ഇസ്രായേല്‍ യുദ്ധം നിർത്തിയാല്‍ സമ്പൂർണ്ണ കരാറിന് തയ്യാർ: നിലപാട് അറിയിച്ച് ഹമാസ്
റഫ: ഇസ്രായേലുമായി സമ്പൂർണ്ണ കരാറിലെത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ്. ഗാസയിലെ ജനങ്ങൾക്കെതിരായ യുദ്ധവും ആക്രമണവും ഇസ്രായേൽ അവസാനിപ്പിച്ചാൽ, ബന്ദികളെ കൈമാറുന്നതുൾപ്പെടെയുള്ള ഒരു സമ്പൂർണ്ണ കരാറിലെത്താൻ തയ്യാറാണെന്ന് ഹമാസ് വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥരെ അറിയിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസയിലെ യുദ്ധത്തിൽ ഇസ്രയേലിനും ഹമാനിസും ഇടയിൽ വെടിനിർത്തൽ ഏർപ്പെടുത്താൻ ഈജിപ്തും ഖത്തറും മധ്യസ്ഥത വഹിച്ച നിരവധി ചർച്ചകള്‍ നേരത്തേയും നടന്നിരുന്നെങ്കിലും ധാരണയിലെത്താന്‍ ഇരുപക്ഷവും തയ്യാറായിരുന്നില്ല. ഇതോടെ ചർച്ചകള്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ റഫയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ വെടിനിർത്തലിനുള്ള സാധ്യത തുറന്നിട്ട് ഹമാസ് മുന്നോട്ട് വരികയായിരുന്നു.

ആക്രമണം അവസാനിപ്പിക്കാനുള്ള യുഎൻ കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) ഉത്തരവ് അവഗണിച്ച്, ഗാസയുടെ തെക്കൻ നഗരമായ റഫയിൽ ഇസ്രായേൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ശക്തമായ ആക്രമാണമാണ് നടത്തുന്നത്. "നമ്മുടെ ജനത ആക്രമണത്തിൻ്റെയും ഉപരോധത്തിൻ്റെയും പട്ടിണിയുടെയും വംശഹത്യയുടെയും ഭാഗമമായി മുന്നോട്ട് പോകുകയാണെങ്കില്‍ വെടിനിർത്തൽ ചർച്ചകളുടെ ഭാഗമാകാന്‍ ഹമാസും പലസ്തീൻ വിഭാഗങ്ങളും അംഗീകരിക്കില്ല," ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
" അധിനിവേശം ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്കെതിരായ യുദ്ധവും ആക്രമണവും അവസാനിപ്പിച്ചാൽ, സമഗ്രമായ ഒരു വിനിമയ ഇടപാട് ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ കരാറിലെത്താന്‍ ഞങ്ങള്‍ ഇന്ന സന്നധ്ധരാണ്. ഞങ്ങളുടെ വ്യക്തമായ നിലപാട് ഞങ്ങൾ മധ്യസ്ഥരെ അറിയിച്ചു," എന്നും ഹമാസ് കൂട്ടിച്ചേർത്തു.
അതേസമയം, വെടിനിർത്തല്‍ ചർച്ചകള്‍ക്ക് ഇസ്രായേല്‍ തയ്യാറാകുമോയെന്നത് സംശയകരമാണ്. ഹമാസിന്റെ നേരത്തേയുള്ള ഇത്തരം വാഗ്ദാനം നിരസിക്കുകയും ഹമാസിനെ തുടച്ചുനീക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നുമായിരുന്നു ഇസ്രായേല്‍ വ്യക്തമാക്കിയത്. ബന്ദികളെ രക്ഷിക്കുന്നതിലും ഹമാസ് പോരാളികളെ വേരോടെ പിഴുതെറിയുന്നതിലുമാണ് തങ്ങള്‍ റഫയിലെ ആക്രമണത്തിലൂടെ ഊന്നൽ നൽകുന്നതെന്നും ഇസ്രായേല്‍ പറയുന്നു.
ഗാസയിൽ ഉടനീളം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 36,000 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള സംഘം തെക്കൻ ഇസ്രായേൽ ആക്രമിക്കുകയും 1,200 ഓളം പേരെ കൊലപ്പെടുത്തുകയും 250 ലധികം പേരെ ബന്ദികളായി പിടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇസ്രായാല്‍ ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയത്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications