ഹാദിയ കേസില്‍ രാഹുലിന്റെയും മുസ്ലീം സംഘടനകളുടെയും പ്രചരണത്തിന് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

വൈക്കം: മതംമാറി വിവാഹിതയായ ഹാദിയയുടെ കേസില്‍ രാഹുല്‍ ഈശ്വറിന്റെയും മുസ്ലീം സംഘടനകളുടെയും പ്രചരണങ്ങള്‍ക്ക് തിരിച്ചടി. ഹാദിയ ഉടന്‍ കൊല്ലപ്പെടുമെന്നും കൊടിയ പീഡനം അനുഭവിക്കുകയാണെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തോടെ ഇല്ലാതായി.

ജന്മദിനാഘോഷം റദ്ദാക്കി കമല്‍ഹാസന്‍: രഹസ്യം വെളിപ്പെടുത്തിയത് ട്വീറ്റില്‍, മൊബൈല്‍ ആപ്പും ഇന്ന്!!

കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയാണ് ഹാദിയയെ വീട്ടില്‍ സന്ദര്‍ശിച്ചത്. ഹാദിയ സന്തോഷവതിയാണെന്നും പീഡനമൊന്നും നടക്കുന്നില്ലെന്നും അവര്‍ അറിയിച്ചതോടെ ഇതുസംബന്ധിച്ച പ്രചരണങ്ങള്‍ക്കും അവസാനമാവുകയാണ്. ഹാദിയയുടെ വീഡിയോ സഹിതമായിരുന്നു രാഹുല്‍ ഈശ്വര്‍ നേരത്തെ രംഗത്തെത്തിയത്.

hadiya

വീഡിയോയില്‍ ഹാദിയ തന്നെ മരുന്നു നല്‍കി മയക്കുകയാണെന്നും മറ്റും ആരോപിച്ചിരുന്നു. ഇത് ഏറ്റുപിടിച്ച എസ്ഡിപിഐ പോലുള്ള സംഘടനകള്‍ ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായ പ്രചരണമാണ് അഴിച്ചുവിട്ടത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രചരണം.

അതേസമയം, ഹാദിയയുടേത് ലൗ ജിഹാദ് ആണെന്ന വാദം കമ്മീഷന്‍ തള്ളിക്കളഞ്ഞു. നിര്‍ബന്ധിത മതംമാറ്റമാണ് ഇതെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. കേരളത്തിലെ സമാന സംഭവങ്ങളും കമ്മീഷന്‍ അന്വേഷിക്കും. സിറിയയിലേയ്ക്ക് പോയതായി കരുതുന്ന നിമിഷ ഫാത്തിമയുടെ ബന്ധുക്കളെയും രേഖ ശര്‍മ സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നാണ് സൂചന.

ലവ് ജിഹാദിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടി NIA | Oneindia Malayalam


English summary
'Hadiya is safe at home, security not under threat'
Please Wait while comments are loading...