അമേരിക്കയില്‍ സുരക്ഷ ഇല്ലാതാകുന്നോ?; ഈവര്‍ഷം വെടിവെപ്പില്‍ പൊലിഞ്ഞത് 13,149 ജീവനുകള്‍

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഓരോ വര്‍ഷവും നടക്കുന്ന വെടിവെപ്പുകളുടെയും മരണപ്പെടുന്നവരുടെയും കണക്കുകള്‍ ഞെട്ടിക്കുന്നത്. ഏറ്റവും അവസാനമായി ടെക്സാസിലെ ക്രിസ്ത്യന്‍പള്ളിയില്‍ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കറുത്ത വസ്ത്രം ധരിച്ച് എത്തിയ യുവാവ് പ്രാര്‍ത്ഥനയിലായിരുന്നവര്‍ക്ക് നേരെ നിഷ്‌കരുണം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരുകുടുംബത്തിലെ ഒമ്പത് പേര്‍ ഉള്‍പ്പെട്ടിരുന്നു.

ഹാദിയ കേസില്‍ രാഹുലിന്റെയും മുസ്ലീം സംഘടനകളുടെയും പ്രചരണത്തിന് തിരിച്ചടി

അമേരിക്കയിലുണ്ടാകുന്ന ഓരോ ഭീകരാക്രമണത്തിന് ശേഷവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്റര്‍ വഴി അപലപിച്ചത് കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. തീവ്രവാദി ആക്രമണങ്ങളെക്കാള്‍ അമേരിക്കന്‍ ജനത ഇപ്പോള്‍ ഭയക്കുന്നത് സ്വന്തം പൗരന്മാരെ തന്നെയാണ്. ടെക്സാസില്‍ മരണപ്പെട്ടവര്‍ക്ക് മെഴുകുതിരി തെളിയിച്ച് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു.

photo

അമേരിക്കന്‍ ഗണ്‍ ആര്‍ക്കൈവ്സ് പുറത്ത് വിടുന്ന കണക്ക് പ്രകാരം ഈ കാലഘട്ടത്തിനിടക്ക് 52,385 തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. ഇതില്‍ 307 കൂട്ടക്കുരുതിയാണ് നടന്നത്. പല സംഭവങ്ങളിലും കൊലയാളിയും ആത്മഹത്യ ചെയ്യാറുണ്ട്. അമേരിക്കയില്‍ നടക്കുന്ന കൂട്ടക്കുരുതിയില്‍ മുക്കാല്‍ ഭാഗത്തോളം സ്ഫോടനങ്ങളും വെടിവെപ്പും നടത്തുന്നത് ഇവിടുത്തെ ജിഹാദി തീവ്രവാദികളാണ് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ തോക്കുകള്‍ വില്‍ക്കാനും ലൈസെന്‍സ് ലഭിക്കാനും ഏളുപ്പമാണ് എന്നത് വെടിവെപ്പുകള്‍ക്കും മറ്റ് അക്രമങ്ങള്‍ക്കും ഒരു കാരണമാണ്. ലാസ് വെഗാസിലെ കൂട്ടക്കുരുതിക്ക് കാരണക്കാരനായ സ്റ്റീഫന്‍ പാഡോക്കിന്‍െ കൈവശമുണ്ടായിരുന്നത് 33 ലധികം തോക്കുകളായിരുന്നു. ആക്രമണത്തിന് പദ്ധതിയിട്ട്, ഒരു വര്‍ഷം മുമ്പേ തന്നെ ഇയാള്‍ തോക്കുകള്‍ വാങ്ങിക്കൂട്ടിയിരുന്നു.


English summary
13,149 have fallen to gun violence in US this year, calling it just ‘act of evil’ will not help

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്