ഇസ്രയേലിലെ മിസ് യൂണിവേഴ്സ് മത്സരം ബഹിഷ്കരിച്ചു, ഗ്രീസിലെ മത്സരാര്‍ത്ഥിക്ക് പ്രശംസാപ്രവാഹം
ലണ്ടന്‍: ഇസ്രയേലില്‍ വെച്ച് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരം ബഹിഷ്കരിച്ച് ഗ്രീസില്‍ നിന്നും മത്സരാര്‍ത്ഥി. ആഗോള തലത്തില്‍ അവര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. പലസ്തീന് അനുകൂല ആക്ടിവിസ്റ്റുകള്‍ അവരോട് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അവരുടെ പിന്മാറ്റം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗ്രീക്ക് മോഡല്‍ കൂടിയ റാഫേലെ പ്ലാസ്തിര താന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. പലസ്തീനിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ അവഗണിക്കാനാവില്ലെന്ന് പ്ലാസ്തിര പറഞ്ഞു. ഈ വര്‍ഷം അതുകൊണ്ട് തന്നെ മിസ് യൂണിവേഴ്സില് പങ്കെടുക്കില്ലെന്നും അവര്‍ അറിയിച്ചു. അതിന് പ്രധാന കാരണം ടൂര്‍ണമെന്റ് നടക്കുന്ന രാജ്യമാണെന്നും അവര്‍ വ്യക്തമാക്കി.

മിസ് യൂണിവേഴ്സില് നിന്ന് പിന്മാറുന്നതിലൂടെ ഇസ്രയേലിനെ അപമാനിക്കാനല്ല ഉദ്ദേശിക്കുന്നത്. ഈ ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എന്റെ മനസ്സ് ഇസ്രയേലിലും പലസ്തീനിലുമായി പോരാടുന്നവര്‍ക്കൊപ്പമാണ്. എനിക്ക് ഇസ്രയേലില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനില്ല. അവിടെ സ്റ്റേജില്‍ കയറി ഒന്നും നടക്കുന്നില്ലെന്ന ഭാവത്തില്‍ നില്‍ക്കാനാവില്ല. അവിടെ ജനങ്ങള്‍ ജീവന് വേണ്ടി പോരാടി കൊണ്ടിരിക്കുകയാണ്. ആ അവസരത്തില്‍ എങ്ങനെയാണ് മിസ് യൂണിവേഴ്സില് തനിക്ക് പങ്കെടുക്കാന്‍ സാധിക്കുകയെന്നും റാഫേലെ പ്ലാസ്തിറ ചോദിക്കുന്നു. അതേസമയം റാഫേലെയുടെ വാക്കുകള്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
ഇതിന് പിന്നാലെ പലസ്തീന് ഐക്യദാര്‍ഢ്യമറിയിച്ച് അവര്‍ വീഡിയോയും ഷെയര്‍ ചെയ്തു. ഞാന്‍ ഒരുപക്ഷേ പലസ്തീനില്‍ ആയിരിക്കില്ല ജീവിക്കുന്നത്. എന്നാല്‍ അവരുടെ ജീവിതം എന്റെ മനസ്സില്‍ എക്കാലവുമുണ്ടാകും. ഞാന്‍ മനുഷ്യരെ കാണുന്നു. എന്നാല്‍ മനുഷ്യത്വത്തെ കാണുന്നത്. പലസ്തീന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും റാഫേലെ കുറിച്ചു. അതേസമയം അക്കാദമിക്കായും സാംസ്കാരികമായും ഇസ്രയേലിനെ ബഹിഷ്കരിക്കാന്‍ നേരത്തെ തന്നെ പ്രചാരണം നടത്തുന്നുണ്ട്. ഇത് ലോകവ്യാപകമായി അവര്‍ ശക്തമാക്കിയിരുന്നു. പലസ്തീന് ഇതിനെ സ്വാഗതം ചെയ്തു. ആഫ്രിക്ക ഫോര്‍ പലസ്തീന് റാഫേലെയുടെ നടപടിയെ പിന്തുണച്ചു. ആഫ്രിക്കയില്‍ ഏറ്റവും വലിയ പലസ്തീന് അനുകൂല ഗ്രൂപ്പാണിത്.
ചരിത്രപരമായ നിലപാടാണ് റാഫേലെ എടുത്തിരിക്കുന്നതെന്ന് ആഫ്രിക്ക ഫോര്‍ പലസ്തീന് പറഞ്ഞു. വളരെ ധീരതയേറിയ നിലപാടാണിത്. മനുഷ്യാവകാശത്തിന് മൂല്യം കല്‍പ്പിക്കുന്ന യഥാര്‍ത്ഥ ഹീറോയായി മാറിയിരിക്കുകയാണ് അവര്‍. നീതിക്കും സമാധാനത്തിനും നിലകൊള്ളുന്നുവെന്ന് അവര്‍ ഇതിലൂടെ വ്യക്തമാക്കിയെന്നും ആഫ്രിക്ക ഫോര്‍ പലസ്തീന് നേതാക്കള്‍ പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കയുടെ ലാലെല എംസ്വാനെയോടും മിസ് യൂണിവേഴ്സ് ടൂര്‍ണമെന്റ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംസ്വാനി മിസ് ദക്ഷിണാഫ്രിക്കയാണ്. നേരത്തെ മിസ് ഇന്തോനേഷ്യയും മിസ് മലേഷ്യയും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.
മിസ് മലേഷ്യയുടെയും മിസ് ഇന്തോനേഷ്യയുടെയും പാത മിസ് ഗ്രീസ് പിന്തുടര്ന്നതില് അഭിനന്ദിക്കുന്നു. എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളോടും ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് പ്രതിച്ഛായയും പേരും മോശമാക്കരുതെന്നാണ് പറയാനാണ്. ഇസ്രയേല്‍ എന്ന് വംശവിരുദ്ധരും, വംശഹത്യ നടത്തുന്നവരും, മാനവികതയ്ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുമാണ്. നിഷ്കളങ്കരായ പലസ്തീനുകാരെയാണ് ഇവര്‍ കൂട്ടക്കൊല ചെയ്യുന്നതെന്നും ആഫ്രിക്ക ഫോര്‍ പലസ്തീന് പറഞ്ഞു. അതേസമയം നിലവിലെ മിസ് യൂണിവേഴ്സ് മെക്സിക്കോയുടെ ആന്‍ഡ്രിയ മീസ രാഷ്ട്രീയത്തെയും ടൂര്‍ണമെന്റിനെയും രണ്ടായി കാണണമെന്നാണ് ആവശ്യപ്പെട്ടത്.
വ്യത്യസ്ത വിശ്വാസവും, വ്യത്യസ്ത പശ്ചാത്തലത്തില്‍ ഉള്ളവരും വ്യത്യസ്ത സംസ്കാരങ്ങളില്‍ നിന്നും ഉള്ളവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കാനായി വരുന്നത്. അവിടെ മത്സരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയം മറക്കൂ. നിങ്ങളുടെ മതത്തെ കുറിച്ച് മറക്കൂ. ഇത് ഇസ്രയേലിനെ കുറിച്ചുള്ളതല്ല, സ്ത്രീകളുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ആന്‍ഡ്രിയ പറഞ്ഞു. അതേസമയം ഇസ്രയേലിലെ മത്സരത്തില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗ്രീക്ക് മോഡല്‍ ശരിക്കും പങ്കെടുക്കാനുള്ളവരുടെ പട്ടികയില്‍ ഇല്ലായിരുന്നുവെന്ന് ഗ്രീക്ക് സമിതി തന്നെ പറയുന്നു. അവര്‍ ഗ്രീക്കിനെ പ്രതിനിധീകരിച്ച് പ്രതികരിക്കാന്‍ ഇരുന്നവരല്ല. പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നും സമിതി പറഞ്ഞു. സോഫിയ അറാപോജിയാനിയാണ് ഗ്രീക്കിനെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്സില് പങ്കെടുക്കുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications