Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഭര്‍തൃമതിയെ കൂട്ടബലാല്‍സംഗം ചെയ്തു; ക്രൂരത മരുഭൂമിയില്‍, കൗമാരക്കാര്‍ പിടിയില്‍!!

ദുബായ്: ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി മരുഭൂമിയില്‍ വച്ച് കൂട്ട ബലാല്‍സംഗം ചെയ്തു. അല്‍ഐനിലെ നഗരത്തിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് രണ്ട് കൗമാരക്കാരും ഒരു യുവാവും. കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികളുടെ വാദം പോലീസ് തെളിവുകള്‍ നിരത്തിയപ്പോള്‍ പൊളിഞ്ഞു.

ഒടുവില്‍ കുറ്റസമ്മതം നടത്തിയ പ്രതികള്‍ കോടതിയില്‍ പോലീസിനെ എതിര്‍ത്ത് രംഗത്തെത്തി. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പ്രതികളുടെ മുഖം യുവതി കണ്ടിരുന്നില്ല. എന്നാല്‍ പോലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ് അന്വേഷണം പ്രതികളിലേക്ക് എത്തിച്ചത്....

ഏഷ്യന്‍ യുവതി

ഏഷ്യന്‍ യുവതി

ഏഷ്യക്കാരിയായ യുവതിയാണ് മൂന്ന് പേരുടെ ആക്രമണത്തിന് ഇരയായത്. യുവതി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. രാത്രിയില്‍ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെയാണ് കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്.

ഷോപ്പിങ് മാളില്‍ ജോലി

ഷോപ്പിങ് മാളില്‍ ജോലി

അല്‍ഐന്‍ നഗരത്തിലെ ഷോപ്പിങ് മാളില്‍ ജോലി ചെയ്യുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. രാത്രി ജോലി കഴിഞ്ഞ് നടന്നുപോകുകയായിരുന്നു ഇവര്‍. ഈ സമയം ഒരു കാര്‍ വന്ന് നിര്‍ത്തുകയും ഒരാള്‍ ഇറങ്ങി യുവതിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.

എല്ലാ ശ്രമങ്ങളും വിഫലം

എല്ലാ ശ്രമങ്ങളും വിഫലം

യുവതി ബഹളം വച്ചെങ്കിലും കാര്യമുണ്ടായില്ല. പണം തരാമെന്നും വിട്ടയക്കണമെന്നും യുവതി ആവശ്യപ്പെട്ടു. വിടില്ലെന്ന് ബോധ്യമായതോടെ ഉറക്കെ നിലവിളിച്ചു. പക്ഷേ, അക്രമികള്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി കൊണ്ടുപോകുകയായിരുന്നു.

പ്രതികള്‍ സ്വദേശികള്‍

പ്രതികള്‍ സ്വദേശികള്‍

മരുഭൂമിയില്‍ എത്തിച്ച ശേഷമാണ് യുവതി പീഡിപ്പിക്കപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയെ പിടികൂടിയ സ്ഥലത്ത് തന്നെ അക്രമികള്‍ കാറിലെത്തിച്ചു. യുവതിയെ റോഡിലിറക്കിയ ശേഷം മൂന്ന് പേരും രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ സ്വദേശികളാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

മുഖം കണ്ടില്ല, സ്ഥലവും അറിയില്ല

മുഖം കണ്ടില്ല, സ്ഥലവും അറിയില്ല

വീട്ടിലെത്തിയ യുവതി സംഭവം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്നാണ ഇരുവരും പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ അക്രമികളുടെ മുഖം യുവതി വ്യക്തമായി കണ്ടിരുന്നില്ല. പീഡനം നടന്ന സ്ഥലം ഏതാണെന്നും അവര്‍ക്ക് അറിയുമായിരുന്നില്ല. ഇതോടെ പോലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു.

സിസിടിവിയില്‍ വ്യക്തം

സിസിടിവിയില്‍ വ്യക്തം

സിസിടിവി പരിശോധനയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകുന്ന രംഗം വ്യക്തമായി. കാറിന്റെ നമ്പറും തെളിഞ്ഞു. ഉടനെ കാര്‍ പിടികൂടാനുള്ള നീക്കം പോലീസ് നടത്തി. കാര്‍ അല്‍ഐനില്‍ നിന്നു തന്നെ കണ്ടെത്തുകയും ഒരാളെ പിടികൂടുകയും ചെയ്തു.

പോലീസിനോട് പറഞ്ഞത് നിഷേധിച്ചു

പോലീസിനോട് പറഞ്ഞത് നിഷേധിച്ചു

ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ടുപേരെ കുറിച്ച് വിവരം ലഭിച്ചത്. മൂന്ന് പേരും ആദ്യം കുറ്റം നിഷേധിച്ചു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മൂന്ന് പേരും കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ നിലപാട് മാറ്റി.

കുറ്റങ്ങള്‍ ഇതാണ്

കുറ്റങ്ങള്‍ ഇതാണ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയി, നിയമവിരുദ്ധമായി തടവില്‍വച്ചു, ബലാല്‍സംഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. അല്‍ഐന്‍ ക്രിമിനല്‍ കോടതിയാണ് വാദം കേള്‍ക്കുന്നത്.

കേസ് മാറ്റിവച്ചു

കേസ് മാറ്റിവച്ചു

പ്രതികളുടെ വാദം കേള്‍ക്കാന്‍ കോടതി കേസ് വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. പ്രതികളുടെ അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ്് കോടതി നടപടി. പ്രതികള്‍ക്കെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നാണ് അവരുടെ ആരോപണം. അടുത്ത വാദം കേള്‍ക്കുന്ന ദിവസം പ്രതിഭാഗം അവരുടെ വാദം ഉന്നയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+