• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപ് വെറും കോമാളി, ഇറാനെ മുട്ടുകുത്തിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തിപോരെന്ന് ഖമനേയി

ടെഹ്റാന്‍: 176 പേരുടെ മരണത്തിന് ഇടയാക്കിയ ഉക്രൈന്‍ വിമാന അപകടത്തില്‍ ഇറാന്‍ സൈന്യത്തെ ന്യായീകരിച്ച് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി. ഇറാന്‍റെ സുരക്ഷ ലക്ഷ്യമിട്ടാണ് ഇറാന്‍ സൈന്യും അത്തരമൊരു നീക്കം നടത്തിയതെന്ന് ഖമനേയി പറഞ്ഞു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനിക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ശത്രിവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ ഉക്രൈന്‍ യാത്രാ വിമാനത്തെ ആക്രമിച്ചു വീഴുത്തുകയായിരുന്നുവെന്ന് ഇറാന്‍ നേരത്തെ സമ്മതിച്ചിരുന്നു. ഇതോടെ ഇറാനെതിരെ രാജ്യത്തിനുള്ളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നു വന്നു. ഇതിനിടെയാണ് സംഭവത്തില്‍ ഇറാന്‍ സൈന്യത്തെ പിന്തുണച്ച് ഖമനേയി രംഗത്തെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രാജ്യത്തും പ്രതിഷേധം

രാജ്യത്തും പ്രതിഷേധം

ലോക രാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനത്തേക്കാള്‍ ഇറാന് തലവേദനയായത് സ്വന്തം രാജ്യത്ത് നിന്നുള്ള പ്രതിഷേധമായിരുന്നു. സ്ത്രീകളടക്കുമുള്ള നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി ടെഹ്റാനില്‍ തെരുവിലിറങ്ങിയത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അല്‍ ഖമനേയി രാജിവെക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

സൈന്യത്തിന് പിന്തുണ

സൈന്യത്തിന് പിന്തുണ

ഈ സാഹചര്യം രാജ്യത്ത് നിലനില്‍ക്കെ കൂടിയാണ് വിമാന അപകടത്തില്‍ സൈന്യത്തെ പിന്തുണച്ച് ആയത്തുള്ള ഖമനേയി രംഗത്ത് എത്തിയത്. ഞങ്ങളെ അന്ത്യന്തം ദുഃഖത്തിലാഴ്ത്തി സംഭവമായിരുന്നു യുക്രൈന്‍ വിമാനദുരന്തം. എന്നാല്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തെയും ത്യാഗത്തെയും മറയ്ക്കാനുള്ള അവസരമായി ചിലര്‍ അതിനെ ഉപയോഗിച്ചെന്നും ഖമനേയി അഭിപ്രായപ്പെട്ടു.

ഇറാനെ വേദനിപ്പിച്ചപ്പോള്‍

ഇറാനെ വേദനിപ്പിച്ചപ്പോള്‍

സംഭവിക്കാന്‍ പാടില്ലാതിരുന്ന വിമാനപകടം ഇറാനെ വേദനിപ്പിച്ചപ്പോള്‍ ഞങ്ങളുടെ ശത്രുക്കള്‍ അതില്‍ സന്തോഷിക്കുയാണ് ഉണ്ടായത്. ഇറാന്‍ സൈന്യത്തെ ചോദ്യം ചെയ്യാനുള്ള അവസരമായിട്ടാണ് അവരതിനെ ഉപയോഗിച്ചത്. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കോമാളിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വെറും അഭിനയം

വെറും അഭിനയം

ഇറാന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന ഇറാനിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് ട്രംപ് നല്‍കുന്ന പിന്തുണ വെറും അഭിനയമാണ്. ഇറാന്‍റെ പിന്നില്‍ വിഷം പുരട്ടിയ കത്തി കുത്തിയിറക്കുകയാണ് യുഎസ് ചെയ്തത്. ഇറാന്‍റെ പിന്നില്‍ വിഷം പുരട്ടിയ കത്തി കുത്തിയിറക്കുയാണ് അമേരിക്ക ചെയ്തത്. ഇറാനെ മുട്ടുകുത്തിക്കാന്‍ അവര്‍ക്ക് ശക്തിപോര. അമേരിക്ക ഒഴികെ മറ്റാരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്.

ഇസ്ലാമിക റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്നു

ഇസ്ലാമിക റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്നു

ഇറാന്‍ ജനത ഇപ്പോഴും ഇസ്ലാമിക റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്ന എന്നതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ കബറടക്കത്തിന് തെരുവിലറങ്ങിയ ലക്ഷക്കണക്കിന് പേര്‍. ഐഎസ് തീവ്രവാദികള്‍ക്കെതിരെ ധീരമായി പോരാടിയ സുലൈമാനിയെ ഭീരുത്വമാര്‍ന്ന രീതിയിലാണ് യുഎസ് വധിച്ചതെന്നും ഖമനേയി വിമര്‍ശിച്ചു.

അനുവദിക്കണം

അനുവദിക്കണം

ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ സംഘടനകളെ വസ്തുതകള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇറാന്‍ അനുവദിക്കണമെന്നായിരുന്നു ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

ധീരതയില്‍ പ്രചോദനം

ധീരതയില്‍ പ്രചോദനം

ധീരരായ, ദീര്‍ഘകാലമായി ദുരിതംഅനുഭവിക്കുന്ന ഇറാനിലെ ജനതയ്ക്ക്: ഞാന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ നാള്‍മുതല്‍ നിങ്ങളുടെ കൂടെ നില്‍ക്കുകയാണ്. തുടര്‍ന്നും എന്റെ ഭരണകൂടവും രാജ്യവും നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. പ്രതിഷേധങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ധീരതയില്‍ പ്രചോദനം ഉള്‍ക്കൊണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നഷ്ടപരിഹാരം നല്‍കണം

നഷ്ടപരിഹാരം നല്‍കണം

അതിനിടെ, ഉക്രൈന്‍ പാസഞ്ചര്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ രംഗത്ത് എത്തി. അഫ്ഗാനിസ്ഥാന്‍, ബ്രിട്ടന്‍, കാനഡ, സ്വീഡന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇറാനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അഞ്ച് നിര്‍ദ്ദേശം

അഞ്ച് നിര്‍ദ്ദേശം

അപകടത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്താന്‍ ഇറാന്‍ പരിപൂര്‍ണ്ണമായി സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ സമഗ്രവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുള്‍പ്പെടെ അഞ്ച് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളും അവര്‍ ഇറാന് മുന്നില്‍ വെച്ചു.

വിമാനത്താവളത്തിന് സമീപം

വിമാനത്താവളത്തിന് സമീപം

ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായിരിക്കെ ജനുവരി എട്ടാം തിയ്യതിയായിരുന്നു ഉക്രൈന്‍ യാത്രാവിമാനം ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ടെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരെ ഷഹരിയാര്‍ കൗണ്ടിയിലെ ഖലജ് അബാദില്‍ പാടത്താണ് വിമാനം തകര്‍ന്നു വീണത്.

എഞ്ചിന്‍ തകരാര്‍

എഞ്ചിന്‍ തകരാര്‍

എഞ്ചിന്‍ തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നു വീണതെന്നായിരുന്നു ഇറാന്‍ അധികൃതര്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിമാനം ഇറാന്‍റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തില്‍ തകര്‍ന്നതാണെന്ന ആരോപണവും ശക്തമായിരുന്നു. ഇതോടൊപ്പം തന്നെ ആകാശത്ത് വെച്ച് വിമാനം സ്ഫോടനത്തില്‍ തകര്‍ന്നു വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തതതും ഇറാന്‍റെ വാദങ്ങളുടെ മുനയൊടിച്ചു.

കുറ്റസമ്മതം

കുറ്റസമ്മതം

ഇതിന് പിന്നാലെയാണ് വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്ന് ഇറാന്‍ സമ്മതിക്കുന്നത്. ലക്ഷ്യസ്ഥാനം മാറി വിമാനത്തില്‍ മിസൈല്‍ പതിച്ചതാണ് ഇത്രവലിയ അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാദേശിക മാധ്യമത്തിന് നല്‍കിയ വിവരണത്തില്‍ ഇറാന്‍ സൈന്യം വ്യക്തമാക്കിയത്. എല്ലാം ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചതെങ്കിലും മനുഷ്യത്വപരമായ പിഴവാണ് ലക്ഷ്യം തെറ്റാന്‍ കാരണമെന്നുമായിരുന്നു ഇറാന്‍ അധികൃതരുടെ അവകാശവാദം.

കെജ്രിവാളിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്; മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ നീക്കം

'ആരിഫ് ഖാന്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായം അഴിച്ചുവെക്കണം; എല്ലാ തീരുമാനവും ഗവര്‍ണ്ണറെ അറിയക്കണ്ട'

English summary
gulf news; ali khamenei defends military over plane disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X