ഗൂഗിള്‍ ഇനിയും പണി കളയും; പിരിച്ചുവിടുന്നവരുടെ എണ്ണം കൂട്ടും, സൂചന നല്‍കി സുന്ദര്‍ പിച്ചൈ
വാഷിംഗ്ടണ്‍: ഗൂഗിള്‍ ജീവനക്കാരുടെ എണ്ണം ഇനിയും കുറയ്ക്കുമെന്ന് സൂചന. മെറ്റയുടെയും ആമസോണിന്റെയും അതേ പാതയിലാണ് കമ്പനി കൂടുതല്‍ പേരെ പിരിച്ചുവിടുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്റെ അഭിമുഖത്തിലാണ് ഗൂഗിളില്‍ പുതിയ പിരിച്ചുവിടല്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്.
ഇപ്പോഴത്തെ അവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട് ഗൂഗിള്‍. ബാക്കി ഒരുപാട് പണി ഗൂഗിളിലുണ്ട്. ഏറ്റവും സുപ്രധാന മേഖല ഏതാണെന്ന് കണ്ടെത്തി അതിലേക്ക് ആളുകളെ മാറ്റി, ബാക്കിയുള്ളവരെ പിരിച്ചുവിടുകയാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഗൂഗിള്‍ ഇരുപത് ശതമാനം കൂടുതല്‍ കാര്യക്ഷമത കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നേരത്തെ സുന്ദര്‍ പിച്ചൈ പറഞ്ഞിരുന്നു.

കമ്പനിയുടെ ചെലവ് കൂടുതല്‍ കാലത്തേക്ക് നിലനില്‍ക്കുന്ന തരത്തിലക്ക് മാറ്റാന്‍ ശ്രമിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിലൊക്കെ പുരോഗതിയുണ്ട്. പക്ഷേ ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തിലും ചില മുന്നേറ്റങ്ങള്‍ ആവശ്യമാണ്. അതിന്റെ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പിച്ചൈ പറഞ്ഞു.
അതേസമയം രണ്ടാം ഘട്ട പിരിച്ചുവിടലിന്റെ കാര്യം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ പിച്ചൈ തയ്യാറായില്ല. എന്നാല്‍ കൂടുതല്‍ കാര്യക്ഷമതയ്ക്കാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം യൂറോപ്പില്‍ മാത്രമാണ് ഗൂഗിളിന് ഇതുപോലെ ജീവനക്കാരെ പുറത്താക്കാന്‍ സാധിക്കാതിരിക്കുന്നത്. പലയിടത്തുമുള്ള മികച്ച തൊഴില്‍ നിയമങ്ങള്‍ ജീവനക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ട്.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് മാത്രമേ ഗൂഗിളിന് ഇവിടെ ജീവനക്കാരെ പിരിച്ചുവിടാന്‍ സാധിക്കൂ. അതും അനുമതി ലഭിച്ചാല്‍ മാത്രം. എന്നാല്‍ നിയമപോരാട്ടം വളരെ നീളുന്നത് കൊണ്ട് പലരെയും പുറത്താക്കാനാവാത്ത അവസ്ഥയിലാണ് ഗൂഗിള്‍. അതുകൊണ്ട് സ്വമേധയാ പിരിഞ്ഞുപോകുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ശമ്പളം മുന്‍കൂറായി നല്‍കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഇത് വലിയൊരു തുക വരും.
നേരത്തെ ഗൂഗിള്‍ ആഗോള തലത്തില്‍ പന്ത്രണ്ടായിരം ജീവനക്കാരെ പുറത്താക്കിയിരുന്നു. ജനുവരിയിലായിരുന്നു ഈ നടപടി. അമേരിക്കയിലാണ് ആദ്യം ജീവനക്കാരെ പുറത്താക്കി തുടങ്ങിയത്. പിന്നീട് ഇത് ഇന്ത്യയിലെ ജീവനക്കാരെയും പുറത്താക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ മാത്രം 850 ജീവനക്കാരെ കമ്പനി പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യം സ്ഥിരീകരണം വന്നിട്ടില്ല. ഇതുവരെ കമ്പനി ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ല. സംഘടനാ തലത്തിലും കമ്പനി മാറ്റം വരുത്തുന്നുണ്ട്. ഇത് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഗൂഗിളില്‍ ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ലഘുഭക്ഷണം വരെ കമ്പനി നിര്‍ത്തലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications