കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഇൻസമാമുൽ ഹഖ്

Google Oneindia Malayalam News

ലാഹോർ: ഇന്ത്യൻ ​ക്രിക്കറ്റ് മുൻ താരം ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഇൻസമാമുൽ ഹഖ്. ഒരു അഭിമുഖത്തിനിടെയാണ് ഇൻസമാമിന്റെ തുറന്ന് പറച്ചിൽ. 'പാകിസ്ഥാൻ അൺടോൾഡ്' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ടീമിന്റെ പാക് പര്യടനത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ പാക് താരങ്ങൾ നമസ്‌കരിക്കുന്ന സ്ഥലത്തേക്ക് സഹീർ ഖാൻ, ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ് അടക്കമുള്ള താരങ്ങൾ എത്താറുണ്ടായിരുന്നു.

1

പിന്നീട് സഹീറിനും പത്താനുമൊപ്പം മറ്റ് നാല് ഇന്ത്യൻ താരങ്ങളും നമസ്‌കാര ഹാളിലെത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ഹർഭജനും ഉണ്ടായിരുന്നത്. നമസ്‌കാരം അടക്കമുള്ള ആരാധനാ കർമങ്ങൾ വീക്ഷിക്കാനായിരുന്നു ഇവർ എത്തിയിരുന്നത്. ഈ സമയത്ത് താരിഖ് ജമീലും താരങ്ങൾക്കൊപ്പം നമസ്‌കാരത്തിൽ പങ്കെടുക്കാനെത്താറുണ്ടായിരുന്നു. നമസ്‌കാരശേഷം അദ്ദേഹത്തിന്റെ ഉപദേശവുമുണ്ടാകും.

Viral VIdeo: പത്മശ്രീ പുരസ്കാര ജേതാവിനെ ഐ.സി.യുവിൽ നൃത്തം ചെയ്യിപ്പിച്ച് സാമൂഹിക പ്രവർത്തക, പ്രതിഷേധംViral VIdeo: പത്മശ്രീ പുരസ്കാര ജേതാവിനെ ഐ.സി.യുവിൽ നൃത്തം ചെയ്യിപ്പിച്ച് സാമൂഹിക പ്രവർത്തക, പ്രതിഷേധം

2

ഇത്തരത്തിൽ താരിഖ് ജമീലിന്റെ വാക്കുകൾ കേട്ടും പെരുമാറ്റം കണ്ടും ആകൃഷ്ടനായാണ് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം പങ്കുവച്ചതെന്നാണ് ഇൻസമാമിന്റെ വാക്കുകൾ. എന്നാൽ, തന്റെ കോലം കണ്ടിട്ടാണ് മതംമാറാത്തതെന്നും താരം വ്യക്തമാക്കിയെന്നും മുൻ പാക് നായകൻ കൂട്ടിച്ചേർത്തു. മുസ്ലിങ്ങളുടെ പ്രവർത്തനം കണ്ടാണ് മറ്റുള്ളവർ മതത്തിൽനിന്ന് അകലുന്നതെന്ന് വിശദീകരിക്കാനായിരുന്നു ഇൻസമാം ഈ അനുഭവം പങ്കുവച്ചത്.

ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

3

അതേസമയം ഇൻസമാമിന്റെ പരാമർശത്തിൽ ഹർഭജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ആം ആദ്മി പാർട്ടി അംഗത്വമെടുത്ത ഇന്ത്യൻ സ്പിൻ ഇതിഹാസം പാർട്ടി അക്കൗണ്ടിൽ നിലവിൽ രാജ്യസഭാ അംഗവുമാണ്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഇൻസമാമിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. നിലവിൽ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനുള്ള ഒരുക്കത്തിലാണ് ഹർഭജൻ.

4

ലീഗിൽ മണിപ്പാല്‍ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനാണ് ഹർഭജൻ. 1998ൽ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 ട്വന്‍റി 20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 400 വിക്കറ്റ് നേടിയ ആദ്യ ഓഫ് സ്‌പിന്നര്‍ എന്നതടക്കം നിരവധി നേട്ടങ്ങള്‍ ഭാജിയുടെ പട്ടികയിലുണ്ട്. 2007ല്‍ ട്വന്‍റി 20 ലോകകപ്പും 2011ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായി

സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,

English summary
Harbhajan Singh wanted to convert to Islam claims have been made by former Pakistani cricketer Inzamam-Ul-Haq virl video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X