ളി കാലില്‍ ചുറ്റി'യത് തെളിവ്... നടിയുടെ ഹര്‍ജിദിലീപിന് ജഡ്ജിയുമായി ബന്ധം; 'തേടിയ വള്ളി കാലില്‍ ചുറ്റി'യത് തെളിവ്... നടിയുടെ ഹര്‍ജി

3

എണ്ണ ഇതര വരുമാനവും സമാനമായ അളവില്‍ വര്‍ധിപ്പിക്കണമെന്നാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ആശയം. 2030 ലക്ഷ്യമിട്ട് അദ്ദേഹം പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയോം സിറ്റി സംബന്ധിച്ച വാര്‍ത്തകള്‍ വന്നതും ചില പ്രഖ്യാപനങ്ങളുണ്ടായതും നിക്ഷേപകരില്‍ സൗദിയെ കുറിച്ച് മതിപ്പുണ്ടാക്കിയിട്ടുണ്ട്.

4

എണ്ണ വരുമാനം തന്നെയാണ് സൗദിയെ ഇപ്പോഴും നയിക്കുന്നത്. എന്നാല്‍ എണ്ണ ഇതര വരുമാനങ്ങളിലും സൗദി ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന ഈ ചുവടുമാറ്റത്തില്‍ കെട്ടിട നിര്‍മാണ രംഗത്തും ടൂറിസം മേഖലയിലും ഉണര്‍വ് പ്രകടമാണ്. മാത്രമല്ല, പൗരന്മാനെ തൊഴില്‍ മേഖലയില്‍ എത്തിക്കുന്നതിന് സൗദി നടപ്പാക്കിയ പരിഷ്‌കരങ്ങളും ഗുണം ചെയ്തിട്ടുണ്ട്.

5

അതേസമയം, അമേരിക്കയുടെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് ഐഎംഎഫ്. ഉയരുന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതാണ് അമേരിക്ക നേരിടുന്ന ഒരു വെല്ലുവിളി. ഈ വര്‍ഷം അമേരിക്കയുടെ പണപ്പെരുപ്പം 6.6 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. അടുത്ത വര്‍ഷവും സമാനമായ സാഹചര്യം തുടര്‍ന്നേക്കാമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.

ഇനി അഭിനയിക്കില്ല... നടി ഹിമാലയം കയറുന്നു, സന്യാസ ജീവിതം നയിക്കാന്‍ നുപുര്‍ അലങ്കാര്‍ഇനി അഭിനയിക്കില്ല... നടി ഹിമാലയം കയറുന്നു, സന്യാസ ജീവിതം നയിക്കാന്‍ നുപുര്‍ അലങ്കാര്‍

6

അമേരിക്കയുടെ ജിഡിപി 2.3 ശതമാനമാകുമെന്ന് ഐഎംഎഫ് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ പകുതിയാണിത്. സൗദിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവുമാണ്. യൂറോപ്പിന്റെ അവസ്ഥയും മറിച്ചല്ല. ഊര്‍ജ പ്രതിസന്ധിയാണ് യൂറോപ്പിന് തിരിച്ചടിയായത്. യൂറോപ്പില്‍ പ്രകൃതി വാതകത്തിന് വില ഉയരുന്നത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ആഗസ്റ്റിലുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ഇരട്ടി വില വര്‍ധനവാണത്രെ.

7

പ്രകൃതി ക്ഷോഭവും യൂറോപ്പ് നേരിടുന്നുണ്ട്. ചുടുകാറ്റ് പല മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു. ജര്‍മനിയിലെ നദി വറ്റിയത് ആശങ്കയുണ്ടാക്കുന്നു. യുക്രൈന്‍-റഷ്യ യുദ്ധവും യൂറോപ്പിന് വെല്ലുവിളിയായി. റഷ്യയുടെ എണ്ണ വേണ്ടത്ര യൂറോപ്പിലെത്തുന്നില്ല. ഇതും വില ഉയരാന്‍ ഒരു കാരണമാണ്. പ്രതിസന്ധി മറികടക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നു.

English summary
Good News For Saudi Arabia: Economy Will Surging Ahead Of America and Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X