ഇസ്രായേല്‍ ലക്ഷ്യമാക്കി ഹമാസിന്റെ മിസൈലുകള്‍ കുതിച്ചു: ടെല്‍അവീവില്‍ പതിച്ചോ?
ടെല്‍അവീവ്: ഇസ്രായേലിനെ ലക്ഷ്യമാക്കി ഹമാസിന്റെ മിസൈല്‍ ആക്രമണം. ഹമാസ് തന്നെയാണ് ആക്രമണം വിവരം പുറത്ത് വിട്ടത്. ഇസ്രായേൽ തലസ്ഥാന നഗരമായ ടെൽ അവീവിനെയും പ്രാന്തപ്രദേശങ്ങളെയും രണ്ട് "എം 90" റോക്കറ്റുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടവെന്ന് ഹമാസിൻ്റെ സായുധ സേനയായ അൽ-ഖസ്സാം ബ്രിഗേഡ്സ് വ്യക്തമാക്കുകയായിരുന്നു.
അതേസമയം ടെല്‍അവീവ് ആക്രമിക്കപ്പെട്ടില്ലെന്ന് ഇസ്രായേല്‍ സേന വ്യക്തമാക്കി. "അൽപ്പസമയം മുമ്പ്, ഒരു മിസൈല്‍ വിക്ഷേപണം ഗാസ മുനമ്പ് പ്രദേശം കടന്ന് രാജ്യത്തിൻ്റെ മധ്യഭാഗത്തുള്ള സമുദ്രമേഖലയിൽ പതിച്ചതായി കണ്ടെത്തി. നയപരമായ അലേർട്ടുകളൊന്നും ലഭിച്ചിട്ടില്ല. അതേ സമയം ഇസ്രായേലിലേക്ക് കടക്കാത്ത മറ്റൊരു വിക്ഷേപണം കണ്ടെത്തി " ഇസ്രായേലി വ്യോമസേന പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ടെൽ അവീവിൽ സ്ഫോടന ശബ്ദം കേട്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം അതിനിടെ, മധ്യ, തെക്കൻ ഗാസ മുനമ്പിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസയിലെ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.
ആക്രമണം തുടരുന്നുവെങ്കിലും വ്യാഴാഴ്ച നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെടിനിർത്തൽ കരാർ ഇപ്പോഴും സാധ്യമാണെന്നും യുഎസ് തിങ്കളാഴ്ച അഭിപ്രായപ്പെട്ടു. ഖത്തർ, ഈജിപ്ത്, ഇസ്രായേൽ എന്നിവിടങ്ങളിലെ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ചൊവ്വാഴ്ച പുറപ്പെടാൻ പദ്ധതിയിട്ടതായും ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ചത്തെ ചർച്ചകൾക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രായേൽ ഗവൺമെൻ്റ് അറിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ചർച്ചകൾക്ക് പകരം ഇതിനകം അംഗീകരിച്ച ഒരു നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക പദ്ധതിയാണ് വേണ്ടതെന്നാണ് ഹമാസിന്റെ ആവശ്യം.












Click it and Unblock the Notifications