കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ സഹായിക്കുന്നത് യു കെ ഏജന്‍സി? ഞെട്ടിക്കുന്ന രഹസ്യം പുറത്ത്

  • By Siniya
Google Oneindia Malayalam News

യു കെ: ഐസിസിനെ തുരത്താന്‍ പല രാജ്യങ്ങള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടയില്‍ കൂടുതല്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്ത്. ഐസിസി ഭീകരരുടെ ട്വിറ്റര്‍ അകൗണ്ടുകളില്‍ ചിലത് ഹാക്കു ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

ഐസിസിനെ സഹായിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങളും മറ്റും യു കെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്റ് പെന്‍ഷന്‍സുമായി ബന്ധമുള്ളതാണെന്ന് കണ്ടെത്തി. പല പ്രൊഫൈലുകളും പെന്‍ഷന്‍സ് ഡിപ്പാര്‍ട്ടമെന്റിന്റെ ഇന്റര്‍നെറ്റ് വിലാസത്തില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഹാക്കര്‍മാരുടെ വാദം.

വെളിപ്പെടുത്തലുകള്‍

വെളിപ്പെടുത്തലുകള്‍

ഐസിസിനെ സഹായിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങളും മറ്റും യു കെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്റ് പെന്‍ഷന്‍സുമായി ബന്ധമുള്ളതാണെന്ന് ചില ഹാക്കര്‍മാര്‍ കണ്ടെത്തി.

പുറത്തു വിട്ടത് നാലുപേര്‍

പുറത്തു വിട്ടത് നാലുപേര്‍

വെന്ർറ സെക് എന്ന നാലംഗ സംഘമാണ് വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിട്ടുള്ളത്.

തീവ്രവാദ ആശയങ്ങള്‍

തീവ്രവാദ ആശയങ്ങള്‍

നിലവില്‍ ഏറ്റവും കുറഞ്ഞത് മൂന്നു പ്രൊഫൈലുകള്‍ക്ക ഇത്തരം ബന്ധമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച ട്വിറ്റര്‍ ഹാന്റിലുകളും അവയുടെ പിന്നിലെ ഐപി വിലാസങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

സൗദിയാണെന്ന തോന്നല്‍

സൗദിയാണെന്ന തോന്നല്‍

പ്രഥമദൃഷ്ട്യ സൗദി അറേബ്യയില്‍ നിന്നാണെന്ന് തോന്നിയെങ്കിലും ഐസിസിന് ബന്ധം യു കെ യുമായെന്നാണ് ഈ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഊഹാപോഹങ്ങള്‍

ഊഹാപോഹങ്ങള്‍

നാലംഗ സംഘത്തിന്റെ കണ്ടെത്തല്‍ പുറത്തു വന്നതോടെ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കുരുക്കായിരിക്കുമോ?

കുരുക്കായിരിക്കുമോ?

പെന്‍ഷന്‍ വിഭാഗത്തിലെ ആരെങ്കിലുമാവാം ഈ പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. എന്നാല്‍ ജിഹാദികളെ കുടുക്കാനായി ഇന്റലിജന്‍സ് ഏജന്‍സി തന്നെ ഒരുക്കിയ കുരുക്കാണ് എന്ന് മറുവിഭാഗവും വാദിക്കുന്നുണ്ട്.

 ഐപി വിലാസങ്ങല്‍ വിറ്റത്

ഐപി വിലാസങ്ങല്‍ വിറ്റത്

ബ്രിട്ടീഷ് സര്‍ക്കാര്‍ നേരത്തെ കുറേയധികം ഐ പി വിലാസങ്ങല്‍ സൗദി ആസ്ഥാനമായ രണ്ടു സ്ഥാപനങ്ങള്‍ക്ക് വിറ്റിരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

ദുരുപയോഗം ചെയ്യപ്പെട്ടത്

ദുരുപയോഗം ചെയ്യപ്പെട്ടത്

ഒക്ടോബറില്‍ വില്‍പ്പന പൂര്‍ത്തിയാക്കിയ വിലാസങ്ങളാവും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കരുതപ്പെടുന്നുണ്ട്.

വിലാസം സൗദി കമ്പനിക്ക് വിട്ടുകൊടുത്തു

വിലാസം സൗദി കമ്പനിക്ക് വിട്ടുകൊടുത്തു

വിലാസങ്ങള്‍ പൂര്‍ണമായും അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ടാവും ഇങ്ങനെ സംഭവിക്കുന്നത് .ഇതുക്കൊണ്ടു തന്നെ ഐപി വിലാസം സൗദി കമ്പനിക്ക് വിട്ടുകൊടുത്തതായി ക്യാബിനറ്റ് ഓഫീസ് അറിയിച്ചു.

English summary
Hackers trace ISIS Twitter accounts back to internet addresses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X