കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ രാജാവാകും: ആറ് വർഷം, വമ്പന്‍ നേട്ടം, ഇന്ത്യയ്ക്കും പങ്ക് ഏറെ..

Google Oneindia Malayalam News

2030 ഓടെ ഗൾഫ് രാജ്യങ്ങളും ഏഷ്യന്‍ മേഖലയിലെ മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 578 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. നിലവിലുള്ളതിനേക്കാള്‍ 60 ശതമാനം വർധനവാണ് വ്യാപാരത്തിലുണ്ടാവുക. ഇത് മേഖലയിലെ ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന്യത്തെ വർധിപ്പിക്കുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

എണ്ണ വ്യാപാരാത്തെ പൂർണ്ണമായും ആശ്രയിക്കുന്നതിന് പകരമായി ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിടുന്നുണ്ട്. അതേസമയമം തന്നെ റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷണത്തിന്റെയും മറ്റ് വിതരണങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്താനും അവർ ശ്രമിക്കുന്നു. ഗൾഫ് രാജ്യങ്ങളുടെ ഇത്തരം നീക്കങ്ങൾ വളർന്നുവരുന്ന മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് പുതിയ അവസരങ്ങൾ തുറക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നുവെന്നും നിക്കെയ് ഏഷ്യാ റിപ്പോർട്ട് ചെയ്യുന്നു.

ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ,

ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ ആറ് ഗൾഫ് രാജ്യങ്ങളും ഏഷ്യയിലെ 34 രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വളരെയധികം ശക്തിപ്പെടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ചൈനയും ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷനിലെ ഒട്ടുമിക്ക അംഗരാജ്യങ്ങളും 2020-ൽ കൊവിഡ് മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് അതിവേഗം കുതിച്ചുയർന്നത് വ്യാപാര്യ ബന്ധം ശക്തമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

അവരുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയുന്ന ഒരു സ്ത്രീയായോ എന്ന് അറിയാനായിരുന്നു താല്‍പര്യം: രഞ്ജു രഞ്ജിമാർഅവരുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയുന്ന ഒരു സ്ത്രീയായോ എന്ന് അറിയാനായിരുന്നു താല്‍പര്യം: രഞ്ജു രഞ്ജിമാർ

366 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍

2021-ൽ 366 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ നടന്നത്. ജിസിസിയുടെ വളർന്നുവരുന്ന ഏഷ്യയിലെ വ്യാപാര വളർച്ച അടുത്ത ദശകത്തിൽ ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ഏഷ്യാ ഹൗസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. "2010-നും 2021-നും ഇടയിൽ (ഏകദേശം 5.9%) കാണിക്കുന്ന ശരാശരി വാർഷിക വളർച്ചാ നിരക്കിൽ ജി സി സി- ഏഷ്യാ വ്യാപാരം തുടരുകയാണെങ്കിൽ, അത് 2030-ഓടെ ഏകദേശം 578 ബില്യൺ ഡോളറിലെത്തും." അതായത്, വളർന്നുവരുന്ന ഏഷ്യ ഗൾഫ് രാജ്യങ്ങളുടെ മൊത്തം വ്യാപാരത്തിന്റെ 36% വരും ഇത്. 2021-ൽ ഇത് 31% ആയി ഉയർന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

കുരുക്കള്‍ പൊട്ടട്ടെ: ആളുകള്‍ എനിക്കിട്ട് ഇടി തരുന്ന അവസ്ഥ ഉണ്ടാക്കരുത്, ജ്വല്ലറി ഉടമകളോട് റോബിന്‍കുരുക്കള്‍ പൊട്ടട്ടെ: ആളുകള്‍ എനിക്കിട്ട് ഇടി തരുന്ന അവസ്ഥ ഉണ്ടാക്കരുത്, ജ്വല്ലറി ഉടമകളോട് റോബിന്‍

ലോകം എണ്ണയിൽ നിന്ന്

ലോകം എണ്ണയിൽ നിന്ന് പുനരുപയോഗിക്കാവുന്നവയിലേക്കും സൗരോർജ്ജം, ഹൈഡ്രജൻ തുടങ്ങിയ ബദൽ ഊർജത്തിലേക്കും വൈവിധ്യവത്കരിക്കാൻ ശ്രമിക്കുമ്പോഴാണ് ഗള്‍ഫ് രാജ്യങ്ങള്‍ തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റലൈസേഷൻ, ഫിൻ‌ടെക്, ഡിജിറ്റൽ അസറ്റുകൾ എന്നിവയുൾപ്പെടെ എണ്ണ ഇതര മേഖലകൾ അതിവേഗം വികസിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഈ നീക്കങ്ങൾ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ആകർഷിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു..

Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

ഏഷ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും

ഏഷ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം ശക്തിപ്പെട്ടതും വളർച്ചയില്‍ നിർണ്ണായക പങ്കുവഹിക്കും. ഉദാഹരണത്തിന്, ഫെബ്രുവരിയിൽ, ഇന്ത്യ തന്നെ തങ്ങലെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യുഎഇയുമായി സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ഫിലിപ്പൈൻസുമായി സമാനമായ കരാറിനായി യുഎഇയും ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്.

മറുവശത്ത് സൗദി അറേബ്യയും തായ്‌ലൻഡും

അതേസമയം, മറുവശത്ത് സൗദി അറേബ്യയും തായ്‌ലൻഡും തങ്ങളുടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു, ജനുവരിയിൽ സൗദി തലസ്ഥാനമായ റിയാദ് സന്ദർശിക്കുന്ന മൂന്ന് പതിറ്റാണ്ടിനിടയിലെ ആദ്യ തായ് പ്രധാനമന്ത്രിയായ് പ്രയുത് ചാൻ-ഓച്ച മാറി. മിഡിൽ ഈസ്റ്റേൺ രാജകുടംബത്തിലെ ഫണ്ടുകൾ ഏഷ്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നുണ്ടെന്നും ഏഷ്യ ഹൗസ് പഠനം ചൂണ്ടിക്കാട്ടി.

തന്നെ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള സാമ്പത്തിക

അതേസമയം തന്നെ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചുള്ള ചില ആശങ്കകൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉക്രെയ്നിലെ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ ഉപരോധത്തെത്തുടർന്ന് റഷ്യ എണ്ണവില കുറച്ചതിനാൽ, ചൈനയും ഇന്ത്യയും ഉൾപ്പെടെ ചില ഗൾഫ് എണ്ണ ഉപഭോക്താക്കൾ ഗൾഫിന് പകരം റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് തുടരുകയാണെങ്കില്‍ മിഡില്‍ ഈസ്റ്റിലെ വരുമാനത്തില്‍ ഇടിവുകളുണ്ടാക്കിയേക്കാം.

English summary
Gulf countries including Saudi Arabia will see a huge boost in trade with Asia: India will also benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X