കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്യന്‍ യൂണിയന് കീഴടങ്ങാതെ ഗ്രീസ് ജനത; ഇടത് സര്‍ക്കാരിനൊപ്പം

Google Oneindia Malayalam News

ഏഥന്‍സ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനും ഐഎംഎഫും മുന്നോട്ട് വച്ച കടുത്ത നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന് ഗ്രീക്ക് ജനത തീരുമാനിച്ചു. ഹിതപരിശോധനയില്‍ 61.3 ശതമാനം ജനങ്ങളും അലക്‌സിസ് സിപ്രിസിന്റെ ഇടത് സര്‍ക്കാര്‍ തീരുമാനത്തോടൊപ്പം അടിയുറച്ച് നിന്നു.

ഐക്യത്തിന്റേയും ജനാധിപത്യത്തിന്റേയും യൂറോപ്പിന് വേണ്ടി ഗ്രീക്ക് ജനത വോട്ട് ചെയ്തു എന്നാണ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് ഹിതപരിശോധനാ ഫലത്തോട് പ്രതികരിച്ചത്. എന്നാല്‍ ഇതോടെ ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Tsipras Merkal

എഥന്‍സ് ഒളിംപിക്‌സിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗ്രീസ് കടുത്ത കടക്കെണിയിലാണ്. വായ്പ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കാനും കൂടുതല്‍ വായ്പകള്‍ നല്‍കാനും കടുത്ത നിര്‍ദ്ദേശങ്ങളാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോ കമ്മീഷനും ഐഎംഎഫും ഗ്രീസിന് മുന്നില്‍ വച്ചത്.

നികുതി കൂട്ടുക, ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിയ്ക്കാന്‍ അലക്‌സിസ് സിപ്രസിന്റെ നേതൃത്വത്തിലുള്ള തയ്യാറായില്ല. ഭരണമേറ്റെടുത്ത് മാസങ്ങള്‍ക്കകം വലിയ പ്രതിസന്ധി നേരിടേണ്ടി വന്നപ്പോള്‍ ജനഹിത പരിശോധന എന്ന ജനാധിപത്യ മാര്‍ഗ്ഗമാണ് സിറിസ പാര്‍ട്ടി സ്വീകരിച്ചത്. ജനങ്ങളെ കൂടെ നിര്‍ത്താന്‍ അവര്‍ക്ക് സാധിയ്ക്കുകയും ചെയ്തു.

യൂറോ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടോ എന്നായിരുന്നു ഹിതപരിശോധനയിലെ ചോദ്യം. വേണം അല്ലെങ്കില്‍ വേണ്ട എന്ന് ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായിരുന്നു അവസരം. 38.7 ശതമാനം പേര്‍ മാത്രമാണ് വേണം എന്ന് അഭിപ്രായപ്രകടനം നടത്തിയത്.

English summary
Greek voters have decisively rejected the terms of an international bailout. The final result in the referendum, published by the interior ministry, was 61.3% "No", against 38.7% who voted "Yes".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X