കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറുമായി ഉടക്കിലാണെന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് ഹമാസ്

  • By Desk
Google Oneindia Malayalam News

ഗാസ: ഫത്ഹുമായുള്ള അനുരഞ്ജനവുമായി ബന്ധപ്പെട്ട് ഖത്തറും ഹമാസും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഫലസ്തീന്‍ വിഭാഗമായ ഫത്ഹുമായി അനുരഞ്ജന കരാറുണ്ടാക്കാന്‍ ഹമാസിനെ നിര്‍ബന്ധിതരാക്കിയത് ഖത്തറിന്റെ ഇടപെടലാണെന്നും ഇക്കാര്യത്തില്‍ ഹമാസിന് ഖത്തറിനോട് നീരസമുണ്ടെന്നുമായിരുന്നു പ്രാദേശിക ദിനപ്പത്രത്തില്‍ വാര്‍ത്ത വന്നത്. ഗസയില്‍ ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍ സംഘടിപ്പിച്ച യുവജനസംഘടനയുടെ യോഗത്തില്‍ ഈ രീതിയില്‍ സംസാരമുണ്ടായി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.

സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥിനി മരിച്ചു... അധ്യാപികമാര്‍ കുടുങ്ങും, കേസ്...
ഫലസ്തീന്‍ ജനതയെ സംരക്ഷിക്കുന്നതില്‍, പ്രത്യേകിച്ച് ഗസാ നിവാസികളുടെ കാര്യത്തില്‍ ഖത്തറിനുള്ള താല്‍പര്യം വിലമതിക്കാനാവാത്തതാണെന്നും ഉപരോധത്തെ മറികടക്കാന്‍ ഖത്തറിന്റെ പിന്തുണ ഏറെ സഹായകമായതായും ഹമാസ് വ്യക്തമാക്കി. ഗസാ നിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ഖത്തര്‍ വഹിച്ച പങ്കിനെ ഹമാസ് പ്രകീര്‍ത്തിച്ചു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ഗസയില്‍ നടപ്പിലാക്കിയിട്ടുണ്ട്. അതോടൊപ്പം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയെ പുനര്‍നിര്‍മിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഗള്‍ഫ് രാജ്യം വഹിച്ചത്. ഇസ്രായേല്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വീണു പോകാതെ ഗസാ നിവാസികളെ താങ്ങിനിര്‍ത്തിയത് ഖത്തറിന്റെ സഹായം കൊണ്ടായിരുന്നുവെന്നും പ്രസ്താവന വ്യക്തമാക്കി.

hamas

മൊഗാദിഷുവില്‍ വീണ്ടും സ്‌ഫോടനം; 11 മരണം
ഫലസ്തീന്‍ ഐക്യ സര്‍ക്കാര്‍ രൂപീകരണത്തെ ശക്തമായി പിന്തുണയ്ക്കുന്ന രാജ്യമാണ് ഖത്തര്‍. ഫലസ്തീനിലെ ഇരുസംഘടനകള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ന്നുകാണാന്‍ ഒരുപാട് ആഗ്രഹിക്കുന്ന രാജ്യമാണ് ഖത്തറെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഹമാസിന്റെ പരമോന്നത നേതാവ് ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭയം നല്‍കിയിരിക്കുന്ന രാജ്യമാണ് ഖത്തര്‍. നേരത്തേ സിറിയയില്‍ കഴിയുകയായിരുന്ന ഖാലിദ് മിശ്അല്‍ അവിടെയുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് മാറുകയായിരുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രൂപീകരണത്തിന്റെ മുന്നോടിയായുള്ള അനുരഞ്ജന കരാറില്‍ ഇരുവിഭാഗവും ഒപ്പുവച്ചത്. ഗസയുടെ നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റിക്ക് വിട്ടുനല്‍കാമെന്ന ഹമാസിന്റെ വാഗ്ദാനത്തെ തുടര്‍ന്നായിരുന്നു ഇത്.

English summary
hamas says it has no rift with qatar over fatah reconciliation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X