കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ആക്രമണത്തില്‍ കൊട്ടാരം തകര്‍ന്നു; ആറ് മരണം, തുടരെ മിസൈലുകള്‍, അശാന്തിയില്‍ അതിര്‍ത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി ആക്രമണത്തിൽ കൊട്ടാരം തകർന്നു

റിയാദ്: യുദ്ധം കൊടുമ്പിരി കൊള്ളുന്ന യമനില്‍ സൗദി അറേബ്യന്‍ നേതൃത്വത്തിലുള്ള സഖ്യ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊട്ടാരം തകര്‍ന്നു. സന്‍ആയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ആറ് പേര്‍ കൊല്ലപ്പെടുകയും 30ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ ഹൂത്തികള്‍ തിരിച്ചടി ശക്തമാക്കി. സൗദി ലക്ഷ്യമിട്ട് മിസൈലുകള്‍ അയക്കുന്നത് അവര്‍ തുടരുകയാണ്. അതിര്‍ത്തിയില്‍ രണ്ട് മിസൈലുകള്‍ പതിച്ചു. ചിലത് സൈന്യം വെടിവച്ചിട്ടു. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നാണ് വിവരം. സൗദി-യമന്‍ അതിര്‍ത്തിയില്‍ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ....

 അര്‍ധരാത്രിക്ക് ശേഷം

അര്‍ധരാത്രിക്ക് ശേഷം

തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയത്. സന്‍ആയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയായിരുന്നു ആക്രമണം. യമന്‍ വിമതരായ ഹൂത്തികള്‍ക്കാണ് സന്‍ആയുടെ നിയന്ത്രണം. സൈന്യത്തിന്റെ ആക്രമണമുണ്ടായ കാര്യം അവര്‍ സ്ഥിരീകരിച്ചു.

കൊട്ടാരം ഭാഗികമായി തകര്‍ന്നു

കൊട്ടാരം ഭാഗികമായി തകര്‍ന്നു

ആറ് പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ ബോംബ് പൊട്ടിത്തെറിച്ച ഉടനെ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ ഓടിക്കൂടിയപ്പോഴാണ് മറ്റൊരു ബോംബ് വീണത്. ഇതോടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.

ബോംബ് വര്‍ഷം നടക്കുന്നു

ബോംബ് വര്‍ഷം നടക്കുന്നു

കെട്ടിടത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങിയിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്‍ആയില്‍ നിരവധി ആക്രമണങ്ങള്‍ പല ഭാഗങ്ങളിലായി ഒരേ സമയം നടന്നു. കൊട്ടാരത്തില്‍ രണ്ടു ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

സുപ്രധാന മേഖല

സുപ്രധാന മേഖല

ആക്രമണമുണ്ടായ കൊട്ടാരത്തിനോട് ചേര്‍ന്ന്, ഹോട്ടല്‍, ബാങ്ക്, വ്യാപാര സ്ഥാപനങ്ങള്‍, കേന്ദ്ര ബാങ്ക് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹൂത്തികളുടെ ഓഫീസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഓഫീസ് ഇന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ മേഖലകളിലേക്ക് മിസൈലുകള്‍

തെക്കന്‍ മേഖലകളിലേക്ക് മിസൈലുകള്‍

സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികള്‍ മിസൈലാക്രമണം നടത്തുന്നതാണ് സൗദി സഖ്യസേനയെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഹൂത്തികളുടെ രണ്ട് മിസൈലുകള്‍ സൗദി സൈന്യം പ്രതിരോധ കവചം ഉപയോഗിച്ച് തകര്‍ത്തു. സൗദിയുടെ തെക്കന്‍ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ മിസൈലുകള്‍ തൊടുത്തുവിടുന്നതെന്ന് സൈനിക വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യം

ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യം

വടക്കന്‍ യമനില്‍ നിന്നാണ് സൗദിയിലേക്ക് ആക്രമണം നടക്കുന്നത്. സൗദിയിലെ ജനവാസ കേന്ദ്രങ്ങളാണ് ഹൂത്തി വിമതര്‍ ലക്ഷ്യമിടുന്നത്. ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ നഷ്ടം സംഭവിച്ചോ എന്ന് കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സഹായത്തിന് ഇവരും

സഹായത്തിന് ഇവരും

അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക സംഘത്തെ സൗദി അതിര്‍ത്തിയില്‍ വിന്യസിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദിയുടെ സുരക്ഷ കണക്കിലെടുത്താണ് സൈനിക വിന്യാസമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഹൂത്തി മിസൈലുകളില്‍ നിന്ന് സൗദിയെ രക്ഷിക്കുകയാണ് അമേരിക്കന്‍ സൈന്യത്തിന്റെ ദൗത്യം.

തകര്‍ക്കാന്‍ പ്രയാസം

തകര്‍ക്കാന്‍ പ്രയാസം

യമനിലെ ആക്രമണത്തിന് അമേരിക്കയുടെ ആയുധങ്ങള്‍ സൗദി സഖ്യസേന ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ യമനിലെ ഹൂത്തി വിമതരെ തുരത്താന്‍ ഇതുകൊണ്ട് മാത്രം സാധിച്ചിട്ടില്ല. തുടര്‍ന്നാണ് സൗദി അമേരിക്കന്‍ സൈന്യത്തിന്റെ സഹായം തേടിയതത്രെ. അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക വിഭാഗമായ ഗ്രീന്‍ ബെരറ്റ്‌സിനെയാണ് യമന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.

ഒട്ടേറെ ലക്ഷ്യങ്ങള്‍

ഒട്ടേറെ ലക്ഷ്യങ്ങള്‍

ഹൂത്തികളുടെ ആയുധ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുക, സൗദി ലക്ഷ്യമിട്ട് വരുന്ന മിസൈലുകള്‍ തകര്‍ക്കുക തുടങ്ങിയ ദൗത്യമാണ് അമേരിക്കന്‍ സൈന്യത്തിനുള്ളത്. സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികളുടെ മിസൈല്‍ വന്നതാണ് അമ്പരപ്പിച്ചത്. തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യത്തെ വിളിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെയും യൂറോപ്യന്‍ നയതന്ത്രജ്ഞരെയും ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

പ്രയാസമേറിയ ദൗത്യം

പ്രയാസമേറിയ ദൗത്യം

കഴിഞ്ഞ ഡിംസംബറിലാണ് അമേരിക്കന്‍ സൈന്യത്തെ യമന്‍ അതിര്‍ത്തിയിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സൈന്യത്തിനൊപ്പം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ വിദഗ്ധരുമുണ്ട്. ഹൂത്തികളുടെ മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം തിരയുകയാണിവര്‍. യമന്‍ അതിര്‍ത്തി കടന്ന് തിരച്ചില്‍ നടത്തുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ദൗത്യം അല്‍പ്പം പ്രയാസമേറിയതാണ്.

വാക്കുകള്‍ ലംഘിച്ചു

വാക്കുകള്‍ ലംഘിച്ചു

ഹൂത്തികളുടെ മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കണ്ടുപിടിക്കാന്‍ യമനിലേക്ക് ചാരവിമാനങ്ങള്‍ അയച്ചിരിക്കുകയാണ് സൈന്യം. മിസൈല്‍ വിക്ഷേപണ കേന്ദ്രം കണ്ടെത്തി നശിപ്പിക്കാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ രഹസ്യ യുദ്ധങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി സൈന്യത്തെ യുദ്ധമുഖത്ത് സഹായിക്കില്ലെന്നും പരിമിതമായ പിന്തുണയാണ് നല്‍കുകയെന്നും അമേരിക്കന്‍ സൈന്യം നേരത്തെ പറഞ്ഞത് വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

ഹാദി വീണ്ടും എത്തണം

ഹാദി വീണ്ടും എത്തണം

യമനിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പൂര്‍ണ അധികാരത്തോടെ പ്രസിഡന്റാക്കുകയാണ് സൗദി സൈന്യത്തിന്റെ ലക്ഷ്യം. ഹാദി ഇപ്പോള്‍ സൗദിയില്‍ അഭയം തേടിയിരിക്കുകയാണ്. സൗദി സഖ്യസേന യമനില്‍ ആക്രമണം തുടങ്ങിയ ശേഷം 10000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ കണക്ക്. 20 ലക്ഷം പേര്‍ ഭവനരഹിതരായി. 70 ലക്ഷം പേര്‍ കൊടും ക്ഷാമത്തിലേക്ക് തള്ളിയിടപ്പെട്ടു. 10 ലക്ഷം പേര്‍ക്ക് കോളറ ബാധിച്ചതായും കണ്ടെത്തി.

ഫ്രാന്‍സിലും പ്രശ്‌നം

ഫ്രാന്‍സിലും പ്രശ്‌നം

സൗദി സൈന്യത്തിന് പിന്തുണ നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് അമേരിക്കയിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ചില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ വോട്ടിനിട്ടെങ്കിലും പാസായില്ല. ഇപ്പോള്‍ 100 കോടി ഡോളറിന്റെ ആയുധ ഇടപാടിന് ഒരുങ്ങുകയാണ് അമേരിക്കയും സൗദിയും. സൗദിക്കും യുഎഇക്കും ആയുധം വില്‍ക്കുന്നതിനെതിരെ ഫ്രാന്‍സില്‍ ചിലര്‍ നിയമപോരാട്ടം തുടങ്ങിയിരിക്കുകയാണ്.

English summary
Gulf news- Yemen: Saudi-led attack hits Houthi-held presidential palace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X