Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ദിനത്തില്‍ വരനും വധുവും തമ്മില്‍ തല്ലി വേര്‍പിരിഞ്ഞു

കൊളംബോ: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വഴക്കിട്ട് പിരിയുന്ന ദമ്പതിമാരുണ്ട്. എന്നാല്‍ വിവാഹ വേദിയെ തന്നെ സംഘര്‍ഷഭരിതമാക്കുകയും ഒടുവില്‍ പിരിയുകയും ചെയ്യുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ. എന്നാല്‍ കേല്‍ക്കാന്‍ തയ്യാറായിക്കൊള്ളൂ. ശ്രീലങ്കയില്‍ വിവാഹ ദിനത്തില്‍ നവവരന്‍ വധുവിന്റെ കഴുത്തിന് പിടിയ്ക്കുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വധു സ്വന്തം വീട്ടിലേയ്ക്ക് പോയി.

ശ്രീലങ്കയിലെ കാംബുരുപിടിയയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ചടങ്ങുകള്‍ക്ക് ശേഷം നടത്തിയ വിരുന്നിനിടെ നൃത്തം ചെയ്യാനായി വരനെ വധു വേദിയിലേയ്ക്ക് ക്ഷണിച്ചു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്തും വിവാഹത്തിരക്കുകള്‍ക്കിടയില്‍ അവശനാവുകയും ചെയ്തിരുന്ന വരന്‍ ക്ഷണം നിരസിച്ചു. വധു വീണ്ടും വേദിയിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ വരന്‍ വധുവിന്റെ കഴുത്തിന് പിടിച്ചു. തുടര്‍ന്ന് ഇരു കവിളത്തും ആഞ്ഞടിച്ചു.

marriage-wedding

വധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ കൂടി നിന്നവരെല്ലാം ഞെട്ടി. വധുവിന്റെ അമ്മ ബോധരഹിതയായി. വധുവിന്റെ കഴുത്തിന് പരിക്കേറ്റു. തുടര്‍ന്ന് വിവാഹ വേഷത്തില്‍ തന്നെ വധു ആശുപത്രിയിലായി. കൂടാതെ പൊലീസില്‍ വരനെതിരെ പരാതിപ്പെടുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വരന്‍ വധുവിനെ കാണാനെത്തുകയും തന്നോടൊപ്പം വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വധു വരന്റെ ക്ഷണം നിരസിച്ചു. വരനെതിരായ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+