കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി 'ഗൂഗിള്‍ ബോയ്'

Google Oneindia Malayalam News

ദുബായ്: സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഉത്തരം തരുന്നതായിരുന്നു കൗടില്യയുടെ പ്രത്യേകത. ബുദ്ധിശക്തിയാല്‍ ലോകശ്രദ്ധയാകര്‍ഷിച്ച കൗടില്യ പണ്ഡിറ്റ് എന്ന എട്ടുവയസ്സുകാരന്‍ ദുബായിലെ ജെംസ് മോഡേണ്‍ അക്കാദമിയുടെ ക്ഷണം സ്വീകരിച്ചാണ് അക്കാദമിയിലെ കുട്ടികളോട് സംവദിക്കാനെത്തിയത്. താരപ്പകിട്ട് ഒട്ടും പുറത്തുകാണിക്കാതെയുള്ളതായിരുന്നു അക്കാദമിയിലെ കൗടില്യയുടെ പ്രകടനം. ഗൂഗിള്‍ ബോയ് എന്ന പേരിലറിയപ്പെടുന്ന കൗടില്യയുടെ വിവിധ വിഷയങ്ങളിലുള്ള അറിവ് ഇതിനകം തന്നെ ലോകശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞതാണ്.

സ്വയം അറിവ് ആര്‍ജ്ജിച്ചെടുത്ത കൗടില്യ ഹരിയാനയിലെ കര്‍ണ്ണാല്‍ ജില്ലയിലെ കൊഹാന്‍ഡ് ഗ്രാമത്തിലാണ് ജനിച്ചത്. കുറഞ്ഞ പ്രായത്തിനുള്ളില്‍ത്തന്നെ ലോകത്തിലെ അറിവുകള്‍ മിക്കതും സ്വായത്തമാക്കിയ കൗടില്യയുടെ കഴിവുകള്‍ ശാസ്ത്രഞ്ജരെ പോലും അത്ഭുതപ്പെടുത്തിക്കഴിഞ്ഞതാണ്. ഗൂഗിളിനെപ്പോലെ ചോദ്യങ്ങള്‍ക്ക് വളരെപ്പെട്ടെന്നും കൃത്യമായും ഉത്തരം നല്‍കാന്‍ കഴിയുന്നുവെന്നതാണ് ഐക്യൂ ലെവല്‍ 130 ഉള്ള കൗടില്യയെ ഗൂഗിള്‍ ബോയ് എന്ന് വിളിക്കുന്നതിനുള്ള കാരണം.

kautilyapandit

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യന്‍ ടിവി ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിയുള്‍പ്പെടെയുള്ള ചാനല്‍ പരിപാടികളിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കൗടില്യക്ക് ക്ഷണം ലഭിക്കാറുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചനെപ്പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഫ്‌ളോറില്‍ കൗടില്യ കാഴ്ചവെച്ചത്. കവിതയോട് ഇഷ്ടം സൂക്ഷിക്കുന്ന കൗടില്യ ചില കവിതകളും ഇതിനകം തന്നെ രചിച്ചുകഴിഞ്ഞിട്ടുണ്ട്.

ലോകം മുഴുവന്‍ പ്രശസ്തി നേടിയതിന് പിന്നാലെ കുട്ടികളില്‍ ബുദ്ധിശക്തിയും അറിവും വര്‍ദ്ധിപ്പിക്കുക എന്ന സദുദ്ദേശ്യത്തോടുകൂടി ഹരിയാനയില്‍ കൗടില്യ അക്കാദമി തുടങ്ങിയിരുന്നു. പിതാവ് സതീഷ് ശര്‍മ്മയാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. ചിന്താശക്തി വര്‍ദ്ധിപ്പിക്കുക, കയ്യക്ഷരം നന്നാക്കുക, ഉപഗ്രഹശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഇംഗ്ലീഷ് ഗ്രാമര്‍, ഹിന്ദി ഗ്രാമര്‍ എന്നിവയ്ക്കുപുറമേ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനവുമാണ് അക്കാദമിയില്‍ നല്‍കിവരുന്നത്.

English summary
Google boy Koutilya wows Dubai audience in GEMS academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X