Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ തലോടി സൗദി അറേബ്യ; എണ്ണ വില കുതിക്കവെ പുതിയ തീരുമാനം ആശ്വാസം...

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ഞായറാഴ്ച വന്നത് ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ്. ഡിസംബറിലും സൗദി എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നായിരുന്നു വാര്‍ത്ത. റഷ്യയും ഇതേ നിലപാട് സ്വീകരിച്ചു. കഴിഞ്ഞ ജൂലൈ മുതല്‍ സൗദി അറേബ്യ ഈ നിലപാടാണ് സ്വീകരിക്കുന്നത്. ഡിസംബറിലേക്കും തീരുമാനം നീട്ടിയതോടെ എണ്ണവില കുതിച്ചുയരുമെന്ന ഭീതി നിലനില്‍ക്കെയാണ് പുതിയ തീരുമാനം.

ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയ്ക്ക് സൗദി അറേബ്യ വില കൂട്ടില്ല എന്നാണ് ഇന്നത്തെ തീരുമാനം. സൗദി അരാംകോയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള വാര്‍ത്തയാണിത്. എന്നാല്‍ ആദ്യ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരാന്‍ തുടങ്ങിയിട്ടുണ്ടെന്നത് മറ്റൊരു കാര്യം.

saudi-crown-prince

ഉല്‍പ്പാദനം വെട്ടിക്കുറച്ചാല്‍ വിപണി വില ഉയരുമെന്ന് സൗദി അറേബ്യ കണക്കുകൂട്ടുന്നു. സൗദി 10 ലക്ഷവും റഷ്യ മൂന്ന് ലക്ഷവും ബാരലാണ് പ്രതിദിനം കുറച്ചിരിക്കുന്നത്. നവംബറിലേത് പോലെ ഡിസംബറിലും ഇത്രയും കുറവ് ഉല്‍പ്പാദനത്തിലുണ്ടാകും. ഈ തീരുമാനം വന്ന പിന്നാലെ എണ്ണവില ഉയര്‍ന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 86 ഡോളറിലേക്കാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, ഏഷ്യന്‍ രാജ്യങ്ങളിലേക്ക് നല്‍കുന്ന അറബ് ലൈറ്റ് ക്രൂഡിന് നവംബറിലെ അതേ വില ഡിസംബറിലും ഈടാക്കാനാണ് തീരുമാനം. കഴിഞ്ഞ തുടര്‍ച്ചയായ അഞ്ച് മാസങ്ങളില്‍ സൗദി അറേബ്യ വില ക്രമേണ ഉയര്‍ത്തുകയാരുന്നു. ഡിസംബറിലും വില ഉയര്‍ത്തുമെന്ന് ചില സൂചനകളുണ്ടായിരുന്നു. എന്നാല്‍ മറിച്ചാണ് അരാംകോയുടെ അറിയിപ്പ്.

സൗദി അറേബ്യ നേരത്തെ വില ഉയര്‍ത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യ മറ്റു വഴികള്‍ തേടിയിരുന്നു. സൗദിയും റഷ്യയും എണ്ണ വില ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇക്കാര്യം മനസിലാക്കി ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടി. യുഎഇ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ തോത് ഉയര്‍ത്തുകയാണ് ഇന്ത്യ ചെയ്തത്.

നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുന്നത്. ഇറാഖും സൗദിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. എന്നാല്‍ കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം സൗദിയില്‍ നിന്ന് വാങ്ങുന്ന തോത് അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ കൂടുതല്‍ സാധ്യതകള്‍ തേടുന്നുമുണ്ട്. വെനിസ്വേലയുടെ എണ്ണ വാങ്ങുന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

അമേരിക്കയുടെ ഉപരോധം കാരണം വെനിസ്വേലയുടെ എണ്ണ ആഗോള വിപണിയില്‍ വേണ്ട വിധം എത്തുന്നില്ല. ഇറാന്റെ എണ്ണയും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഇറാനെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്കന്‍ പ്രതിനിധി സഭ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാല്‍ ഇറാനെതിരെ സൈനികമായി ഇടപെടാനും അമേരിക്കക്ക് പദ്ധതിയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിപണി തകിടംമറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+